India National

കോവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം ലഭ്യമാകുമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞര്‍ അംഗീകാരം നല്‍കുന്ന ഉടന്‍ വാക്സീനേഷന്‍ ആരംഭിക്കും. കോവിഡ് മുന്നണിപ്പോരാളികള്‍ക്കായിരിക്കും വാക്സീന്‍ നല്‍കുന്നതില്‍ മുന്‍ഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സീന്‍റെ നിര്‍മാണവും വിതരണവും സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. വാക്സീന്‍ സൗജന്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പാര്‍ലമെന്‍റിലെ വിവിധ കക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു. വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, പ്രാ​യ​മ​യ​വ​ർ ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യം ന​ൽ​കു​ക​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി […]

India National

മോദിയുടെ വരാണസി സന്ദര്‍ശനത്തിന് മുന്നോടിയായി ചേരി ഒഴിപ്പിച്ചു; പെരുവഴിയിലായത് 250 പേര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ വരാണസിയിലെത്തും. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുജാബാദ് മേഖലയിലെ ചേരി ഒഴിപ്പിച്ചു. 60 കുടുംബങ്ങളിലെ 250 പേര്‍ ഇതോടെ വഴിയാധാരമായി. ഇവരുടെ കുടിലുകള്‍ പൊളിച്ചുമാറ്റുകയാണ് ചെയ്തതെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് മോദിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇതേ ചേരി അധികൃതര്‍ ഒഴിപ്പിച്ചത്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ ഫെബ്രുവരിയിലാണ് ആദ്യം ഒഴിപ്പിച്ചത്. ഹെലികോപ്ടര്‍ ഇറക്കാനുള്ള സൌകര്യത്തിനാണ് ഇവരെ ഒഴിപ്പിച്ചത്. ഈ ചേരിയില്‍ താമസിക്കുന്ന ഭൂരിപക്ഷം […]

India National

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സുപ്രീംകോടതി അഭിഭാഷകര്‍

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ. ഡല്‍ഹി ബാർ കൗൺസിൽ അംഗം രാജീവ് ഖോസ്‍ല, എച്ച്.എസ് ഫൂൽക്ക തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഐക്യദാര്‍ഢ്യം. ‘രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാൻ അവകാശമുണ്ട്. അവര്‍ ആ പാര്‍ട്ടിയില്‍ പെട്ടവരാണ്, ഈ പാര്‍ട്ടിയില്‍ അംഗമാണ് എന്നൊക്കെ ആരോപിക്കുന്നത് നിരുത്തരവാദപരമായ സമീപനമാണ്. അവർ കർഷകരാണ്. അവരിൽ പലരും എന്‍റെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരാണ്. ഹരിയാന സർക്കാർ കർഷകരോട് ചെയ്തത് ശരിയല്ല. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം’- എച്ച്.എസ് ഫൂല്‍ക്ക പറഞ്ഞു. […]

India National

‘കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം, ഇരട്ടിപ്പിച്ചത് അദാനി-അംബാനിമാരുടേത് മാത്രം’

പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് പ്രയോജനകരമാണെന്ന് ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ബിജെപി സര്‍ക്കാരിനെ അധികാരത്തിന്‍റെ ലഹരി ബാധിച്ചിരിക്കുന്നു. മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. “കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദി സര്‍ക്കാരിന്‍റെ വാഗ്ദാനം. സര്‍ക്കാര്‍ വരുമാനം ഇരട്ടിപ്പിച്ചു, പക്ഷേ അദാനി-അംബാനിമാരുടേതാണെന്ന് മാത്രം. ഇപ്പോഴും കരിനിയമങ്ങളെ പിന്തുണക്കുന്നവര്‍ കര്‍ഷകര്‍ക്ക് അനുകൂലമായി എന്ത് പരിഹാരമാണ് നിര്‍ദേശിക്കാന്‍ പോകുന്നത്?”- രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 62 കോടി കർഷകരെ ബാധിക്കുന്ന ഒരു […]

India National

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യം

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മാസവും ഓരോയിടത്തായി തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യതഉണ്ടാക്കുന്ന ഒന്നാണ്. വിഷയം ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും ഈ ലക്ഷ്യത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കണമെന്നും പ്രിസൈഡിംഗ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിൽ നരേന്ദ്രമോദി ആവശ്യപ്പെട്ടു.

India National

ജയ്സാൽമീർ പട്ടാള ക്യാമ്പിൽ സൈനികർക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം

ഉത്തരേന്ത്യ ഇന്ന് ദീപാവലി ആഘോഷത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ്സാൽമീറിലെ സൈനികർക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്തു. ദീപാവലി മധുരത്തിന് ഒപ്പം രാജ്യത്തിന്‍റെ സ്നേഹവും സൈനികർക്ക് നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വൈകുന്നേരത്തെ ദീപാവലി ആഘോഷങ്ങൾക്കായി ഉത്തരേന്ത്യ ഒരുങ്ങി. ദീപങ്ങൾ തെളിയിച്ചും മധുരം വിതരണം ചെയ്തുമാണ് ഇത്തവണത്തെ ആഘോഷം. കോവിഡും അന്തരീക്ഷ മലിനീകരണവും കൊണ്ട് പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമുണ്ട്. രാജസ്ഥാനിലെ ജയ്സാൽമീർ പട്ടാള ക്യാമ്പിൽ സൈനീകർക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു. കൊടും തണുപ്പിലും മരുഭൂമിയിലും രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന സൈനികരുടെ ഇടയിലേക്ക് […]

