അയോധ്യയിൽ രാമക്ഷേത്രം പണിയാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര’ ട്രസ്റ്റിനെതിരേ എതിർപ്പുമായി സന്ന്യാസിമാര്‍ രംഗത്ത്. ഭാവികാര്യങ്ങൾ ചർച്ചചെയ്യാൻ ദിഗംബർ അഖാഡയിൽ സന്ന്യാസിമാർ ഇന്ന് അടിയന്തിര യോഗം ചേരുന്നുണ്ട്. പതിനഞ്ചംഗ ട്രസ്റ്റിൽ സന്ന്യാസിസമൂഹത്തിൽനിന്നു മതിയായ പ്രാതിനിധ്യമില്ലെന്നും രാമജന്മഭൂമി ന്യാസ് മുഖ്യ രക്ഷാധികാരി മഹന്ദ് നൃത്യ ഗോപാൽ ദാസിനെ പുതിയ ട്രസ്റ്റിന്റെ തലവനാക്കണമെന്നും സന്ന്യാസിസമൂഹം ആവശ്യപ്പെടുന്നു. ക്ഷേത്രത്തിനായി ത്യാഗംചെയ്തവരെ പൂർണമായും അവഗണിച്ചെന്നും ഇതു സന്ന്യാസിമാരെ പരിഹസിക്കലാണെന്നും മഹന്ദ് നൃത്യഗോപാൽ ആരോപിച്ചു. വൈഷ്ണവസമാജം ട്രസ്റ്റിൽനിന്ന് പൂർണമായും അവഗണിക്കപ്പെട്ടതായി മഹന്ദ് നൃത്യ ഗോപാലിന്റെ […]
Tag: National
ഡൽഹി തെരഞ്ഞെടുപ്പ്; ഇന്ന് നിശ്ശബ്ദ പ്രചരണം,നാളെ വോട്ടെടുപ്പ്
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ. നിശബ്ദ പ്രചാരണ ദിവസം അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. പരസ്യ പ്രചരണ ദിവസമായ ഇന്നലെ എല്ലാ പാർട്ടികളിലെയും മുതിർന്ന നേതാക്കൾ പ്രചരണത്തിനിറങ്ങി. 70 മണ്ഡലങ്ങളിലുമായി 672 സ്ഥാനാർഥികളാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒരു കോടി 47 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 81 ലക്ഷത്തിലധികം പുരുഷ വോട്ടർമാരും 67 ലക്ഷത്തോളം വനിതാ വോട്ടര്‍മാരുമുണ്ട്. ഇത്തവണ 869 ട്രാൻസ്‌ജെൻഡേഴ്സും വോട്ടർമാരാണ്. ഡൽഹിയിലെ ഭരണം പിടിക്കുന്നതിന് വേണ്ടി ബി.ജെ.പി ശക്തമായ പ്രചരണമാണ് […]
നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു
തമിഴ് നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു. ചെന്നൈ നീലങ്കരയിലെ വീട്ടിലാണ് പരിശോധന. ഇന്നലെ വൈകിട്ട് ആരംഭിച്ച നടപടികളാണ് പുലര്‍ച്ചെയും തുടരുന്നത്. ബിഗിൽ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് നിർമാണ കമ്പനിയും വിജയും നൽകിയ കണക്കുകളിലെ വൈരുദ്ധ്യമാണ് പരിശോധനയ്ക്ക് കാരണമായി പറയുന്നത്. ബിഗിൽ സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് കമ്പനിയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. എ.ജി.എസ് കമ്പനിയുടെ വിവിധ ഓഫീസുകളില്‍ നിന്നും 24 കോടി രൂപയും രേഖകളും […]
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; പരസ്യ പ്രചരണം ഇന്നവസാനിക്കും
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്നവസാനിക്കും. ആം ആദ്മി പാർട്ടി, ബി.ജെ.പി, കോൺഗ്രസ് എന്നീ പാർട്ടികളിലെ മുതിർന്ന നേതാക്കൾ പ്രചരണത്തിനിറങ്ങും. വൈകിട്ട് ആറു മണി വരെയാണ് പരസ്യ പ്രചരണത്തിനുള്ള സമയം. തെരഞ്ഞെടുപ്പു പ്രചരണം അവസാനിക്കുമ്പോൾ അയോധ്യ രാമക്ഷേത്ര നിർമാണ ട്രസ്റ്റ് രൂപീകരിച്ചതാണ് ബി.ജെ.പിയുടെ ഒടുവിലത്തെ പ്രചരണ വിഷയം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. മുത്തലാഖ് നിയമം, പൗരത്വ ഭേദഗതി നിയമം എന്നിവയും ഉയർത്തി കാട്ടി ഭൂരിപക്ഷ വോട്ടുകൾ ഉറപ്പിക്കാനാണ് ശ്രമം. അടിസ്ഥാന സൗകര്യ വികസനം, ക്ഷേമ […]
മതേതരമായി ചിന്തിക്കുന്നവര്‍ പാകിസ്താന്‍റെ ഭാഷയില്‍ സംസാരിക്കുന്നവര്‍ എന്ന് മുദ്രകുത്തപ്പെടുന്നു: ചിദംബരം
നിങ്ങള്‍ മതേതരമായി ചിന്തിക്കുന്നുവെങ്കില്‍ നിങ്ങളുടെ രാജ്യസ്നേഹം ചോദ്യംചെയ്യപ്പെടുമെന്നതാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. മതേതരത്വത്തെ കുറിച്ച് സംസാരിക്കുന്നവര്‍ പാകിസ്താന്‍റെ ഭാഷയില്‍ സംസാരിക്കുന്നവര്‍ എന്ന് മുദ്രകുത്തപ്പെടുന്നുവെന്നും ചിദംബരം പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. സവര്‍ക്കറും ഗോള്‍വാള്‍ക്കറും സ്വപ്നം കണ്ട ഇന്ത്യ യാഥാര്‍ഥ്യമാക്കാനാണ് അധികാരം ദുരുപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അംബേദ്കറും നെഹ്റുവുമൊക്കെ വിഭാവനം ചെയ്ത ഭരണഘടനയ്ക്ക് എന്ത് സംഭവിക്കുമെന്നാണ് നമ്മള്‍ ഇപ്പോള്‍ ആലോചിക്കേണ്ടതെന്നും ചിദംബരം പറഞ്ഞു. പൌരത്വ ഭേദഗതി […]
ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി മുതൽ
തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിൽചട്ട പരിഷ്കരണ നയങ്ങൾക്കെതിരേ പ്രതിപക്ഷ കക്ഷികൾ പ്രഖ്യാപിച്ചിട്ടുള്ള 24 മണിക്കൂർ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി 12 മുതൽ. ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും സംസ്ഥാനത്തു പണിമുടക്കിൽ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തു കടകളും ഹോട്ടലുകളും പൂർണമായി അടച്ചിടും. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഓട്ടോ-ടാക്സിയും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് തൊഴിലാളി സംഘടനകൾ അഭ്യർഥിച്ചിട്ടുണ്ട്. ശബരിമല തീർഥാടകർ, ആശുപത്രി, ടൂറിസം മേഖല, പാൽ, പത്രം, മറ്റ് അവശ്യ […]
നാളെ സംസ്ഥാനവ്യാപകമായി എ.ഐ.എസ്.എഫ് പഠിപ്പ് മുടക്കും
രാജ്യത്താകമാനം വിദ്യാര്‍ഥികള്‍ക്കു നേരെ നടന്നു വരുന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ രാജ്യാന്തരതലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ക്യാമ്പസിന് പുറത്ത് നിന്ന് ഉൾപ്പെടെയുള്ള എബിവിപി- ആർ എസ് എസ് ഗുണ്ടാസംഘം വിദ്യാര്‍ഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിർശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമാണ്. എ.ഐ.എസ്.എഫ് സംസ്ഥാന […]
ടി.എൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും സസ്പെൻഡ് ചെയ്യാൻ നീക്കം
എം.പിമാരായ ടി.എൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും സസ്പെൻഡ് ചെയ്യാൻ നീക്കം. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന ബി.ജെ.പി എം.പി മാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാർ പ്രമേയം ലോകസഭ സ്പീക്കർ അംഗീകരിച്ചു. വിഷയം തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ലോക്സഭയിൽ ചർച്ച നടക്കവെ വിഷയത്തിൽ അഭ്യന്തരമന്ത്രി മറുപടി നൽകണമെന്നായിരുന്നു കോൺഗ്രസ് എം.പിമാരുടെ ആവശ്യം. ഇതിനിടയിൽ മറുപടി പറയാനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എഴുന്നേറ്റപ്പോൾ എം.പിമാരായ ടി.എൻ പ്രതാപനും ഡീൻ കുര്യാക്കോസും കസേരയിൽ […]
നിര്‍ഭയ കേസിലെ പ്രതിയുടെ ദയാ ഹരജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം
ബലാത്സംഗ കേസുകളിലെ പ്രതികളോട് ദയ വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഡല്‍ഹി നിര്‍ഭയക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളണമെന്നും രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനിടെ നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മയുടെ ദയാ ഹരജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തു. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്. പോക്സോ കേസുകളില്‍ ദയാഹരജി ഒഴിവാക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ രാജ്യമനസാക്ഷിയെ പിടിച്ചുലക്കുന്നതാണ്. ബലാത്സംഗ കേസുകളിലെ […]
ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കെന്ന് പിതാവ്
മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് ലത്തീഫ്. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ലോക്കല്‍ പൊലീസ് ശ്രമിച്ചു. പ്രധാനമന്ത്രിയോട് സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടും. മരണത്തിലേക്ക് നയിച്ച കാര്യങ്ങളും അന്വേഷിക്കണമെന്ന് ലത്തീഫ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പ്രധാനമന്ത്രിയെ കണ്ട ശേഷം വെളിപ്പെടുത്തുമെന്നും ഡല്‍ഹിയില്‍ അദ്ദേഹം പറഞ്ഞു. “എന്റെ മകള്‍ മരിച്ചിട്ട് 25 ദിവസമായി. ഇതുവരെ എങ്ങനെയാണ് മരിച്ചത് എന്നു പോലും അറിയാന്‍ കഴിയാത്ത് ഹതഭാഗ്യനായ പിതാവാണ് ഞാന്‍. അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ […]