ഡല്‍ഹി വായു മലിനീകരണ കേസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്ക് സുപ്രീം കോടതിയുടെ ശകാരം. പാവപ്പെട്ട കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ശ്രദ്ധയില്ലെന്ന് സുപ്രീം കോടതി. കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരുകളോടും ഉത്തരവിട്ടു. കൊയ്ത്ത് നിലങ്ങള്‍ കത്തിക്കാതെ കൈകാര്യം ചെയ്യാന്‍ ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് 7 ദിവസത്തിനകം ക്വിന്റലിന് 100 രൂപ വെച്ച് ധനസഹായം നല്‍കണമെന്ന് യു.പി, ഹരിയാന, പഞ്ചാബ് സര്‍ക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇവര്‍ക്ക് നിലം വൃത്തിയാക്കാനുള്ള മെഷീനുകളും സര്‍ക്കാരുകൾ എത്തിച്ചുനല്‍കണം. ഡൽഹി വായു […]
Tag: National
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു; ബി.ജെ.പി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും
സര്‍ക്കാര്‍ രൂപികരണം അനിശ്ചിതത്വത്തിലായ മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. നിലവിലെ ഫഡ്നാവിസ് സര്‍ക്കാരിന്റെ കാലാവധി 9ാം തിയതി അവസാനിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. എന്നാല്‍ മന്ത്രിസ്ഥാനങ്ങളെ പറ്റി ഒരു തീര്‍പ്പും ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ശിവസേന വ്യക്തമാക്കി. ബി.ജെ.പി മഹാരാഷ്ട്ര പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള നേതാക്കളാണ് ഇന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കാണുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അംഗീകാരമുള്ള സന്ദേശവുമായാണ് ബി.ജെ.പി നേതാക്കളുടെ കൂടിക്കാഴ്ച. എന്നാല്‍ മന്ത്രിസ്ഥാനങ്ങളെ പറ്റി ബി.ജെ.പി ശിവസേന സഖ്യത്തിനിടയില്‍ ഒരു […]
ശിവസേനയ്ക്ക് മറ്റ് വഴികളില്ല; ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് അത്തേവാലെ
മുംബൈ: ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയല്ലാതെ മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് മുന്‍പില്‍ ഇനി മറ്റ് വഴികള്‍ ഇല്ലെന്ന് ആര്‍പിഐ അധ്യക്ഷന്‍ രാംദാസ് അത്തേവാലേ. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശിവസേനയുടെ നിര്‍ദ്ദേശം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളിയ പിന്നാലെയായിരുന്നു അത്താവാലെയുടെ പ്രതികരണം. 56 എംഎല്‍എമാരുമായി എങ്ങനെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അത്തേവാലെ പറഞ്ഞു. ഇനിയും ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറായില്ലേങ്കില്‍ ബിജെപി തനിച്ച് അതിനുള്ള വഴികള്‍ തേടുമെന്നും അത്തേവാലെ പറഞ്ഞു. […]
പാക്കിസ്ഥാനും ചൈനയും വിഷവാതകം തുറന്നു വിട്ടതുകൊണ്ടാണ് ദല്‍ഹിയില്‍ വായു മലിനമായതെന്ന് ബി.ജെ.പി നേതാവ്
ദല്‍ഹിയിലെ അതിരൂക്ഷമായ വായുമലിനീകരണത്തിന് കാരണം പാകിസ്ഥാനും ചൈനയുമാണെന്ന് ബി.ജെ.പി നേതാവ് വിനീത് അഗര്‍വാള്‍ ശര്‍ദ. ഇരുരാജ്യങ്ങളും ഇന്ത്യയിലേക്ക് വിഷവാതകം തുറന്നുവിട്ടതാകാം ഇപ്പോഴത്തെ വായു മലിനീകരണത്തിന് കാരണമെന്നും വിനീത് അഗര്‍വാള്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അധികാരത്തില്‍ എത്തിയതിന് ശേഷം പാകിസ്ഥാന്‍ അസ്വസ്ഥരാണ്. ഇന്ത്യയെ പരാജയപ്പെടുത്താനുള്ള എല്ലാ തന്ത്രങ്ങളും പാകിസ്ഥാന്‍ ആവിഷ്ക്കരിക്കുകയായിരുന്നു. എന്നാല്‍ ഒരു യുദ്ധത്തില്‍ പോലും ഇന്ത്യയെ കീഴ്പ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചില്ല. പാകിസ്ഥാന്‍ വിഷവാതകം തുറന്നുവിട്ടോ എന്ന കാര്യം ഗൗരവകരമായി തന്നെ […]
ഇത്തവണയും ശബരിമലയിലേക്ക് സ്ത്രീകളുമായി പോകുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മനിതി സംഘം
ഇത്തവണയും ശബരിമലയിലേക്ക് സ്ത്രീകളുമായി പോകുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മനിതി സംഘം. കഴിഞ്ഞ തവണ ദര്‍ശനം നടത്താന്‍ സാധിച്ചില്ല. ഇതിന് പൊലിസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായില്ല. അതിനാല്‍ തന്നെ സര്‍ക്കാരിലുള്ള വിശ്വാസം കുറഞ്ഞു. എങ്കിലും ഇത്തവണ മലചവിട്ടാന്‍ എത്തുമെന്നും കോ- ഓര്‍ഡിനേറ്റര്‍ ശെല്‍വി മീഡിയവണ്ണിനോടു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏഴ് ഭക്തരുമായി എത്തിയ മനിതി സംഘത്തെ പലയിടങ്ങളിലും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം പമ്പയില്‍ കഴിഞ്ഞ സംഘം തിരിച്ചു പോയി. ഇത്തവണ മൂന്നു പേരാണ് ഇതുവരെ ശബരിമലയ്ക്ക് പോകമെന്ന […]
