India

സ്റ്റേഡിയത്തിന്റെ പേരു മാറ്റാമെങ്കിൽ അഹമ്മദാബാദിന്റേതും മാറ്റിക്കൂടേ? സുബ്രഹ്‌മണ്യൻ സ്വാമി

അഹമ്മദാബാദ് നഗരത്തിന്റെ പേര് കർണാവതി എന്നാക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. ഒരു സ്റ്റേഡിയത്തിന്റെ പേര് മാറ്റാമെങ്കിൽ എന്തു കൊണ്ട് നഗരത്തിന്റെ പേരു മാറ്റിക്കൂടാ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. മൊട്ടേരയിലെ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയം ഈയിടെ നരേന്ദ്രമോദിയുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇത് സൂചിപ്പിച്ചാണ് സ്വാമിയുടെ ട്വിറ്റർ കുറിപ്പ്. പേരുമാറ്റവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉടലെടുത്തിരുന്നു. പുനർനാമകരണം പട്ടേലിനെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് ഗുജറാത്ത് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നത്. തങ്ങളുടെ മാതൃസംഘടനയെ നിരോധിച്ച ഒരു ആഭ്യന്തര മന്ത്രിയുടെ […]

India

മോദി സ്‌റ്റേഡിയത്തിൽ ഒരു ഭാഗത്ത് അദാനി, മറുഭാഗത്ത് റിലയൻസ്; മൈതാനത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദ് മൊട്ടേര സ്‌റ്റേഡിയത്തിന് ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത്. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റിയാണ് സ്‌റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നൽകിയത്. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് തീർത്തും അപ്രതീക്ഷിതമായാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റൽ ചടങ്ങ് നടന്നത്. പുതുക്കിപ്പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജ്ജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റേഡിയം സമുച്ചയത്തിൽ സർദാൽ […]

India

സർദാർ പട്ടേലിനെ വെട്ടി; മൊട്ടേര സ്റ്റേഡിയത്തിന് ഇനി മോദിയുടെ പേര്

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി. സർദാർ പട്ടേലിന്റെ പേര് മാറ്റിയാണ് മോദിയുടെ പേരിട്ടത്. സർദാർ പട്ടേല്‍ മൊട്ടേര സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം എന്നാകും അറിയപ്പെടുക. ഈ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം നടക്കുന്നത്. പുതുക്കി പണിത സ്റ്റേഡിയം രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ്‌ ഷാ കേന്ദ്ര കായിക […]