ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിൽ എത്തിച്ചപ്പോൾ മുതലുള്ള അഭ്യൂഹങ്ങളാണ് കഴിഞ്ഞദിവസത്തോടെ അവസാനിച്ചത്. മുംബൈയെ നയിക്കാൻ ഹാർദിക് പാണ്ഡ്യയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. രോഹിത് ശർമയെ മാറ്റിയാണ് ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി ടീം പ്രഖ്യാപിച്ചത്. ഭാവി മുന്നിൽക്കണ്ടാണ് ക്യാപ്റ്റനെ മാറ്റുന്നതെന്നായിരുന്നു മുംബൈ ടീമിന്റെ പെർഫോമൻസ് മാനേജർ മഹേള ജയവർധനെ അറിയിച്ചത്. ഐപിഎല്ലിൽ 10 വർഷക്കാലം ടീമിനെ നയിച്ച രോഹിത് ശർമ്മയ്ക്ക് പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എത്തുന്നതോടെ ടീമിന് ഗുണകരമാകുമോ എന്ന സംശയവും ആരാധകർ ഉയർത്തുന്നുണ്ട്. രോഹിത്തിൻറെ പരിചയസമ്പത്തും ഉപദേശങ്ങളും തുടർന്നും […]
Tag: Mumbai Indians
55 പന്ത്, 13 സിക്സ്, 10 ബൗണ്ടറി, 137 റൺസ് നോട്ടൗട്ട്; നിക്കോളാസ് പൂരാൻ്റെ അടിയോടടിയിൽ എംഎൽസി കിരീടം എംഐ ന്യൂയോർക്കിന്
പ്രഥമ മേജർ ലീഗ് ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയായ എംഐ ന്യൂയോർക്കിന്. ഫൈനലിൽ സിയാറ്റിൽ ഓർകാസിനെ തകർത്തെറിഞ്ഞാണ് എംഐയുടെ കിരീടധാരണം. ഓർകാസ് മുന്നോട്ടുവച്ച 184 റൺസ് വിജലയക്ഷ്യം 16 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടപ്പെടുത്തി എംഐ ന്യൂയോർക്ക് മറികടന്നു. 55 പന്തിൽ 137 റൺസ് നേടി പുറത്താവാതെ നിന്ന നിക്കോളാസ് പൂരാനാണ് എംഐയ്ക്ക് ജയമൊരുക്കിയത്. ഓർകാസിനായി 52 പന്തിൽ 87 റൺസ് നേടിയ ക്വിൻ്റൺ ഡികോക്കിൻ്റെ പ്രകടനം പാഴായി. ആദ്യം ബാറ്റ് ചെയ്ത ഓർകാസിനായി […]
നവീനുൽ ഹഖിന് നാലു വിക്കറ്റ്; തിരിച്ചുപൊരുതി മുംബൈ; എലിമിനേറ്ററിൽ ലക്നൗവിന് 183 റൺസ് വിജയലക്ഷ്യം
ഐപിഎൽ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിന് 183 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 182 റൺസ് നേടി. 23 പന്തിൽ 41 റൺസ് നേടിയ കാമറൂൺ ഗ്രീൻ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. ലക്നൗവിനായി നവീനുൽ ഹഖ് 4 വിക്കറ്റ് വീഴ്ത്തി. ണ്ട് എൻഡിലും സ്പിന്നർമാരാണ് ലക്നൗവിനായി ബൗളിംഗ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. കൃണാൽ പാണ്ഡ്യയും കൃഷ്ണപ്പ ഗൗതവും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ […]
തകർച്ച അതിജീവിച്ച് ലക്നൗ; മുംബൈയെ പഞ്ഞിക്കിട്ട് സ്റ്റോയിനിസ്; രോഹിതിനും സംഘത്തിനും വിജയലക്ഷ്യം 178 റൺസ്
ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 178 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 177 റൺസ് ആണ് നേടിയത്. 47 പന്തിൽ 89 റൺസ് നേടി പുറത്താവാതെ നിന്ന മാർക്കസ് സ്റ്റോയിനിസ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ ആയി. 49 റൺസ് നേടിയ കൃണാൽ പാണ്ഡ്യയും ലക്നൗവിനായി നിർണായക പ്രകടനം നടത്തി. മുംബൈ ഇന്ത്യൻസിനു വേണ്ടി ജേസൻ ബെഹ്റൻഡോർഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. കെയിൽ മയേഴ്സ് പുറത്തിരുന്നതിനാൽ […]
പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്ത്, വിജയം മാത്രം ലക്ഷ്യമിട്ട് മുംബൈ; വാംഖഡെയിൽ ഇന്ന് തീപാറും
ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. മുംബൈ ഇന്ത്യൻസിൻ്റെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 11 മത്സരങ്ങളിൽ നിന്ന് 16 പോയിൻ്റുള്ള ഗുജറാത്ത് പോയിൻ്റ് പട്ടികയിൽ ഒന്നാമതും ഇത്ര മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുള്ള മുംബൈ ഇന്ത്യൻസ് നാലാമതുമാണ്. ഇന്ന് വിജയിക്കാനായാൽ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കും. മുംബൈ ആവട്ടെ, ഇന്ന് വിജയിച്ചാൽ പോയിൻ്റ് പട്ടികയിൽ മൂന്നാമതെത്തും. ഗുജറാത്ത് എതിരാളികളില്ലാതെ കുതിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും കഴിഞ്ഞ […]
