Cricket

ലോകകപ്പിൽ ബുംറയ്ക്ക് പകരം കളിക്കേണ്ടത് സിറാജെന്ന് ഗവാസ്കർ

ടി-20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം കളിക്കേണ്ടത് മുഹമ്മദ് സിറാജെന്ന് ഇന്ത്യയുടെ മുൻ താരം സുനിൽ ഗവാസ്കർ. സമീപകാലത്തായി സിറാജ് മികച്ച രീതിയിലാണ് പന്തെറിയുന്നത്. ഷമി കുറച്ചുകാലമായി കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സിറാജിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തനമെന്നും ഗവാക്സർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു. “ഞാൻ പറയും, സിറാജിനെ ടീമിലെടുക്കാൻ. കാരണം, കഴിഞ്ഞ കുറച്ച് കാലമായി അവൻ നന്നായി പന്തെറിയുന്നു. ഷമി കുറച്ചുകാലമായി ക്രിക്കറ്റ് കളിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാതെ ലോകകപ്പിലിറങ്ങുന്നത് നന്നായിരിക്കില്ല. രണ്ട് സന്നാഹമത്സരങ്ങളുണ്ടെങ്കിലും ഷമിക്ക് അത് മതിയാവില്ല. […]

Cricket

കൗണ്ടി കളിക്കുന്നതിനാലാണ് സിറാജിനെ ടി-20 ടീമിൽ പരിഗണിക്കാതിരുന്നതെന്ന് രോഹിത്

ഇംഗ്ലണ്ടിൽ കൗണ്ടി കളിക്കുന്നതിനാലാണ് മുഹമ്മദ് സിറാജിനെ ടി-20 ടീമിൽ പരിഗണിക്കാതിരുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നാളെ മൊഹാലിയിൽ ആരംഭിക്കാനിരിക്കെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം അറിയിച്ചത്. ടീമിൽ ഉൾപ്പെട്ടിരുന്ന ഷമിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പകരം ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഇത് ആരാധകർക്കിടയിൽ അമ്പരപ്പുണ്ടാക്കിയിരുന്നു. ഇതിനാണ് രോഹിത് മറുപടി നൽകിയത്. ഷമിക്ക് പകരം മറ്റ് ചിലരുടെ പേരുകൾ ആലോചിച്ചിരുന്നു. പ്രസിദ്ധ് കൃഷ്ണയെ പോലെ ചിലർക്ക് പരുക്കാണ്. പിന്നെയുള്ളത് സിറാജാണ്. സിറാജ് ഇപ്പോൾ […]

Cricket

കൗണ്ടി കളിക്കാനൊരുങ്ങി മുഹമ്മദ് സിറാജ്; സീസണിൽ വാർവിക്ക്‌ഷെയറിനായി കളിക്കും

കൗണ്ടി കളിക്കാനൊരുങ്ങി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. വാർവിക്ക്‌ഷെയറാണ് സീസൺ അവസാനം വരെ സിറാജിനെ ടീമിലെത്തിച്ചിരിക്കുന്നത്. ടീമിനു വേണ്ടി സിറാജ് മൂന്ന് മത്സരങ്ങളിൽ കളത്തിലിറങ്ങും. നിലവിൽ ഇന്ത്യന്‍ ടീമിനൊപ്പം സിംബാബ്‍വേ ഏകദിന പരമ്പരയ്ക്കായുള്ള ടീമിന്റെ ഭാഗമാണ് സിറാജ്. ഓഗസ്റ്റ് 22ന് സിംബാബ്‌വെ പരമ്പര അവസാനിക്കും. സെപ്തംബർ 12ന് വാര്‍വിക്ക്ഷയറിന്റെ അടുത്ത കൗണ്ടി മത്സരം നടക്കും. സോമർസെറ്റാണ് എതിരാളികൾ. ടീമിന്റെ 50 ഓവര്‍ സ്ക്വാഡിൽ കൃണാൽ പാണ്ഡ്യയും അംഗമാണ്. ചേതേശ്വർ പൂജാര (സസക്സ്), ഉമേഷ് യാദവ് (മിഡിൽസെക്സ്), വാഷിംഗ്ടൺ […]

Cricket Sports

താരമായി സിറാജ്; സീരീസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൗളര്‍

ഇന്ത്യ – ആസ്ട്രേലിയ ടെസ്റ്റ് സീരീസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൌളറായി മുