മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30-ന് ഉത്തരവിടുമെന്ന് സുപ്രീംകോടതി. ജഡ്ജിമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം വേണമെന്നും ഇതില്‍ കോടതി ഇടപെടരുതെന്നും ബിജെപിക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും വേണ്ടി ഹാജരായ തുഷാര്‍ മേത്തയും മുഗുള്‍ റോഹ്ത്തഗിയും ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി ഹാജരായ കപില്‍ സിബലും മനു […]
Tag: National
ലോക്സഭയില്‍ രമ്യാ ഹരിദാസിനെ കയ്യേറ്റം ചെയ്തതായി പരാതി
ലോക്സഭയില്‍ രമ്യ ഹരിദാസ് എം.പിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. പുരുഷ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് രമ്യയുടെ പരാതി. ബാനറുമായി പ്രതിഷേധിച്ചതിനാണ് നടപടി. മഹാരാഷ്ട്ര വിഷയത്തിലെ പ്രതിഷേധത്തിനിടെയാണ് സംഭവം. സംഭവത്തില്‍ രണ്ട് എം.പിമാര്‍ക്ക് സസ്പെന്‍ഷനും ലഭിച്ചു . പ്രതാപനും ഹൈബിക്കും എതിരെയാണ് നടപടി. ഇരുവരെയും ഒരു ദിവസത്തേക്കാണ് പുറത്താക്കിയത്. കോണ്‍ഗ്രസ് എം.പിമാരായ ബെന്നി ബെഹനാനും ജ്യോതിര്‍ മണിക്കും പരിക്കേറ്റുവെന്ന് സൂചന. എന്നാല്‍ സഭയിൽ മാർഷൽമാരെ കോൺഗ്രസ് എം.പിമാർ കയ്യേറ്റം ചെയ്തെന്നും എം പിമാർക്കെതിരെ നടപടി എടുക്കണമെന്നും ബി.ജെ.പി […]
മഹാരാഷ്ട്ര: ലോക്‌സഭയിൽ വേറിട്ട പ്രതിഷേധവുമായി രാഹുൽ ഗാന്ധി
മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട അസാധാരണ സംഭവവികാസങ്ങളിൽ പ്രതിഷേധമുയർത്തി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്‌സഭ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കുന്ന രാഹുൽ ചോദ്യോത്തരവേളയിലാണ് തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. ചോദ്യോത്തരവേളയിൽ എഴുന്നേറ്റുനിന്ന രാഹുൽ ഗാന്ധി ‘ഞാൻ ഇന്ന് ഇവിടെ ചോദ്യം ചോദിക്കാനാണ് എത്തിയത്. എന്നാൽ ഇന്ന് ചോദ്യം ചോദിക്കുന്നതിന് ഒരു അർത്ഥവുമില്ല. കാരണം മഹാരാഷ്ട്രയിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുന്നു.’ എന്നുപറഞ്ഞ് തന്റെ സീറ്റിൽ ഇരിക്കുകയായിരുന്നു. മഹാരാഷ്ട്ര വിഷയത്തിൽ സർക്കാറിനെതിരായ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതിഷേധം. […]
മഹാരാഷ്ട്രയില്‍ ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന ഹരജിയില്‍ ഇന്ന് വിധി
ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്ന് കാണിച്ചുള്ള ഹരജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിശോധിക്കും. ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ ഭരണഘടന വിരുദ്ധമായ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇന്ന് വിധി പറയുക. ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചുള്ള ഗവര്‍ണറുടെ ഉത്തരവും […]
അട്ടിമറി നടന്നത് എം.എല്‍.എമാരുടെ ഒപ്പുകള്‍ ദുരുപയോഗം ചെയ്ത്;
മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന അജിത് പവാറിനെതിരെ ഗുരുതര ആരോപണവുമായി എന്‍.സി.പി നേതാവ് നവാബ് മാലിക്. എന്‍.സി.പി എം.എല്‍.എമാരുടെ ഒപ്പുകള്‍ ദുരുപയോഗം ചെയ്താണ് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് രേഖകള്‍ കൈമാറിയതെന്ന് മാലിക് പറഞ്ഞു. എം.എല്‍.എമാരുടെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ചേര്‍ത്തിയിരുന്ന ഒപ്പ് ദുരുപയോഗം ചെയ്യുകയാണ് അജിത് പവാര്‍ ചെയ്തത്. ഒപ്പുകളടങ്ങിയ കടലാസ് കെെവശം വെച്ചിരുന്നത് അജിത് പവാറാണ്. സത്യപ്രതിജ്ഞക്കായി എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണറെ ബോധിപ്പിക്കാന്‍ ഈ ഒപ്പ് ഉപയോഗിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമാന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. 105 […]
അജിത് പവാറിനെ ബ്ലാക് മെയില്‍ ചെയ്തതാണ്
മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. അജിതിനെ ബ്ലാക് മെയില്‍ ചെയ്തതാണ്. ആരാണ് ഇതിന് പിന്നിലെന്ന് സാമ്ന പത്രത്തിലൂടെ വെളിപ്പെടുത്തുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. എട്ട് എം.എല്‍.എമാര്‍ മാത്രമാണ് അജിത് പവാറിനൊപ്പം പോയത്. അതില്‍ അഞ്ച് പേര്‍ തിരിച്ചെത്തി. അവരെ കള്ളം പറഞ്ഞ്, കാറിനുള്ളില്‍ക്കയറ്റി, തട്ടിക്കൊണ്ടുപോകുന്നതു പോലെയാണ് കൊണ്ടുപോയതെന്നും സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. തങ്ങള്‍ സര്‍ക്കാരുണ്ടാക്കും. എന്‍.സി.പി നേതാവ് ധനഞ്ജയ് മുണ്ടെയുമായി സംസാരിക്കുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. […]
ഐ.ഐ.ടി മരണം; പരീക്ഷ തീര്‍ന്നതിന് ശേഷം പ്രക്ഷോഭം തുടരാന്‍ ധാരണ
മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കാംപസിനകത്ത് തൽക്കാലം സമരം വേണ്ടെന്ന് സംയുക്ത ആക്ഷൻ കമ്മിറ്റി തീരുമാനം. ഇന്നലെ രാത്രിയിൽ ചേർന്ന യോഗത്തിലാണ് വിദ്യാർത്ഥികൾ ഈ നിലപാടെടുന്നത്. ഐ.ഐ.ടിയിൽ പരീക്ഷകൾ നടക്കുന്ന സമയമായതിനാലാണ് പ്രതിഷേധം മാറ്റിവച്ചത്. അടുത്തയാഴ്ച പരീക്ഷ തീർന്നാലുടൻ ആക്ഷൻ കമ്മിറ്റി യോഗം ചേർന്ന് തുടർ പ്രക്ഷോഭ പരിപാടികൾ തീരുമാനിയ്ക്കും. ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഡയറക്ടർ നിഷേധിച്ച സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ തുടർ പ്രക്ഷോഭ പരിപാടികൾക്കായി സംയുക്ത ആക്ഷൻ കമ്മിറ്റി […]
ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
വൻ നാടകീയ നീക്കങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ബി.ജെ.പി – എൻ.സി.പി സഖ്യ സർക്കാർ. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ അജിത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പിയിലെ ഒരു വിഭാഗം ബി.ജെ.പിക്കൊപ്പം ചേരുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ചര്‍ച്ചകള്‍ നടത്തി വന്നിരുന്ന ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് പുതിയ നീക്കം. ജനഹിതത്തിന് വിരുദ്ധമായി സംസ്ഥാനത്ത് ഭരണം നേടാനാണ് ശിവസേന ശ്രമിച്ചതെന്ന് ദേവേന്ദ്ര ഫഡ്നാവീസ് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ ബി.ജെ.പിക്ക് വ്യക്തമായി ഭൂരിപക്ഷം നല്‍കി. […]
അവസാനമില്ലാത്ത നാടകീയത
മഹാരാഷ്ട്രയിലെ ബി.ജെ.പി – എൻ.സി.പി സഖ്യം തന്റെ അറിവോടെയല്ലെന്ന് എൻ.സി.പി തലവൻ ശരത് പവാർ. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ അജിത് പവാറിന്റെത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും ശരത് പവാർ പറഞ്ഞു. ഇതോടെ മഹാരാഷ്ട്രയിലെ നാടകീയ രംഗങ്ങള്‍ പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്. Ajit Pawar’s decision to support the BJP to form the Maharashtra Government is his personal decision and not that of the Nationalist Congress Party (NCP). We place […]
ഫീസ് വർധനയില്‍ ന്യായീകരണവുമായി ജെ.എന്‍.യു
ജെ.എന്‍.യു ഫീസ് വർധനയില്‍ ന്യായീകരണവുമായി സർവകലാശാല അധികൃതർ. സര്‍വകലാശാലക്ക് നിലവിലുള്ള 45 കോടി രൂപയുടെ ബാധ്യത മറികടക്കാൻ സര്‍വീസ് ചാര്‍ജ് ഈടാക്കുക മാത്രമാണ് ചെയ്തതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ഫീസ് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും സര്‍വകലാശാല വിശദീകരിച്ചു.കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുമായി വിദ്യാർഥികൾ വൈകിട്ട് ചർച്ച നടത്താനിരിക്കെയാണ് ന്യായീകരണം. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഫീസ് വര്‍ധനക്കെതിരായ വിദ്യാര്‍ത്ഥി സമരം കോടതി അലക്ഷ്യമാണെന്നടക്കം ആരോപിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമായിരുന്നു തുടക്കം മുതല്‍ സര്‍വകലാശാല അധികൃതര്‍ നടത്തിയത്. എന്നാല്‍ സമരം ശക്തമായി തുടരവെ ഫീസ് […]