Technology

ഫോണിനെ വാച്ചാക്കാം; കൈയ്യിൽ അണിയാവുന്ന സ്മാർട്ട്‌ഫോണുമായി മോട്ടറോളയുടെ കൺസെപ്റ്റ്

മടക്കാനും തുറക്കാനും കഴിയുന്ന ഫോൾഡബിൾ ഫോണുകളടക്കം സ്മാർട്ട് ഫോൺ വിപണിയിൽ ക്ലച്ച് പിടിച്ചിരിക്കെ പുതിയ കൺസെപ്റ്റ് അവതരിപ്പിച്ച് മോട്ടറോള. ഫ്ലെക്സിബിൾ ഡിസ്‌പ്ലേയുള്ള ബെൻഡബിൾ ഫോണാണ് അവർ ലെനോവോ ടെക് വേൾഡ് 2023-ൽ പ്രദർശിപ്പിച്ചിരിക്കുന്നത്.(Motorola’s Bendable Phone Display Concept) പോൾഇഡ് ഡിസ്‌പ്ലേയുള്ള ഈ കൺസെപ്റ്റ് ഫോൺ ഇതിനകം വൻ ചർച്ചയായിട്ടുണ്ട്. കൈയ്യിൽ സ്മാർട്ട് വാച്ച് പോലെ ധരിക്കാൻ കഴിയുമെന്നതാണ് ഫോണിലെ ഏറ്റവും കൗതുകമുണർത്തുന്ന സവിഷേത. എന്നാൽ ഇത് ആദ്യമായല്ല ഒരു ബെൻഡബിൾ ഫോൺ അ‌വതരിപ്പിക്കപ്പെടുന്നത്. 2016ൽ ഫ്രാൻസിസ്കോയിലെ […]

Technology

നെടുകെ മടക്കി കൈവെള്ളയിൽ വെക്കാവുന്ന ഡിസ്‌പ്ലേ ഫോണുമായി മോട്ടറോള

പരീക്ഷണങ്ങൾ ഒട്ടനേകം നടക്കുന്ന മേഖലയാണ് സ്മാർട്ട്‌ഫോൺ വിപണി. സ്‌ക്രീൻ വലിപ്പത്തിലും ക്യാമറയുടെ ക്ലാരിറ്റിയിലും ഡിസ്‌പ്ലേ മിഴിവിലും പെർഫോമൻസിലുമെല്ലാം ഒന്നിനൊന്ന് മെച്ചമാണ് ഓരോ ബ്രാൻഡുകളും ഇന്ന് പുറത്തിറക്കുന്ന സ്മാർട്ട്‌ഫോണുകൾ. ഏറ്റവുമൊടുവിലായി ഡിസ്‌പ്ലേയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഫോൺ എങ്ങനെ ചെറുതാക്കാമെന്ന ഗവേഷണത്തിലാണ് ടെക്ക്‌ലോകം. കുറുകെ മടക്കാവുന്ന ‘ഗാലക്‌സി ഫോൾഡു’മായി സാംസംഗും ‘മേറ്റ് എക്‌സു’മായി വാവേയും ‘ജി ഫ്‌ളെക്‌സ് എക്‌സു’മായി എൽ.ജിയുമെല്ലാം ഇതിനകം തന്നെ രംഗത്തുവന്നു കഴിഞ്ഞു. എന്നാൽ, ആറിഞ്ച് ഫോൺ മൂന്നിഞ്ചാക്കി ചെറുതാക്കുന്ന സാങ്കതികവിദ്യയുമായി രംഗത്തുവന്നിരിക്കുകയാണ് മോട്ടറോള. വലിയ […]