മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ എഫ്ഐആർ റദ്ദാക്കണമെന്ന കേന്ദ്രമന്ത്രി നാരായണ റാണെയുടെ ഹർജി മഹാരാഷ്ട്ര ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യുടെ മുഖത്ത് അടിക്കും എന്നായിരുന്നു നാരായണ റാണെയുടെ പരാമർശം. പരാമർശത്തിൽ ശിവസേനാ പ്രവർത്തകർ നൽകിയ പരാതിയിലാൽ നാരായണ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. എന്നാൽ കേന്ദ്രമന്ത്രിയുടെ അറസ്റ്റ് നിയമവിരുദ്ധവും, ചട്ട ലംഘനവുമാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് മഹാരാഷ്ട്രയിൽ പലയിടത്തും ബിജെപി ശിവസേന പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മഹാരാഷ്ട്ര പൊലീസ് […]