India

ആന്ധ്രാപ്രദേശിൽ 45 കുരങ്ങുകൾ ചത്ത നിലയിൽ; വിഷം നൽകിയതെന്ന് സംശയം

കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് 45 കുരങ്ങുകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് വനം വകുപ്പ് അറിയിച്ചു. എന്നാൽ ആരോ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. സിലാഗം ഗ്രാമത്തിലെ റോഡിന് സമീപം കുരങ്ങുകളുടെ ജഡം കിടക്കുന്നത് കണ്ട പ്രദേശവാസികൾ വനം വകുപ്പിനെ വിവരം അറിയിച്ചു. വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ കുരങ്ങുകളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ ശേഷം ജഡം സിലാഗാം ഗ്രാമത്തിൽ തള്ളിയതായി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം […]

Health National

മൂക്കിൽ വെച്ചുതന്നെ വൈറസ് പകരുന്നത് തടഞ്ഞു: മഡോണ മരുന്ന് കമ്പനിയുടെ കോവിഡ് വാക്സിന്‍ കുരങ്ങന്മാരില്‍ ഫലം കണ്ടു

കൊറോണ വൈറസ് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാനുള്ള രോഗപ്രതിരോധശേഷി വാക്സിന്‍ നല്‍കിയതിലൂടെ കുരങ്ങന്മാർക്ക് ലഭിച്ചുവെന്നാണ് വിവരം അമേരിക്കയിലെ മരുന്നുനിര്‍മ്മാണ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്‍റെ മൂന്നാംഘട്ടത്തിന് തുടക്കമായി. കമ്പനിയുടെ വാക്‌സിൻ പരീക്ഷണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ കുരങ്ങന്മാരിൽ നടത്തിയ പരീക്ഷണം വിജയം കണ്ടിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാനുള്ള രോഗപ്രതിരോധശേഷി വാക്സിന്‍ നല്‍കിയതിലൂടെ കുരങ്ങന്മാർക്ക് ലഭിച്ചുവെന്നാണ് വിവരം. 16 കുരങ്ങന്മാരിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. കോവിഡിനെതിരെയുളള മോഡേണയുടെ വാക്‌സിന്‍റെ ആദ്യഘട്ട പരീക്ഷണങ്ങളും വിജയകരമായിരുന്നു. […]