സബ്സിഡിയില്ലാത്ത എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് ഇന്ന് മുതല്‍ വില കൂടും. 76 രൂപയോളമാണ് ഇന്ന് മുതല്‍ വില കൂടുക. മാറിയ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. രാജ്യത്തെ നാല് വലിയ മെട്രോ സ്റ്റേഷനുകളിലും സബ്സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 76 രൂപയും സിലിണ്ടറുകള്‍ക്ക് 119 രൂപയും വിലകൂടും. മൂന്ന് മാസത്തിനിടയിലുള്ള തുടര്‍ച്ചയായിട്ടുള്ള വര്‍ധനവാണ് ഇന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇതിന് മുമ്പ് വര്‍ധനവുണ്ടായിരുന്നത്. അതിന് ശേഷം തുടര്‍ന്നുള്ള മാസമായ […]
Tag: National
വാട്സ്ആപ്പ് ചോര്‍ത്തലില്‍ സര്‍ക്കാരിനും പങ്കുണ്ടെന്ന് കോണ്‍ഗ്രസ്
ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വാട്സാപ്പുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാറിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ്. ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് സര്‍ക്കാറിന്‍റെ ഏത് ഏജന്‍സിയാണ് വാങ്ങിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വാട്സാപ്പില്‍ നിന്ന് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കിലും ചോര്‍ത്തല്‍ നടപടി വെളിപ്പെടുത്തിയ വാട്സ്ആപ്പ് കമ്പനിയുടെ നടപടി ചോദ്യം ചെയ്താണ് ബി.ജെ.പി രംഗത്തെത്തിയത്. ഐ.ടി മന്ത്രാലയമാണ് സംഭവത്തില്‍ വിശദീകരണം തേടിയത്. പൌരന്മാരുടെ സ്വകാര്യത സംരക്ഷിക്കുകയെന്നത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമാണെന്നും കേന്ദ്രം വ്യക്തമാക്കി. സ്വകാര്യത ഉറപ്പാക്കാന്‍ വാട്സ്ആപ്പ് കമ്പനി സ്വീകരിച്ച […]
കശ്മീര്‍ ജനതക്ക് നീതി ലഭ്യമാക്കുന്നതില്‍ കോടതികള്‍ പോലും മന്ദത പാലിക്കുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍
ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ നീതിന്യായ വ്യവസ്ഥ പോലും മന്ദത പാലിക്കുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ സംഘം. കോടതികള്‍ എന്തുകൊണ്ട് അധികാരം വിനിയോഗിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. സംസ്ഥാനത്ത് 70 ശതമാനത്തോളം ജനങ്ങളെ വിഷാദരോഗം ബാധിച്ചതായും സാമൂഹ്യപ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ പുറത്ത് വിട്ട വസ്തുതാ റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കശ്മീരിൽ സുരക്ഷ നിയന്ത്രണങ്ങള്‍ കൊണ്ട് വന്ന ആഗസ്റ്റ് 5 മുതൽ സെപ്തംബര്‍ 30 വരെയുളള കാലയളവില്‍ 330 ഹേബിസ് കോര്‍പ്പസ് ഹരജികളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. പക്ഷെ ഇവയിലൊന്നും കാര്യക്ഷമമായ ഇടപെടല്‍ കോടതിയുടെ […]
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു. ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇനിയും സമ്മതമറിയിച്ചിട്ടില്ലെന്ന് ഉദ്ധവ് താക്കറെ തുറന്ന് പറഞ്ഞതോടെയാണ് സര്‍ക്കാര്‍ രൂപികരണം വീണ്ടും പ്രതിസന്ധിയിലായത്. ഇതിനിടെ ശിവസേന നേതാവ് സജ്ജയ് റാവത്ത് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങുകളുടെ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്ന ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ശിവസേനയുടെ പുതിയ നീക്കം. ഗവര്‍ണറെ ഇതിനോടകം എം.എല്‍.എമാരുമായി രണ്ട് തവണ ശിവസേന കണ്ടു കഴിഞ്ഞു. അതിന് പിന്നാലെയാണ് സജ്ജയ് […]
കൈവശം വെക്കാവുന്ന സ്വര്‍ണത്തിനു പരിധി വരുന്നു
കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാനും കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് നികുതിയടച്ച് നടപടികളില്‍നിന്ന് ഒഴിവാകാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ഇതിനായി നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണമുപയോഗിച്ചു കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്. ധനകാര്യ വകുപ്പും റവന്യു വകുപ്പും സംയുക്തമായാണ് പദ്ധതി തയാറാക്കിതെന്നാണ് റിപ്പോര്‍ട്ട്. പദ്ധതി കാലാവധിക്കു ശേഷം കണ്ടുകെട്ടുന്ന സ്വര്‍ണത്തിനു മുകളില്‍ […]
