World

രാജ്യത്ത് റഷ്യൻ സംഗീതം നിരോധിച്ച് യുക്രൈൻ

മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും റഷ്യൻ സംഗീതം നിരോധിക്കുമെന്ന് യുക്രൈൻ. റഷ്യയിൽ നിന്നും ബെലാറസിൽ നിന്നും പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിയമപ്രകാരം നിരോധിക്കും. 450 പ്രതിനിധികൾ അടങ്ങുന്ന യുക്രൈനിയൻ പാർലമെന്റിൽ 303 പേരുടെ പിന്തുണയോടെ ബിൽ പാസായി. ടെലിവിഷൻ, റേഡിയോ, സ്കൂളുകൾ, പൊതുഗതാഗതം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, മറ്റ് പൊതു ഇടങ്ങളിൽ ഇനി റഷ്യൻ സംഗീതം പാടില്ല. എന്നാൽ മുഴുവൻ റഷ്യൻ സംഗീതത്തിനും നിരോധനം ബാധകമല്ല. 1991ന് ശേഷം നിർമ്മിക്കപ്പെട്ട ഗാനങ്ങൾക്കാണ് നിയമം ബാധകമാവുക. റഷ്യൻ അധിനിവേശത്തിൽ അപലപിച്ച […]

Entertainment

‘ഞങ്ങൾ പിരിയുന്നു’; സംഗീതലോകത്ത് നിന്ന് ദീർഘമായ ഇടവേള എടുക്കുന്നുവെന്ന് ബിടിഎസ്

ലോകമെങ്ങുമുള്ള സംഗീത ആരാധകരുടെ ഹരമാണ് ദക്ഷിണകൊറിയൻ മ്യൂസിക്ക് ബോയ് ബാൻഡ് ബിടിഎസ്. കെ പോപ്പ് മേഖലയിൽ നിന്ന് ലോകോത്തര തലത്തിൽ ഉയർന്നു വന്ന ആദ്യ ബാൻഡാണിത്. ഇപ്പോഴിതാ ബിടിഎസ് സംഗീതലോകത്തു നിന്നു ദീർഘമായ ഇടവേളയെടുക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത് . സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് ഔദ്യോഗികമായി അറിയിച്ചു. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം. ആർഎം, ജെ-ഹോപ്പ്, ജിൻ, […]