ലോക്ഡൗണില്‍ കുടുങ്ങിയ എല്ലാ കുടിയേറ്റ തൊഴിലാളികളെയും നാട്ടിലേക്ക് മടക്കി അയക്കേണ്ടതില്ലെന്നാണ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ കുടുങ്ങികിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിച്ചു വരുന്നതിനിടെ സംസ്ഥാനങ്ങള്‍ക്ക് തിരുത്തുമായ് കേന്ദ്രം. ലോക്ഡൗണില്‍ കുടുങ്ങിയ എല്ലാ കുടിയേറ്റ തൊഴിലാളികളെയും നാട്ടിലേക്ക് മടക്കി അയക്കേണ്ടതില്ലെന്നാണ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീടുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിന് വേണ്ടിയല്ല ഇളവുകള്‍ നല്‍കിയതെന്നും മറ്റ് സ്ഥലങ്ങളിൽ കുടുങ്ങി മടങ്ങിപ്പോകാൻ […]
Tag: National
വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന് അര്‍ണബിനെതിരെ പുതിയ കേസ്
വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന് റിപബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ പുതിയ കേസ്. മുംബൈയിലെ പിഡോണി പൊലീസ് സ്റ്റേഷനിലാണ് പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്നു കാണിച്ച് റിപബ്ലിക് ടി.വിക്കും അര്‍ണബിനുമെതിരെ ഇര്‍ഫാന്‍ അബൂബക്കര്‍ ഷെയ്ക് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ 14നാണ് മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് ആയിരങ്ങള്‍ ലോക്ഡൗണ്‍ ലംഘിച്ച് ഒത്തുകൂടിയത്. ട്രെയിനുകള്‍ ഓടി തുടങ്ങിയെന്ന പ്രചരണത്തെ തുടര്‍ന്നായിരുന്നു ആളുകള്‍ കൂട്ടമായെത്തിയത്. മുസ്‌ലിം […]
മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി മരിച്ചു: കോവിഡ് 19 ബാധയില്‍ രാജ്യത്ത് മരണം എട്ടായി
രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 422 ആയി. ഏഴ് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 89 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പഞ്ചാബിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജ്യത്ത് 22 സംസ്ഥാനങ്ങളിലാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഡൽഹിയിലും നിരോധനാജ്ഞ തുടരുകയാണ്. ഡൽഹിയിൽ ആകെ 30 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ 27 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഗുജറാത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 29 ആയി. ഇതിൽ […]
മഹാരാഷ്ട്രയിൽ നിന്നും തൊഴിലാളികള്‍ ലക്ഷദ്വീപിൽ
കോവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കെ മഹാരാഷ്ട്രയിൽ നിന്നും തൊഴിലാളികളെ എത്തിച്ചതിൽ ലക്ഷദ്വീപിൽ പ്രതിഷേധം. തൊഴിലാളികളെ ദ്വീപിൽ ഇറങ്ങാൻ അനുവദിക്കാതെയുള്ള പ്രതിഷേധം പുലർച്ചെ വരെ തുടർന്നു. ലക്ഷദ്വീപിലേക്കുള്ള എല്ലാ യാത്രകൾക്കും നിയന്ത്രണമേർപ്പെടുത്തിയിരിക്കെയാണ് തൊഴിലാളികൾ എത്തിയത്. കോവിഡ് 19 കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ കനത്ത നിയന്ത്രണങ്ങളാണ് ജനവാസമുള്ള 11 ദ്വീപുകളിലും ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനിടെയാണ് ബംഗാരം ദ്വീപിലെ പുതുതായി നിർമ്മിക്കുന്ന പ്രൈവറ്റ് ടൂറിസ്റ്റ് ഹട്ടിന്റെ ജോലിക്ക് വേണ്ടി മഹാരാഷ്ട്രക്കാരായ തൊഴിലാളികളെ ഹെലികോപ്റ്ററിൽ എത്തിച്ചത്. ഇവരിലൊരാൾ പനിയുടെ ലക്ഷണം കാണിച്ചതോടെ അഗത്തി ദ്വീപിലെ […]
