Business

കോണ്‍ടെന്റ് മാര്‍ക്കറ്റിങ് സ്ട്രാറ്റജിക്കുള്ള ബിഎഫ്എസ്‌ഐ അവാര്‍ഡ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്

ഇ4എം ഗ്രൂപ്പിന്റെ പിച്ച് ബിഎഫ്എസ്‌ഐ മാര്‍ക്കറ്റിങ് അവാര്‍ഡ് 2023ല്‍ ഏറ്റവും ഫലപ്രദമായ കോണ്‍ടെന്റ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിക്കുള്ള അവാര്‍ഡ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് സ്വന്തമാക്കി. വിജയകരമായ വിപണന തന്ത്രങ്ങള്‍ക്കായി നല്‍കുന്ന അവാര്‍ഡാണ് മുത്തൂറ്റ് മിനിയുടെ ‘നിങ്ങളാണ് പ്രധാനം, നിങ്ങളുടെ സ്വപ്നങ്ങളാണ് പ്രധാനം’ എന്ന പ്രചാരണത്തിന് ലഭിച്ചത്. മുത്തൂറ്റ് മിനിയുടെ ആഗോള മാര്‍ക്കറ്റിങ് മേധാവി കിരണ്‍ ജെയിംസ് പുരസ്‌കാരം ഏറ്റുവാങ്ങി. യുവതലമുറയുമായിട്ടുള്ള മുത്തൂറ്റ് മിനിയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനി എന്ന ബ്രാന്‍ഡിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും അവരുമായി വൈകാരിക […]

India

മുത്തൂറ്റ് ഫിനാന്‍സില്‍ തോക്ക് ചൂണ്ടി വന്‍ കവര്‍ച്ച; 25091 ഗ്രാം സ്വർണവും 96000 രൂപയും കവര്‍ന്നു

മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് ഹൊസൂര്‍ ബ്രാഞ്ചില്‍ വൻ കവർച്ച. 25091 ഗ്രാം സ്വർണവും 96000 രൂപയുമാണ് കവർന്നത്. ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകൾ. ഇന്ന് രാവിലെയാണ് സംഭവം. ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെല്ലാം സ്ഥാപനത്തിൽ ജോലിക്കെത്തിയതിനു ശേഷമായിരുന്നു കവർച്ച. പൊലീസ് അന്വേഷണം ആരംഭിച്ചു. കർണാടക-തമിഴ്നാട് അതിർത്തി നഗരമാണ് ഹൊസൂർ.