ത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാൻ പ്രധാനമന്ത്രിയെ കൂടുതൽ റാലികളിൽ പങ്കെടുപ്പിക്കാൻ ബിജെപി തീരുമാനം. രണ്ടു ഘട്ടങ്ങളിൽ നടന്ന വോട്ടിംഗ് വിലയിരുത്തിയതിന് പിന്നാലെയാണ് തീരുമാനം. അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തും. പ്രചാരണത്തിൽ ഹിന്ദുത്വം, ദേശീയത തുടങ്ങിയ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും തീരുമാനമായി. യുപിയിൽ ഇന്നലെ നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 55 സീറ്റുകളിലേക്കുള്ള ശരാശരി വോട്ടിംഗ് ശതമാനം 60.3% ആണ് രേഖപ്പെടുത്തിയത്.സഹാരൺപൂർ, ബിജ്‌നോർ, അംരോഹ മൊറാദാബാദ്, റാംപൂർ സംഭാൽ, […]