കൊറോണ ബോധവത്ക്കരണവുമായി പഞ്ചാബ് പൊലീസിന്റെ ഭംഗ്ര ഡാന്‍സ്
ലോകമാകെ കോവിഡിനെ തുരത്തിയോടിക്കാനുള്ള ശ്രമത്തിലാണ്. ആരോഗ്യരംഗത്തുള്ളവര്‍ മാത്രമല്ല.സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ കോറോണക്കെതിരെയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. പഞ്ചാബ് പൊലീസും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തരല്ല. ഭംഗ്ര ഡാന്‍സ് കളിച്ചാണ് പഞ്ചാബ് പൊലീസ് ബോധവത്ക്കരണവുമായി എത്തിയിരിക്കുന്നത്. പഞ്ചാബ് ഡിജിപി ദിന്‍കര്‍ ഗുപ്ത തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രശസ്തമായ ബാരി ബര്‍സിയുടെ ഗാനത്തിനൊപ്പമാണ് പൊലീസുകാര്‍ ചുവടുവച്ചിരിക്കുന്നത്. പക്ഷെ വരികള്‍ക്ക് മാറ്റമുണ്ടെന്ന് മാത്രം. കൊറോണയെക്കുറിച്ചുള്ള ബോധവത്ക്കരണമാണ് പഞ്ചാബി നാടോടിഗാനത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. ” നിർദ്ദേശങ്ങൾ പാലിക്കാൻ ഞങ്ങൾ എല്ലാവരോടും […]
‘നിയന്ത്രണങ്ങളെ പലരും ഗൗരവത്തോടെ എടുക്കുന്നില്ല’: മോദി
കോവിഡ് 19 കാരണം രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി മോദി. പലരും ഇപ്പോഴും നിയന്ത്രണങ്ങളെ ഗൗരവത്തിലെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജനങ്ങള്‍ നിര്‍ദ്ദേശങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മോദി പറഞ്ഞു. ‘പലരും ഈ ലോക്ഡൗണിനെ ഗൗരവത്തിലെടുക്കുന്നില്ല. ദയവു ചെയ്ത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കുക, നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തിലെടുക്കുക. എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദ്ദേശങ്ങളും നിയമങ്ങളും പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’; മോദി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. ഇന്നലെ പ്രഖ്യാപിച്ചിരുന്ന ജനത കര്‍ഫ്യു അവസാനിച്ചതിന് […]
കോവിഡിനെ തടയാന്‍ സോപ്പ് കൊണ്ട് കാര്യമില്ലെന്ന് ഡെറ്റോള്‍ ഹാന്‍ഡ്‍വാഷ്
റെക്കിറ്റ് ബെന്‍കിസര്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഡെറ്റോള്‍ ഹാന്‍ഡ് വാഷിന്റെ പരസ്യത്തിനെതിരെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് ബോംബെ ഹൈക്കോടതിയെ സമീപിച്ചതിന് തുടര്‍ന്ന് പരസ്യം പിന്‍വലിക്കാനൊരുങ്ങി കമ്പനി. ഡെറ്റോള്‍ ഹാന്‍ഡ് വാഷിന്റ പരസ്യം ഒരു മാസത്തേക്ക് പിന്‍വലിക്കുമെന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചു.ലൈഫ് ബോയ് സോപ്പ് നിര്‍മ്മിക്കുന്ന കമ്പനിയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്. ലോകജനത കൊറോണക്കെതിരെ പോരാടുമ്പോള്‍ സോപ്പും വെള്ളവും ഉപയോഗിക്കണമെന്നാണ് ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ സോപ്പുകള്‍ ഉപയോഗശൂന്യവും ഫലപ്രദവുമല്ലെന്നാണ് ഡെറ്റോള്‍ പരസ്യം നല്‍കുന്ന സന്ദേശം. സോപ്പ് […]
