Entertainment

നൻപകൽ നേരത്ത് മയക്കം; എല്ലാ റിവ്യൂസും താൻ വായിക്കുന്നുണ്ടെന്ന് മമ്മൂട്ടി

മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ ആദ്യ സംരംഭമായ നൻപകൽ നേരത്ത് മയക്കം മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളം, തമിഴ് പ്രേക്ഷകർക്ക് ഒരുപോലെ ആസ്വദിക്കാൻ പാകത്തിന് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ എല്ലാ റിവ്യൂസും കഴിവതും താൻ വായിക്കുന്നുണ്ടെന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇതുവരെയുള്ള ചലച്ചിത്ര സമീപനങ്ങളിൽ നിന്നും വേറിട്ട തരത്തിൽ കുടുംബ പ്രേക്ഷകർക്ക് ഉൾപ്പടെ സ്വീകാര്യമായ തരത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഏറ്റവും പുതിയ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.  നൻപകൽ നേരത്ത് മയക്കത്തെക്കുറിച്ചുള്ള നിങ്ങളുടെ […]

Entertainment

നൻപകൽ നേരത്ത് മയക്കം ട്രെയിലർ പുറത്ത്

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിച്ച ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലർ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഗംഭീര അഭിപ്രായം നേടിയിരുന്നു. ജെയിംസ് എന്ന നാടക കലാകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജെയിംസ് അടക്കമുള്ള ഒരു പ്രൊഫഷണല്‍ നാടകസംഘം പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വേളാങ്കണ്ണി യാത്ര […]

Entertainment

ഐഎഫ്എഫ്‌കെയില്‍ ഇന്ന് ‘നന്‍പകല്‍ നേരത്ത് മയക്കം’; 67 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിന്

27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ വേള്‍ഡ് പ്രീമിയര്‍ പ്രദര്‍ശനം ഇന്ന്. മത്സര വിഭാഗത്തിലെ 9 ചിത്രങ്ങളടക്കം67 ചിത്രങ്ങള്‍ ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം’നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ ആദ്യ പ്രദര്‍ശനമാണ് ഇന്ന്. ഉച്ചതിരിഞ്ഞ് 3.30ക്ക് ടാഗോര്‍ തിയറ്ററിലാണ് പ്രദര്‍ശനം.ബ്രിട്ടീഷ് കൊളോണിയ ലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പ്രണയകഥ തഗ് ഓഫ് വാര്‍, ബ്രസീല്‍ ചിത്രം കോര്‍ഡിയലി യുവേഴ്‌സ്, […]