National

മേഘാലയയും നാഗാലാൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്: കനത്ത സുരക്ഷ

മേഘാലയയും നാഗാലാൻഡും പോളിംഗ് ബൂത്തിലേക്ക്. കനത്ത സുരക്ഷയിൽ ഇരു സംസ്ഥാനങ്ങളിലും രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4 മണി വരെ തുടരും. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. ബഹുകോണ മത്സരത്തിനാണ് മേഘാലയ സാക്ഷ്യം വഹിക്കുന്നത്. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ളത്. കോൺറാഡ് സാങ്മയുടെ എൻപിപിയുമായുള്ള ഭിന്നതയെ തുടർന്ന് ബിജെപി ഒറ്റയ്ക്കു മത്സരിക്കുന്നു നാഗാലാൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. […]

National

മേഘാലയ സമര്‍പ്പിച്ച ലോട്ടറി കേസ് സുപ്രിംകോടതിയില്‍; കേരളത്തിനെതിരെ ഹാജരാകുന്നത് മനു അഭിഷേക് സിംഗ്വി

മേഘാലയ സമര്‍പ്പിച്ച ലോട്ടറി കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടാണ് മേഘാലയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവകാശം കേന്ദ്രത്തിനാണെന്ന വാദമാണ് മേഘാലയ ഉയര്‍ത്തുന്നത്. ഫെഡറല്‍ തത്വങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിച്ചുമുന്നോട്ടുപോകണമെന്ന് ഉള്‍പ്പെടെ മേഘാലയ വാദിക്കുന്നു. ലോട്ടറി കേസില്‍ വീണ്ടും കേരളത്തിനെതിരെ ഹാജരാകുന്നത് മനു അഭിഷേക് സിംഗ്വിയാണെന്നത് ഏറെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ മുഖ്യ വക്താക്കളില്‍ ഒരാള്‍ ആണ് മനു അഭിഷേക് സിംഗ്വി.സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പരാതി […]

National

നാഗാലാൻഡിൽ ഏറ്റുമുട്ടൽ; രണ്ട് അസം റൈഫിൾസ് ജവാന്മാർക്ക് പരുക്ക്

നാഗാലാൻഡിലെ മോൺ ജില്ലയിൽ എൻ.എസ്‌.സി.എൻ-കെ‌.വൈ‌.എയുടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ജവാന്മാരെ ജോർഹട്ട് എയർഫോഴ്‌സ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഏറ്റുമുട്ടലിൽ ചില ഭീകരർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് അസം റൈഫിൾസ് പ്രസ്താവനയിൽ പറഞ്ഞു. തെരച്ചിൽ ഓപ്പറേഷൻ തുടരുകയാണ്. ന്യാസ ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ വെടിയേറ്റ സൈനികരെ അസമിലെ ജോർഹട്ടിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജവാൻമാരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡാണ് (NSCN-K-YA) ആക്രമണം നടത്തിയതെന്ന് അസം റൈഫിൾസ് […]

India

നാഗാലാന്‍ഡ് വെടിവയ്പ്പ്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

നാഗാലാന്‍ഡ് വെടിവയ്പ്പില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം നിരായുധരായ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ആറ് പേരാണ് തല്‍ക്ഷണം മരിച്ചത്. പ്രതിഷേധിച്ച ഗ്രാമീണര്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ ഏഴ് പേർ കൂടി കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് പേർ […]

India

നാഗാലാ‌ൻഡ് സംഘർഷം; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം

നാഗാലാ‌ൻഡ് വെടിവയ്പ്പിൽ മരിച്ച പതിമൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിനിടെ സുരക്ഷാ സേനയ്‌ക്കെതിരെ നാഗാലാ‌ൻഡ് പൊലീസ് കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തു. സ്‌പെഷ്യൽ ഫോഴ്സ് 21 ന് എതിരെയാണ് പൊലീസ് ശ്വമേധയ എഫ്ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രദേശ വാസികൾക്ക് നേരെ സുരക്ഷാ സേന ഏകപക്ഷീയമായി വെടിയുതിർത്തെന്ന് എഫ്ഐആറിൽ പറയുന്നു. അതേസമയം നാഗാലാൻഡിൽ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു. വെടിവെപ്പുണ്ടായ മോൺ ജില്ലയിൽ […]

India

നാഗാലാൻഡ് വെടിവയ്പ്പ്; സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു

നാഗാലാൻഡിൽ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു. വെടിവെപ്പുണ്ടായ മോൺ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾ നേരത്തെ റദ്ധാക്കിയിരുന്നു. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി നെയ്ഫ്യു റിയോ യുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്ന് കോഹിമയിൽ ചേരും. സുസ്മിത ദേബ് എംപിയുടെ നേതൃത്വത്തിൽ തൃണമൂൽ കോണ്ഗ്രസ് സംഘം ഇന്ന് സംഘർഷ മേഖല സന്ദർശിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പിന്തുണ അറിയിക്കും. മോൺ ജില്ല ആസ്ഥാനത്തെ അസം റൈഫിൾസ് ക്യാമ്പ് ആക്രമിക്കാനെത്തിയ […]