India National

ഇന്ത്യ – അമേരിക്ക ബന്ധം ശക്തിപ്പെടുത്തിയതില്‍ ബൈഡന്‍റെ സംഭാവന അമൂല്യം: അഭിനന്ദനവുമായി മോദി

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ ഇന്ത്യ – അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ബൈഡന്‍റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി ട്വീറ്റില്‍ വ്യക്തമാക്കി. ഇന്ത്യ – യുഎസ് ബന്ധം ഉന്നതിയില്‍ എത്തിക്കാന്‍ വീണ്ടും യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. കമല ഹാരിസിനും മോദി അഭിനന്ദനം അറിയിച്ചു. കമല ഹാരിസിന്റെ ഉജ്വല വിജയം ഇന്ത്യന്‍ – അമേരിക്കക്കാർക്ക് അഭിമാനമേകുന്നുവെന്നും […]

India National

‘100 എം. പി മാരെ പോലും തികച്ചെടുക്കാൻ ഇല്ലാത്തവർ….! ‘ കോൺഗ്രസിനെ പരിഹസിച്ച് മോദി

ഉപതെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ച് നരേന്ദ്രമോദി. ലോക്സഭയും രാജ്യസഭയും ഒരുമിച്ചെടുത്താൽ പോലും കോൺഗ്രസിന് 100 എം.പി മാരെ തികച്ചു കാണിക്കാൻ കഴിയില്ലെന്നായിരുന്നു മോദിയുടെ പരിഹാസം. കോൺഗ്രസിനെ ജനം പൂർണമായും തള്ളിക്കളഞ്ഞിരിക്കുന്നതായും മോദി അഭിപ്രായപ്പെട്ടു . ബിഹാറിലെ ഫോര്‍ബെസ്ഗഞ്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയായിരുന്നു മോദിയുടെ പരാമർശം. കോൺഗ്രസ്സ് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ ഇന്ന് അവരുടെ സ്ഥാനം എവിടെയാണെന്ന് നോക്കൂ. രാജ്യസഭയും ലോക്സഭയും ഒരുമിച്ചെടുത്താൽ പോലും 100 അംഗങ്ങളെ ചൂണ്ടിക്കാണിക്കാൻ കഴിയാത്ത അവസ്ഥയിലാണ് […]

India National

രാജ്യവിരുദ്ധശക്തികളുടെ കളിപ്പാവ ആവരുത് പ്രതിപക്ഷം: മോദി

പുല്‍വാമ ഭീകരാക്രമണം ഇമ്രാൻഖാന്‍റെ ഭരണ നേട്ടമാണെന്ന പാക് മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷത്തിനെതിരെ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവാൻമാർ വീരമൃത്യു വരിച്ചപ്പോൾ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചു. രാജ്യ വിരുദ്ധ ശക്തികളുടെ കളിപ്പാവ ആകരുത് പ്രതിപക്ഷമെന്നും ഗുജറാത്തിലെ കെവാഡിയയില്‍ ഏകതാ ദിവസ് ആഘോഷത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി പട്ടേൽ ചൗക്കിലെ പട്ടേൽ പ്രതിമയിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പുഷ്പാർച്ചന നടത്തി. ജവാൻമാർ വീരമൃത്യു വരിച്ചപ്പോൾ പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയെന്ന് മോദി കുറ്റപ്പെടുത്തി. അവരുടെ ദുഷ്ട പ്രചാരണങ്ങൾ ഹൃദയവേദന ഉണ്ടാക്കി. […]

India National

ദസറക്ക് മോദിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍

ദസറക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍. പുതിയ കാര്‍ഷിക നിയമത്തോടുള്ള പ്രതിഷേധമാണ് ഭാരതീയ കിസാന്‍ യൂണിയന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നത്. വ്യവസായികളായ മുകേഷ് അംബാനിയുടെയും ഗൌതം അദാനിയുടെയും കോലം കത്തിച്ചു. ദസറക്ക് രാ​വ​ണ​നെ ക​ത്തി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി അ​നു​ക​രിച്ചാണ് മോദിയുടെ കോലം കര്‍ഷകര്‍ കത്തിച്ചത്. ഭ​തി​ൻ​ഡ, സംഗത്, സം​ഗ്രൂ​ർ, ബർണാ​ല, മ​ല​ർ​കോ​ട്​​ല, മന്‍സ തു​ട​ങ്ങി നി​ര​വ​ധി സ്​​ഥല​ങ്ങ​ളി​ൽ ഇത്തരത്തില്‍ കോ​ലം ക​ത്തി​ച്ചു. ഹരിയാനയിലും സമാനമായ പ്രതിഷേധം നടന്നു. ക​ർ​ഷ​ക സ​മ​രം ഒ​ത്തു​തീ​ർ​ക്കാ​ൻ […]