India National

ഹിജാബ് വിധി :യഹോവ സാക്ഷി വിദ്യാര്‍ത്ഥികള്‍ അനുകൂല വിധി നേടിയ 1986ലെ കേസ് ഉദ്ധരിച്ച് ജസ്റ്റിസ് ധൂലിയ

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികള്‍ തള്ളിയ ജസ്റ്റിസ് ഹേമന്ദ് ഗുപ്തയുടെ വിധിയോട് വിയോജിച്ച് ജസ്റ്റിസ് സുധാംശു ധൂലിയ ഉദ്ധരിച്ചത് കേരളത്തിലെ ബിജോയ് ഇമ്മാനുവേല്‍ കേസ്. ഹിജാബ് വിഷയത്തില്‍ ഇന്ന് സുപ്രിംകോടതിയില്‍ ഭിന്നവിധിയാണുണ്ടായത്. ഹിജാബ് നിരോധനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹര്‍ജികള്‍ തള്ളി. കര്‍ണാടക ഹൈക്കോടതി വിധി അദ്ദേഹം ശരിവച്ചു. എന്നാല്‍ ഇതിനോട് ജസ്റ്റിസ് സുധാംശു ധൂലിയ വിയോജിച്ചു. യഹോവ സാക്ഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ദേശീയ ഗാനം ചൊല്ലാതിരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ബിജോയ് ഇമ്മാനുവേല്‍ […]

National

എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കും

ഉത്തർ പ്രദേശിലെ എല്ലാ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമായും ആലപിക്കണമെന്ന് നിർദേശം നൽകി സംസ്ഥാനത്തെ മദ്രസ ബോർഡ്. സാധാരണ​ഗതിയിൽ ക്ലാസുകള്‍ തുടങ്ങുന്നതിന്നു മുന്‍പ് മദ്രസകളില്‍ പ്രാര്‍ഥന ചൊല്ലാറുണ്ട്. ആ പ്രാര്‍ഥനയ്ക്കൊപ്പം ദേശീയഗാനം കൂടി ആലപിക്കണമെന്നാണ് യുപി മദ്രസബോര്‍ഡിന്റെ പുതിയ നിര്‍ദേശം. യുപി മദ്രസ ബോര്‍ഡ് അധ്യക്ഷന്‍ ഇഫ്റ്റഖര്‍ അഹമ്മദ് ജാവേദിന്റെ അധ്യക്ഷതയില്‍ യോ​ഗം ചേര്‍ന്നാണ് പുതിയ തീരുമാനങ്ങളെടുത്ത്. മദ്രസാ വിദ്യാര്‍ഥികളിൽ രാജ്യസ്നേഹം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നിർദേശം. സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതും ദേശീയപതാക ഉയര്‍ത്തുന്നതും 2017 മുതല്‍ യുപിയിലെ […]