കോവിഡ് 19 നിയന്ത്രണങ്ങള്‍ക്കിടെ സൂര്യനമസ്കാരത്തിനൊരുങ്ങി ബാബാ രാംദേവും ഗോവ സര്‍ക്കാരും
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നതിനിടെ വിദ്യാർഥികളെ ഉള്‍പ്പെടുത്തി കൂട്ട സൂര്യനമസ്കാരം സംഘടിപ്പിക്കാനൊരുങ്ങി ബാബ രാംദേവ്. സര്‍ക്കാര്‍ സഹായത്തോടെ ലോക റെക്കോര്‍ഡ് ലക്ഷ്യമാക്കി ഏപ്രില്‍ 20ന് പരിപാടി സംഘടിപ്പിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകീട്ട് 3.30 മുതൽ ഏഴുമണി വരെയാണ് പരിപാടി സംഘടിപ്പിക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ സകൂളുകള്‍ക്ക്അയച്ചിട്ടുണ്ട്. ഏപ്രില്‍ 20ന് നടക്കുന്ന പരിപാടിക്ക് ഏപ്രില്‍ 15 മുതല്‍ പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം […]
ജനത ക൪ഫ്യൂവിന് പിന്നാലെ സമ്പൂ൪ണ അടച്ചിടൽ; ഡൽഹി അടക്കം ഏഴ് സംസ്ഥാനങ്ങൾ പൂ൪ണമായും അടച്ചിടും
അവശ്യ സേവനങ്ങളൊഴികെ എല്ലാം അടച്ചിടാനാണ് ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനം. പഞ്ചാബ്, രാജസ്ഥാൻ, ജാ൪ഖണ്ഡ്, തെലങ്കാന,ആന്ധ്ര പ്രദേശ്, ബീഹാ൪ എന്നീ സംസ്ഥാനങ്ങളും പൂ൪ണമായും അടച്ചിടും കോവിഡ് 19നെ നിയന്ത്രിക്കാൻ ജനത ക൪ഫ്യൂവിന് പിന്നാലെ സമ്പൂ൪ണ അടച്ചിടൽ പ്രഖ്യാപിച്ച് പല സംസ്ഥാനങ്ങളും. തലസ്ഥാന നഗരിയിൽ ഈ മാസം അവസാനം വരെ അവശ്യ സേവനങ്ങൾ ഒഴികെയുള്ളതെല്ലാം നി൪ത്തിവെക്കാൻ ഡൽഹി സ൪ക്കാ൪ ഉത്തരവിട്ടു. ഡൽഹിക്ക് പുറമെ ആറ് സംസ്ഥാനങ്ങളിലും സമ്പൂ൪ണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ ഭാഗികമായും നിയന്ത്രണങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 […]
കോവിഡ് ഭീതി; സെന്‍സസ്-എന്‍.പി.ആര്‍ നിര്‍ത്തിവെച്ചേക്കും
കോവിഡ് ബാധയുടെ സാഹചര്യത്തിൽ സെൻസസ് – എൻ.പി.ആർ നടപടികൾ കേന്ദ്ര സർക്കാർ നിര്‍ത്തി വച്ചേക്കും. ഏപ്രിൽ ഒന്നിനായിരുന്നു സെൻസസ് നടപടികൾ തുടങ്ങേണ്ടിയിരുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും. ആരോഗ്യ വകുപ്പിൻ്റെ പുതിയ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് സെൻസസ് നടപടികൾ നിര്‍ത്തിവെക്കാൻ ആലോചിക്കുന്നത്. ജനങ്ങളുമായി സമ്പർക്കം ഉണ്ടാകുന്ന പരിപാടികൾ നിര്‍ത്തണമെന്നായിരുന്നു ആരോഗ്യ വകുപ്പ് നിർദ്ദേശം. ഡൽഹി, ഒഡീഷ സർക്കാരുകൾ ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന് കത്തെഴുതിയിരുന്നു. ഒരു മാസമെങ്കിലും സെൻസസ് നടപടികൾ നീട്ടി വെക്കണമെന്നായിരുന്നു അഭ്യർഥന. രാഷ്ട്രപതി രാം നാഥ് […]