ചെറുപ്പത്തിൽ മുട്ട തിന്നാൽ വലുതാകുമ്പോൾ ആളെ തിന്നും; സ്‌കൂളുകളിലെ മുട്ടവിതരണത്തിനെതിരെ ബി.ജെ.പി നേതാവ്
മധ്യപ്രദേശിലെ അങ്കണവാടികളിൽ ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താനുള്ള കോൺഗ്രസ് സർക്കാർ നീക്കത്തിനെതിരെ ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ഗോപാൽ ഭാർഗവ. മാംസാഹാരം ഭാരതീയ സംസ്‌കാരത്തിൽ നിഷിദ്ധമാണെന്നും ഇന്ന് മുട്ട കഴിക്കാൻ പറയുന്നവർ നാളെ കോഴിയെയും ആടിനെയും തിന്നാൻ പറയുമെന്നും ഗോപാൽ പറഞ്ഞു. അങ്കണവാടികളിൽ മുട്ട വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഗോപാൽ ഭാർഗവയുടെ മറുപടി ഇപ്രകാരമായിരുന്നു. ‘പോഷകമില്ലാത്ത ഒരു സർക്കാറിൽ നിന്ന് എന്താണ് പ്രതീക്ഷിച്ചു കൂടാത്തത്? അവർ കുട്ടികളെ മുട്ട തീറ്റിക്കുന്നു, കഴിക്കാത്തവരെ നിർബന്ധിച്ച് കഴിപ്പിക്കുന്നു. മുട്ടയിൽ പോഷകം […]
വഴങ്ങാതെ ശിവസേന; ആവശ്യത്തിൽനിന്ന് പിറകോട്ടില്ല, ഗവർണറെ കാണും
മഹാരാഷ്ട്രയിൽ എൻ.ഡി.എ മുന്നണിയിലെ തർക്കം സമവായമാകാതെ തുടരുന്നതിനിടെ, ഇന്നു വൈകീട്ട് ഗവർണർ ഭഗത് സിംഗ് കൊഷ്യാരിയെ കാണാൻ ശിവസേന ഒരുങ്ങുന്നു. ഇന്നു ചേർന്ന എം.എൽ.എമാരുടെ യോഗത്തിനു ശേഷമാണ് വൈകീട്ട് ഗവർണറെ കാണുമെന്ന് മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്. കനത്ത മഴകാരണം വിളനഷ്ടമുണ്ടായ കർഷകരുടെ വിഷയം ഉന്നയിക്കാനാണ് ഗവർണറെ കാണുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, രാഷ്ട്രീയ പ്രാധാന്യമുള്ള കൂടിക്കാഴ്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പിക്കൊപ്പം സർക്കാർ രൂപീകരിക്കണമെങ്കിൽ 50-50 അധികാര പങ്കാളിത്തം അംഗീകരിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിറകോട്ടില്ലെന്ന് സഞ്ജയ് […]
‘ജമ്മു കശ്മീരിനും ലഡാക്കിനും ഇന്ന് പുതിയ ചുവടുവെപ്പ്’
ജമ്മു കശ്മീരിൽ രാഷ്ട്രീയ സ്ഥിരതയും ജനാധിപത്യവും പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത് സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും, രണ്ട് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് നിലവിൽ വരികയും ചെയ്ത പശ്ചാതലത്തിൽ സംസാരിക്കുകയായിരുന്നു മോദി. ജമ്മു കശ്മീരും ലഡാകും ഇന്ന് പുതിയ ഭാവിയിലേക്ക് ചുവട് വെക്കുകയാണെന്ന് മോദി ഗുജറാത്തിൽ പറഞ്ഞു. വിഘടനവാദവും, തീവ്രവാദവും മാത്രമാണ് 370ാം അനുച്ഛേദം സംസ്ഥാനത്തിന് നൽകിയത്. തീവ്രവാദം നിരവധി പേരെ കൊലപ്പെടുത്തുകയും […]
ജര്‍മന്‍ ചാന്‍സലര്‍ ഇന്ത്യയിലേക്ക്
ജർമൻ ചാൻസലർ എയ്ഞ്ചല മെർക്കൽ ഇന്ന് ഇന്ത്യയിലെത്തും. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് മെർക്കൽ ഇന്ത്യയിൽ എത്തുന്നത്. നാളെ രാവിലെ 9 മണിക്ക് രാഷ്ട്രപതിഭവനിൽ ജർമ്മൻ ചാൻസിലർക്ക് ഔദ്യോഗിക സ്വീകരണം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ജര്‍മന്‍ ചാന്‍സലര്‍ കൂടിക്കാഴ്ച്ച നടത്തും. ഇരുപതോളം ഉഭയകക്ഷി കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവെക്കും. 12 മന്ത്രിമാരടങ്ങുന്ന സംഘവും എയ്ഞ്ചല മർക്കലിനെ അനുഗമിക്കുന്നുണ്ട്.
മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത അന്തരിച്ചു
മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ആറ് തവണ പാര്‍ലമെന്‍റ് അംഗമായിരുന്നു. 1985ലാണ് ആദ്യം രാജ്യസഭാ എംപിയായത്. സി.പി.ഐ ദേശീയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗമാണ്. ഏറെനാള്‍ എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്‍റെ പാര്‍ലമെന്‍റിലെ കരുത്തുറ്റ ശബ്ദമായിരുന്നു ഗുരുദാസ് ദാസ് ഗുപ്ത. 2ജി സ്പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംയുക്ത പാര്‍ലമെന്‍ററി […]