India

ദുരിതം വിതച്ച് മുംബൈയില്‍ കനത്ത മഴ; ആശുപത്രികളും റോഡുകളും വെള്ളത്തില്‍

കോവിഡിനൊപ്പം കനത്ത മഴയും മുംബൈ നഗരത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കനത്ത മഴ റെയിൽ, റോഡ് ഗതാഗതത്തെ ബാധിച്ചു. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Due to continuous rains & water-logging, traffic on all lines in Mumbai Suburban section between Churchgate & Dadar suspended from 8.15 am today: Chief Public Relation Officer (CPRO) of Western […]

India National

മുംബൈയിൽ 2005നു ശേഷം പെയ്യുന്ന ഏറ്റവും ശക്തമായ മഴ: ലോക്കൽ ട്രെയിൻ സർവീസ് നിർത്തി; ഓഫീസുകൾ അടച്ചു

മുംബൈയിൽ ശക്തമായ മഴ. 2005നു ശേഷം പെയ്യുന്ന ഏറ്റവും ശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് മുംബൈയിൽ ഉണ്ടായിരിക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും ട്രാക്കുകൾ തകർത്തതോടെ മുംബൈയിലെ ലോക്കൽ ട്രെയിനുകൾ സർവീസ് നിർത്തി. അടിയന്തിര സേവനങ്ങളൊഴികെയുള്ള ഓഫീസുകളെല്ലാം അടച്ചു. ഇന്നും നാളെയും മുംബൈയിൽ റെഡ് അലേർട്ട് ആണ്. മുംബൈയെ കൂടാതെ, താനെ, പൂനെ, റൈഗാഡ്, രത്നഗിരി ജില്ലകളിലും മഴ തുടരുകയാണ്. രണ്ട് ലോക്കൽ ഷട്ടിൽ ട്രെയിൻ സർവീസുകൾ മാത്രമാണ് ഇപ്പോൾ മുംബൈയിൽ നടക്കുന്നത്. വാശി-പൻവേൽ, താനെ-കല്യാൺ എന്നീ സർവീസുകൾ […]

India National

കോവിഡില്‍ തകര്‍ന്ന് മുംബൈയിലെ ആരോഗ്യ സംവിധാനം

ആര്‍ക്ക് ചികിത്സ നല്‍കണമെന്നും ആരെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വരുമെന്നും തീരുമാനിക്കേണ്ട ദുഷ്‌കരമായ അവസ്ഥയിലേക്കാണ് മുംബൈയില്‍ കാര്യങ്ങളുടെ പോക്ക്… ഏറ്റെടുക്കാന്‍ ആരുമില്ലാതെ ഇടനാഴിയില്‍ അനാഥരായി കിടക്കുന്ന ശവശരീരങ്ങള്‍ മുംബൈയിലെ ആശുപത്രി വാര്‍ഡുകളില്‍ സ്ഥിരം കാഴ്ച്ചയാവുന്നു. എത്ര ഗുരുതരമായ രോഗത്തിനും കോവിഡ് ഇല്ലെന്ന പരിശോധനാ ഫലമുണ്ടെങ്കില്‍ മാത്രമേ ചികിത്സിക്കൂ എന്ന നിലയിലേക്ക് ആശുപത്രികളെത്തിയിരിക്കുന്നു. കോവിഡ് രോഗികളേയും കോവിഡ് ഇല്ലാത്ത ഗുരുതരാവസ്ഥയിലുള്ള രോഗികളേയും ചികിത്സിക്കാനാവാതെ താളം തെറ്റിയിരിക്കുകയാണ് വാണിജ്യ തലസ്ഥാനമായ മുംബൈയിലെ ആരോഗ്യ സംവിധാനമെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ചൈനയും യൂറോപും […]