‘സൂര്യതാണ്ഡവം’; ആർസിബിയ്ക്കെതിരെ മുംബൈയ്ക്ക് ജയം
ഐപിഎലിൽ ആർസിബിക്കെതിരെ മുംബൈക്ക് ജയം. സൂര്യകുമാർ യാദവിന്റെ കൂറ്റനടിക്ക് മുന്നിൽ ബാംഗ്ലൂരിനെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. 20 ഓവറിൽ ജയിക്കാൻ 200 റൺസ് വേണ്ടിയിരുന്ന മുംബൈയ്ക്ക് 16.3 ഓവറിൽ 200 റൺസ് നേടി ജയത്തിലേക്ക് എത്തുകയായിരുന്നു. മുംബൈക്ക് വേണ്ടി സൂര്യകുമാർ യാദവ് 83(35), നെഹാൽ വഡേര 52(34), ഇഷാൻ കിഷൻ 42 (21) എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. വിശാഖും ഹസരങ്കയുമാണ് ബാംഗ്ലൂരിനായി രണ്ടു വിക്കറ്റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് തുടക്കം തകര്‍ച്ചയോടെയായിരുന്നു. എന്നാൽ […]
ആർച്ചർ നാട്ടിലേക്ക് മടങ്ങും; മുംബൈ നിരയിൽ ക്രിസ് ജോർഡൻ പകരക്കാരൻ
മുംബൈ ഇന്ത്യൻസ് നിരയിൽ ജോഫ്ര ആർച്ചറിനു പകരക്കാരനായി ഇംഗ്ലണ്ട് പേസർ ക്രിസ് ജോർഡൻ. പരുക്കിൽ നിന്ന് മുക്തനായികൊണ്ടിരിക്കുന്ന ജോഫ്ര ആർച്ചർ നാട്ടിലേക്ക് മടങ്ങുമെന്ന് മുംബൈ ഇന്ത്യൻസ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു. നേരത്തെ തന്നെ ജോർഡൻ നെറ്റ് ബൗളറായി മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നിരുന്നു. ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇരു ടീമുകൾക്കും 10 പോയിൻ്റ് വീതമുള്ളതിനാൽ ഇന്ന് ആരു ജയിച്ചാലും ആ […]
തന്ത്രം പാളി സഞ്ജുപ്പട; രോഹിത്തിന് ടിം ഡേവിഡ് വക പിറന്നാൾ സമ്മാനം; മുംബൈക്ക് ജയം
ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങളിൽ ഏറ്റവും ആവേശം പ്രതീക്ഷിച്ച മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ രാജസ്ഥാൻ ഉയർത്തിയ 213 റൺ വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം. മുംബൈ ഗ്രൗണ്ടിൽ ആദ്യമായിട്ടാണ് ഒരു ടീം 200 റൺസിന് മുകളിൽ പിന്തുടർന്ന് ജയിക്കുന്നത്. തകർപ്പൻ സെഞ്ച്വറി നേടിയ യശ്വസ്വി ജയ്‌സ്വാൾ നടത്തിയ പോരാട്ടം ഇതോടെ വിഫലമായി. ജയ്‌സൺ ഹോൾഡർ എറിഞ്ഞ അവസാന ഓവറിൽ 17 റൺസ് വേണ്ടപ്പോൾ തുടർച്ചയായി […]
മാരക ബൗളിംഗുമായി ഗുജറാത്ത്; മുംബൈക്ക് നാണംകെട്ട തോൽവി
ഐപിഎലിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് നാണംകെട്ട തോൽവി. 55 റൺസിനാണ് മുംബൈ പരാജയപ്പെട്ടത്. ഗുജറാത്ത് മുന്നോട്ടുവച്ച 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 26 പന്തിൽ 33 റൺസ് നേടിയ കാമറൂൺ ഗ്രീൻ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഗുജറാത്തിനായി നൂർ അഹ്‌മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. തകർച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. മുഹമ്മദ് ഷമിയും ഹാർദിക് പാണ്ഡ്യയും തകർത്തെറിഞ്ഞപ്പോൾ മുംബൈ […]
അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തുമോ?; ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം
ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. രോഹിത് ശര്‍മ്മയും ഹര്‍ദിക് പാണ്ഡ്യയും നേര്‍ക്കുനേര്‍ വരുന്നു എന്നതും ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നു.തുടര്‍ജയങ്ങളുമായി മുന്നേറുമ്പോഴാണ് പഞ്ചാബിനോട് മുംബൈ തോറ്റത്. ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് അതിലേക്ക് വഴിവച്ചത്.കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് ഒരോവറില്‍ 31 റണ്‍സ് വഴങ്ങിയ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അര്‍ജുനൊപ്പം മറ്റ് ബൗളര്‍മാരും അടിവാങ്ങുന്നതില്‍ മോശമായിരുന്നില്ല. വൈകീട്ട് ഏഴരയ്ക്ക് ഗുജറാത്തിന്‍റെ മൈതാനത്താണ് മത്സരം. മറുവശത്ത് ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കീഴിൽ […]