യുക്രൈനിലെ ഇന്ത്യക്കാർക്കായി മോൾഡോവ അതിർത്തി തുറന്നു. ഒഡെസിയിൽ നിന്ന് പലങ്ക അതിർത്തി വഴി മോൾഡോവയിലെത്തിയത് അറുന്നൂറോളം പേരാണ്. മോൾഡോവ സർക്കാർ താമസ സൗകര്യം ഒരുക്കിയിയെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. രക്ഷാ ദൗത്യത്തിന് മോൾഡോവയുടെ സഹായം ഇന്ത്യ തേടിയിരുന്നു. മോൾഡോവ വിദേശകാര്യ മന്ത്രിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോണിൽ ബന്ധപ്പട്ടിരുന്നുട്ടു. മോൾഡോവൻ അതിർത്തിയിലൂടെ ഇന്ത്യക്കാർക്ക് പ്രവേശിക്കാൻ അവസരം ഒരുക്കണമെന്ന് എസ് ജയശങ്കർ ആവശ്യപ്പെട്ടിരുന്നു. ഇന്ന് മുതൽ അഞ്ച് രാജ്യങ്ങൾ വഴിയാകും ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കുക. യുക്രൈന്റെ […]