അടുത്ത വര്‍ഷത്തെ അവധി ദിനങ്ങള്‍ ഉത്തരവായി
2020-ലെ പൊതുഅവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും അവധിയായിരിക്കും. അവധി, തിയതി, ദിവസം എന്ന ക്രമത്തില്‍: മന്നം ജയന്തി (ജനുവരി രണ്ട്, വ്യാഴം), ശിവരാത്രി (ഫെബ്രുവരി 21, വെള്ളി), പെസഹ വ്യാഴം (ഏപ്രില്‍ ഒന്‍പത്, വ്യാഴം), ദു:ഖവെള്ളി (ഏപ്രില്‍ 10, വെള്ളി), വിഷു /ഡോ. ബി. ആര്‍.അംബേദ്കര്‍ ജയന്തി (ഏപ്രില്‍ 14, ചൊവ്വ), മേയ് ദിനം (മേയ് ഒന്ന്, വെള്ളി), കര്‍ക്കടകവാവ് (ജൂലൈ 20, തിങ്കള്‍), […]
പാക് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പാക് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അയോധ്യ കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അയോധ്യ ലക്ഷ്യമാക്കിയാണ് ഭീകരര്‍ പ്രവേശിച്ചതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഏഴ് പാക് ഭീകരര്‍ നേപ്പാള്‍ വഴി ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായി സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഏഴ് ഭീകരരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലായാണ് […]
സ്കൂള്‍ പരിസരത്ത് ജങ്ക് ഫുഡിന് നിരോധനം
സ്കൂള്‍ പരിസരത്ത് ജങ്ക് ഫുഡിന് നിരോധനം വരുന്നു. സ്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡുകള്‍ വില്‍ക്കാനാവില്ല. ഇത്തരം ഭക്ഷണങ്ങളുടെ പരസ്യങ്ങള്‍ക്കും നിരോധനം വരും. ഇത് സംബന്ധിച്ച ഉത്തരവിന്റെ കരട് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി പുറത്തിറക്കി. കേന്ദ്ര സര്‍ക്കാരിന്റെ ‘ഈറ്റ് റൈറ്റ്’ എന്ന ക്യാംപെയിന്റെ ഭാഗമായാണ് ജങ്ക് ഫുഡ് നിരോധിക്കുന്നത്. കുട്ടികളിലെ ജീവിതശൈലീ രോഗങ്ങള്‍ പരിഗണിച്ചാണ് നീക്കം. പോഷകം വളരെ കുറവും കാലറി കൂടുതലുമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് ജങ്ക് ഫുഡ്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ശീതള പാനീയങ്ങള്‍, […]
മഹാരാഷ്ട്രയിലെ രാഷ്ട്രീയം മാറുകയാണ്; അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നെന്ന് സഞ്ജയ് റാവത്ത്
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി നീളുന്നതിനിടെ നിര്‍ണായക പ്രസ്താവനയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയുടെ രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുകയാണെന്നും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ തന്റെ പാർട്ടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിവസേന എൻസി.പിയുമായി സൌഹാര്‍ദ്ദപരമായ ചര്‍ച്ചകള്‍ നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് റാവത്തിന്റെ പ്രസ്താവന. ശരത് പവാര്‍ മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവസേനയും ബി.ജെ.പിയും 1995ല്‍ നടപ്പിലാക്കിയ ഫോര്‍മുല തിരിച്ച് പ്രയോഗിക്കപ്പെടുകയാണിപ്പോള്‍.മുഖ്യമന്ത്രി പദവി പങ്കിടുന്നതിനെ സംബന്ധിച്ച് ബി.ജെ.പിയുമായി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന […]
ആര്‍.സി.ഇ.പി കരാറില്‍ ഇന്ത്യ ഒപ്പുവെക്കില്ല
ആര്‍.സി.ഇ.പി കരാറില്‍ (സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍) ഇന്ത്യ ഒപ്പുവെക്കില്ല. ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാത്തതിനാല്‍ കരാറുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇന്ത്യ ആസിയാന്‍ രാഷ്ട്രങ്ങളെ അറിയിച്ചു. ചൈനയിൽ നിന്നുള്ള ക്രമാതീത ഇറക്കുമതി തടയുന്നത് ഉൾപ്പെടെ ഇന്ത്യ ഉന്നയിച്ച ആവശ്യങ്ങൾ അംഗരാജ്യങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലെ ആർ.സി.ഇ.പി ചർച്ചകളിൽ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പങ്കെടുത്തിരുന്നു. രാജ്യത്തിനകത്തും കരാറിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്നലെ ആസിയാന്‍ സമ്മിറ്റിനായി ബാങ്കോക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കരാര്‍ നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ട എല്ലാ രാജ്യങ്ങള്‍ക്കും […]