Entertainment

‘പലപ്രാവശ്യം ചോദിച്ചിട്ടുണ്ട് നിന്റെ വീട്ടിലെ ചായ്പ്പില്‍ മുര്‍ഖന്‍ ഉണ്ടോ എന്ന്’; മുകുന്ദന്‍ ഉണ്ണിയുടെ വിജയത്തിന്റെ വലിയ കാരണം അഭി: വിനീത് ശ്രീനിവാസന്‍

അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ വിജയത്തിന്റെ ഏറ്റവും വലിയ പങ്ക് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകിന്റെതാണെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. കൊച്ചിയില്‍ നടന്ന മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന്റെ സക്‌സസ് സെലിബ്രേഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിനീത്. അഭി തന്നെയാണ് മുകുന്ദനുണ്ണിയെന്ന് തനിക്ക് ഇടയ്ക്ക് തോന്നിയിരുന്നെന്നും പലപ്രാവശ്യം അഭിയുടെ വീടിന്റെ ചായ്പ്പില്‍ മൂര്‍ഖന്‍ പാമ്പിനെ പാലൂട്ടി വളര്‍ത്തുന്നുണ്ടോയെന്ന് ചോദിച്ചിട്ടുണ്ടെന്നും വിനീത് തമാശയായി പറഞ്ഞു. പതിനഞ്ച് മിനിറ്റില്‍ എടുത്ത തീരുമാനമാണ് മുകുന്ദനുണ്ണിയായി പ്രേക്ഷകരുടെ അടുത്തെത്തിയതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോക്ടര്‍ അജിത് ജോയി പറഞ്ഞു. പൂര്‍ണമായും അഭിനവിനെ […]

Entertainment

ഇടവേള ബാബുവിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; വ്‌ളോഗര്‍ കസ്റ്റഡിയില്‍

താരസംഘടന ‘എഎംഎംഎ’യുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ വ്‌ളോഗര്‍ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടവേള ബാബുവിന്റെ പരാതിയില്‍ കാക്കനാട് സൈബര്‍ പൊലീസിന്റേതാണ് നടപടി. ഇടവേള ബാബുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തതിനാണ് നടപടി. തിരുവനന്തപുരം സ്വദേശിയാണ് കൃഷ്ണകുമാര്‍. മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയ ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ കുറിച്ച് ഇടവേള ബാബു നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇതിനിടയിലാണ് കൃഷ്ണകുമാര്‍ തന്റെ സോഷ്യല്‍ മിഡിയ […]

Entertainment

പുതു പുത്തൻ സിനിമ അനുഭവമൊരുക്കി മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്

കഥ പറച്ചിലിന്റെ വ്യത്യസ്തയും പ്രമേയത്തിന്റെ സമ്പന്നതയും അഭിനയ മികവും കൊണ്ട് ജനഹൃദയങ്ങളിലേക്ക് ചേക്കേറുകയാണ് വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. ജീവിത ലക്ഷ്യത്തിലെത്താൻ ഏതറ്റം വരെയും പോകുന്ന മുകുന്ദൻ ഉണ്ണി എന്ന വക്കീൽ കഥാപാത്രത്തോടൊപ്പം സിനിമയുടെ തുടക്കം മുതൽ അവസാനം വരെ യാത്ര ചെയ്യാൻ പ്രക്ഷകർക്ക് കഴിഞ്ഞു എന്നിടത്താണ് സിനിമയുടെ വിജയം. സമകാലികമായി ഏറെ ചർച്ചയാക്കേണ്ട ഒരു വിഷയം സരസമായി കൈകാര്യം ചെയ്യുന്ന സിനിമ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് .മലയാളത്തിൽ അത്രകണ്ട് ആഘോഷിക്കപ്പെടാത്ത […]