പല മനുഷ്യരും പുള്ളിപ്പുലികളും പവിഴപ്പുറ്റുകളും കടലാമകളും ഡൈനോസറുകളും ആല്‍ഗെകളും വിഹരിക്കുന്ന വിശാല ലോകത്തെച്ചുറ്റിപ്പറ്റിയുള്ള കാഴ്ചയും കാഴ്ചപ്പാടുകളും വികസിപ്പിക്കുന്ന തരത്തിലുള്ള വലിയൊരു വൈജ്ഞാനിക മുന്നേറ്റമാണ് നാഷണല്‍ ജിയോഗ്രാഫിക് എന്ന മാസിക കഴിഞ്ഞ ഒരു നൂറ്റാണ്ടായി നടത്തിവന്നത്. ബഹുവര്‍ണച്ചിത്രങ്ങളും നീളമുള്ള ലേഖനങ്ങളുമുള്ള ആ മാസിക പയ്യെ ഓര്‍മയാകുകയാണ്. അവശേഷിച്ച സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാരെക്കൂടി മാസിക പിരിച്ചുവിടുകയാണ്. അടുത്ത വര്‍ഷത്തോടെ മാസിക അച്ചടിയും അവസാനിപ്പിക്കും. ചോരതൊട്ടെടുക്കാനാകുന്നത്രയും ജീവന്‍ തോന്നുന്ന ഫോട്ടോഗ്രാഫുകളും, മിനുസമുള്ള പേപ്പറുകളില്‍ എഴുതപ്പെട്ട, സ്‌കൂള്‍ പ്രൊജക്ടുകള്‍ മുതല്‍ ഗവേഷണപ്രബന്ധങ്ങള്‍ക്ക് വരെ നമ്മില്‍ […]