വിവാദസ്വാമി നിത്യാനന്ദ രാജ്യം വിട്ടെന്ന് ഗുജറാത്ത് പോലീസ്. കര്‍ണാടകയില്‍ ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നിത്യാനന്ദ രാജ്യംവിട്ടതെന്ന് പി.ടി.ഐ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിത്യാനന്ദ രാജ്യം വിട്ടുവെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് എസ്.പി. ആര്‍.വി അസരി പറഞ്ഞു. ഗുജറാത്തിലെ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിന് ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കുന്നതിനിടെയാണ് രാജ്യം വിടല്‍. സ്വാധി പ്രാണ്പ്രി യാനന്ദ, പ്രിയതത്വ റിദ്ദി എന്നിവരെയാണ് ആശ്രമത്തില്‍ നിന്ന് […]
Tag: National
പൗരത്വ രജിസ്റ്റർ രാജ്യത്തുടനീളം
അസമിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥത എൻ.ആർ.സിയിൽ ഇല്ലെന്നും ആരും പേടിക്കേണ്ടതില്ലെന്നും ഷാ പറഞ്ഞു. ‘ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥ എൻ.ആർ.സിയിൽ ഇല്ല. മതഭേദമന്യേ എല്ലാ ഇന്ത്യക്കാരെയും എൻ.ആർ.സി ലിസ്റ്റിൽ ഉൾപ്പെടുത്തും. എൻ.ആർ.സിയും പൗരത്വ ഭേദഗതി ബില്ലും രണ്ടാണ്.’ രാജ്യസഭയിൽ സംസാരിക്കവെ ഷാ പറഞ്ഞു. ‘എൻ.ആർ.സി രാജ്യത്തുടനീളം നടപ്പാക്കും. മതത്തിന്റെ പേരിൽ ആരും ഭയപ്പെടേണ്ടതില്ല. ഇത് എല്ലാവരെയും എൻ.ആർ.സിക്കു കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമാണ്.’ […]
പ്രശ്നങ്ങള്‍ അവസാനിച്ചു, സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായി ശിവസേന. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി .മഹാരാഷ്ട്രയിലെ കര്‍ഷകപ്രശ്നങ്ങളെ കുറിച്ചാണ് കൂടിക്കാഴ്ചയെന്ന് എന്‍.സി.പി വ്യക്തമാക്കി. സഖ്യ സര്‍ക്കാര്‍ രൂപീകരണം അവസാനഘട്ടത്തിലാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഡിസംബറിന് മുമ്പ് തന്നെ ശക്തമായ ഒരു സര്‍ക്കാര്‍ അധികാരത്തിലേറുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം അപ്രതീക്ഷിതമായാണ് ശരത് പവാര്‍ പ്രധാനമന്ത്രിയുമായി […]
നിർണായക രാഷ്ട്രീയ നീക്കവുമായി രജനീകാന്ത്
തമിഴ്നാട്ടില്‍ നിർണായക രാഷ്ട്രീയ നീക്കവുമായി നടൻ രജനീകാന്ത്. ജനനന്മയ്ക്ക് വേണ്ടി കമൽഹാസനുമായി രാഷ്ട്രീയമായി കൈകോർക്കുമെന്ന് താരം വ്യക്തമാക്കി. പ്രസ്താവനയെ കമൽ ഹാസനും സ്വാഗതം ചെയ്തു. കമൽഹാസൻ സിനിമയിൽ ആറ് പതിറ്റാണ്ട് പൂർത്തീകരിച്ചതിന്റെ ആഘോഷവേളയിൽ, തമിഴ്നാട്ടിൽ അത്ഭുതം സംഭവിക്കുമെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജനങ്ങൾക്കായി കമലുമായി കൈകോർക്കുമെന്ന പ്രഖ്യാപനം. നാടിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കമൽഹാസനും പ്രതികരിച്ചു. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നെങ്കിലും പാർട്ടി രൂപീകരിച്ചിരുന്നില്ല. ലക്ഷ്യം 2021 ലെ തെരഞ്ഞെടുപ്പ് മാത്രമാണെന്നന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. […]
കോണ്‍ഗ്രസ്-എന്‍.സി.പി ചര്‍ച്ച ഇന്ന്
മഹാരാഷ്ട്ര സഖ്യ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇന്ന് കോണ്‍ഗ്രസ്-എന്‍.സി.പി ചര്‍ച്ച നടക്കും. ഇന്നലെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചര്‍ച്ച. ശിവസേന നേതാക്കള്‍ വെള്ളിയാഴ്ച യോഗം ചേരും. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ , അജിത് പവാര്‍ എന്നിവരും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവരും തമ്മിലാണ് ചര്‍ച്ച. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളായ പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെ കോണ്‍ഗ്രസ് […]
രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ; കോണ്‍ഗ്രസ് കുതിക്കുന്നു
രാജസ്ഥാനിലെ 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. കനത്ത സുരക്ഷാ വലയത്തില്‍ രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് കുതിപ്പ് തുടരുകയാണ്. ഒരു മണി വരെയുള്ള ഫല സൂചനകള്‍ പ്രകാരം 708 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ചപ്പോള്‍ ബി.ജെ.പിക്ക് 555 വാര്‍ഡുകളിലാണ് വിജയിക്കാനായത്. മൊത്തം 2105 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 191 ഇടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചുകയറി. 11 ഇടത്ത് ബി.എസ്.പിയും രണ്ടു സീറ്റുകള്‍ സി.പി.എമ്മും സ്വന്തമാക്കി. ബരാന്‍, ബാര്‍മെര്‍, […]
ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന
നാഷണൽ ഡെമോക്രാറ്റിക് അലയൻസി (എൻ.ഡി.എ) ൽ നിന്ന് പുറത്താക്കിയതിന് ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ശിവസേന രംഗത്ത്. എൻ.ഡി.എയുടെ തുടക്കം മുതല്‍ പിന്തുണച്ചിരുന്ന പാർട്ടിയാണ് ശിവസേനയെന്ന് മുഖപത്രമായ സാമ്നയിലെ ലേഖനത്തില്‍ പറയുന്നു. “ഏത് യോഗത്തിലാണ് നിങ്ങൾ എൻ.ഡി.എയിൽ നിന്ന് ശിവസേനയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്? എന്തുകൊണ്ടാണ് ഈ വിഷയം ഇത്രയും തീവ്രതയിലെത്തിയത്? എൻ.ഡി.എയിലെ ഘടകകക്ഷികളുമായി എന്തെങ്കിലും ചർച്ച നടന്നോ?” മുഖപ്രസംഗത്തിലൂടെ ശിവസേന ബി.ജെ.പിയുടെ നീക്കങ്ങളെ ചോദ്യം ചെയ്തു. ബാല്‍ താക്കറെയുടെ ചരമവാർഷിക ദിനത്തിൽ ശിവസേനയെ എൻ.ഡി.എയിൽ നിന്ന് പുറത്താക്കാനുള്ള […]
ജെ.എന്‍.യു ; പൊലീസ് അതിക്രമത്തിനെതിരെ കുഞ്ഞാലിക്കുട്ടി
ജെ.എൻ.യു വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് അതിക്രമം ലോക്സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലികുട്ടി ലോക്സഭയില്‍ നോട്ടീസ് നൽകി. വൻതോതിൽ ഫീസ് വർധിപ്പിച്ച സർവ്വകലാശാല നടപടിയിൽ പ്രതിഷേധിച്ച് ജെ.എൻ.യു വിദ്യാർഥികൾ ഇന്നലെ സമാധാനപരമായി പാർലമെന്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞാലിക്കുട്ടി എംപി ലോക്സഭയിൽ നോട്ടീസ് നൽകിയത്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് പകരം പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും കുഞ്ഞാലിക്കുട്ടി ലോക്സഭാ സെക്രട്ടറി ജനറലിന് നൽകിയ നോട്ടീസിൽ […]
കശ്മീർ;ഹർജികള്‍ ഇന്ന് പരിഗണിക്കും
കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളും അന്യായ തടവുകളും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍, സയ്യിദ് മുഹമ്മദ് അലീം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ സമര്‍പ്പിച്ച ഹരജികളാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. വ്യവസായിയായ ഭര്‍ത്താവിനെ അന്യായ തടവിലിട്ടെന്നാരോപിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി കശ്മീര്‍ സ്വദേശിനി ആസിഫ മുബീന്‍ […]
നാല് സൈനികരടക്കം 6 പേര്‍ മരിച്ചു
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് 6 പേര്‍ മരിച്ചു.നാല് സൈനികരും രണ്ട് പ്രദേശവാസികളുമാണ് മരിച്ചത്. സമുദ്ര നിരപ്പില്‍ നിന്ന് 18000 അടി ഉയരത്തിലുള്ള മേഖലയില്‍ ഇന്നലെ വൈകിട്ട് നാല് മണിക്കാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തിയതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.ഹിമാലയന്‍ പര്‍വതനിരയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞിടിച്ചില്‍ ആരംഭിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടവരാണ് മഞ്ഞിനടിയില്‍പ്പെട്ടത്.