മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയവും പാര്‍ലമെന്‍റിലെ തന്ത്രങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് നേതൃയോഗം ഡല്‍ഹിയില്‍ ചേരുകയാണ്. പിസിസി അധ്യക്ഷന്‍മാരും ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുള്ള സെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മഹാരാഷ്ട്രയിലെ യുപിഎ – ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Tag: National
സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു
സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. കേരളത്തിലെ ഇടത് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ യുഎപിഎ കേസും അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയും പി ബി ചര്‍ച്ച ചെയ്യും. അയോദ്ധ്യ വിധി, മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടി, ശബരിമല വിഷയങ്ങളും ചർച്ചയാകും.
മാവോയിസ്റ്റ് ഭീഷണി; മുഖ്യമന്ത്രിക്ക് ഡൽഹിയിൽ അതീവ സുരക്ഷ
മാവോയിസ്റ്റ് ഭീഷണി പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിൽ അതീവ സുരക്ഷ ഏർപ്പെടുത്തി. ബുള്ളറ്റ് പ്രൂഫ് വാഹനവും ജാമർ അടക്കമുള്ള സുരക്ഷാ സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിപ്പിച്ചു. രണ്ടുദിവസത്തെ പൊളിറ്റ്ബ്യൂറോ യോഗത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തിയത്. വിമാനത്താവളത്തിൽ മുഖ്യമന്ത്രി എത്തിയതു മുതൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ജാമറും ബുള്ളറ്റ് പ്രൂഫ് വാഹനവും സുരക്ഷയ്ക്കായി ഏർപ്പെടുത്തി. കേരള പോലീസിന് പുറമേ ഡൽഹി പൊലീസിനെയും നാല് കമാൻഡോകളെയും അധികമായി നിയോഗിച്ചിട്ടുണ്ട്. മാവോയിസ്റ്റ് വേട്ട നടത്തിയ മുഖ്യമന്ത്രി […]
ഡൽഹി സര്‍ക്കാരിന്റെ ഗതാഗത നിയന്ത്രണം മലിനീകരണം കുറക്കാന്‍ സഹായിച്ചില്ലെന്ന് സുപ്രീം കോടതി
ഡൽഹി സര്‍ക്കാരിന്റെ ഒറ്റ-ഇരട്ട വാഹന ഗതാഗത നിയന്ത്രണം മലിനീകരണം കുറക്കാന്‍ സഹായിച്ചില്ലെന്ന് സുപ്രീം കോടതി. മലിനീകരണം നിയന്ത്രിക്കാന്‍ പഞ്ചാബ്, ഹരിയാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. ചീഫ് സെക്രട്ടറിമാരെ വീണ്ടും വിളിപ്പിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഒറ്റ-ഇരട്ട പദ്ധതി നടപ്പാക്കിയ ശേഷം അഞ്ച് മുതൽ ഏഴ് ശതമാനം വരെ മലിനീകരണ തോത് കുറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കണക്ക് ഡല്‍ഹി സര്‍ക്കാര്‍ കോടതിക്ക് നല്‍കിയെങ്കിലും പദ്ധതി പരാജയമായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര ദീപക് […]
40 വര്‍ഷത്തെ സേവനത്തിന് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പടിയിറങ്ങുന്നു
ബാബരി ഭൂമിത്തര്‍ക്ക കേസിലടക്കം സുപ്രധാന വിധി പ്രസ്താവങ്ങൾ പുറപ്പെടുവിച്ച ശേഷം പടിയിറങ്ങുകയാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. നീതിന്യായ മേഖലയിലെ 40 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് രഞ്ജന്‍ ഗൊഗോയിയുടെ പടിയിറക്കം. അവസാനത്തെ രണ്ടാഴ്ച. അയോധ്യയും ശബരിമലയും റാഫേലും ആര്‍.ടി.ഐയുമടക്കം സുപ്രധാന വിധി പ്രസ്താവങ്ങള്‍. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിന് ഇന്നത്തോടെ വിട. ഔദ്യോഗികമായി വിരമിക്കുന്നത് നാളെയാണെങ്കിലും ഇന്നലെയോടെ തന്നെ പടിയിറങ്ങി. അവസാന പ്രവര്‍ത്തി ദിവസമായ ഇന്നലെ പത്ത് കേസുകളാണ് ഗൊഗോയ് പരിഗണിച്ചത്. ശേഷം രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മ […]
ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും;
ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കാര്‍ഷിക പ്രതിസന്ധിയെ കുറിച്ച് സംസാരിക്കാനാണ് ഗവര്‍ണര്‍ സന്ദര്‍ശനാനുമതി നല്‍കിയതെങ്കിലും അനൗദ്യോഗികമായി സര്‍ക്കാര്‍ രൂപീകരണവും ചര്‍ച്ചക്കു വരുമെന്നാണ് സൂചന. എന്‍.ഡി.എയിലേക്കുള്ള ശിവസേനയുടെ മടക്കം ഏതാണ്ട് അടഞ്ഞ അധ്യായമായി കഴിഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസും എന്‍.സി.പിയും തികഞ്ഞ സൂക്ഷ്മതയോടെയാണ് മുന്നോട്ടു പോകുന്നത്. പൊതുമിനിമം പരിപാടിയുടെ വിശദാംശങ്ങളും മന്ത്രിസഭാ രൂപീകരണവും ചര്‍ച്ച ചെയ്യുന്നതിന് ശരദ് പവാര്‍ നാളെ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കാണുന്നുണ്ട്. […]
ഭക്ഷണ വില കൂട്ടി റെയില്‍വെ
രാജ്ധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന് വില കൂട്ടി റെയിൽവെ ബോർഡ്. ഫസ്റ്റ് എ.സി – എക്സിക്യൂട്ടിവ് ക്ലാസിലും, സെക്കന്റ് ക്ലാസ് എ.സിയിലും, തേഡ് ക്ലാസ് എ.സി, ചെയർ കാർ എന്നിവയിലുമാണ് വില വർധനവെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഫസ്റ്റ് ക്ലാസ് എ.സി, എക്സിക്യൂട്ടിവ് ക്ലാസിൽ ഒരു കപ്പ് ചായക്ക് ഇനി മുതൽ 35 രൂപയാണ് വില. നേരത്തെ ഇത് 29 രൂപയായിരുന്നു. പ്രാതൽ 140 രൂപയായും, ലഞ്ച് – ഡിന്നർ 245 രൂപയായും വർധിച്ചു. ഇതിന് […]
കോടതി വിധികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്; ജസ്റ്റിസ് നരിമാന്‍
കോടതി വിധികള്‍ നടപ്പാക്കുന്നതിലെ അലംഭാവത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനോട് പൊട്ടിത്തെറിച്ച് സുപ്രിംകോടതി. ശബരിമല വിഷയത്തില്‍ ഇന്നലെ പുറപ്പെടുവിച്ച വിയോജന വിധി ചൂണ്ടിക്കാട്ടി ജസ്റ്റിസ് ആര്‍.എഫ് നരിമാനാണ് സോളിസിറ്റര്‍ ജനറലിനോട് ക്ഷുഭിതനായത്. കോടതി വിധി കളിക്കാനുള്ളതല്ല, നടപ്പാക്കാന്‍ വേണ്ടിയുള്ളതാണെന്ന് സര്‍ക്കാരിനെ ബോധിപ്പിക്കണമെന്നും നരിമാന്‍ പറഞ്ഞു. കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ ജാമ്യം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് നരിമാന്‍ സുപ്രീംകോടതിയില്‍ പൊട്ടിത്തെറിച്ചത്. ശബരിമലയില്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ന്യൂനപക്ഷ വിധി താങ്കളെപ്പോലുള്ളവര്‍ക്ക് വേണ്ടി തയ്യാറാക്കിയതാണെന്ന് ജസ്റ്റിസ് നരിമാന്‍ […]
സ്ക്കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് ആറു വയസുകാരന് ദാരുണാന്ത്യം
സ്ക്കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം. പാന്യം നഗരത്തിലെ വിജയനി കേതന്‍ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയായ പുരുഷോത്തം റെഡ്ഡിയാണ് മരിച്ചത്. ഓടുന്നതിനിടയില്‍ സ്ക്കൂളിലെ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാര്‍ പാത്രത്തിലേക്ക് കുട്ടി കാല്‍ തെറ്റി വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടു പോകുന്നതിനിടെ പുരുഷോത്തം വരി തെറ്റിച്ച് ഓടിയതാണ് അപകടത്തിന് കാരണമായതെന്നാണ് സ്ക്കൂള്‍ അധികൃതര്‍ നല്‍കുന്ന […]
മതവിശ്വാസങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഏഴംഗ ഭരണഘടന ബഞ്ചിന്‍റെ ഉത്തരവുകള്‍ നിര്‍ണായകം
വിവിധ മതവിശ്വാസങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിശ്ചയിച്ച ഏഴംഗ ഭരണഘടന ബഞ്ചിന്‍റെ ഉത്തരവുകള്‍ നിര്‍ണായകമാകും. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ മാത്രമാണ് കോടതിക്ക് തീരുമാനമെടുക്കേണ്ടതെങ്കിലും മറ്റ് മതങ്ങളുടെ ആചാരങ്ങളെയാകെ പൊതു ചട്ടക്കൂടിലാക്കാന്‍ ഏഴംഗ ബഞ്ചിന്‍റെ വിധി വഴിയൊരുക്കിയേക്കും. ശബരിമല സ്ത്രീപ്രവേശത്തിന് പുറമെ മുസ്‍ലിം, പാര്‍സി, ബോറ സമുദായങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഹരജികള്‍ ചൂണ്ടിക്കാണിച്ചാണ് മതവിശ്വാസങ്ങളിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സുപ്രീം കോടതി ഏഴംഗ ഭരണഘടന ബഞ്ചിന് വിട്ടത്. വിശ്വാസപരമായ കാര്യങ്ങളില്‍ ഭരണഘടനയാണോ മതവിഭാഗങ്ങള്‍ തന്നെയാണോ […]