India

മുസാഫർനഗർ കലാപം ; ഒരു കേസിൽ കൂടി പ്രതികളെ വെറുതെ വിട്ടു

മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ ഒരു കേസിൽ കൂടി പ്രതികളെ വെറുതെ വിട്ടു. ഇരുപത് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. മുസാഫർനഗർ അഡി. സെഷൻസ് കോടതിയുടേതാണ് നടപടി. കൊലപാതകങ്ങൾ, കവർച്ച, തീവെപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായിരുന്നവരെയാണ് തെളിവുകൾ ഇല്ലെന്ന കാരണത്താൽ കോടതി വെറുതെ വിട്ടത്. 2013ലെ മുസാഫർനഗർ കലാപമുണ്ടായിട്ട് എട്ട് വർഷങ്ങൾ പിന്നിടുമ്പോൾ കലാപകേസുകളിൽ കോടതി ഇതുവരെ വെറുതെ വിട്ടത് 1,100 പേരെ. കുറ്റവാളികളെന്ന് കണ്ടെത്തി ശിക്ഷിച്ചത് വെറും ഏഴ് പേരേയും. ശിക്ഷിക്കപ്പെട്ട ഏഴുപേരും ഒരു […]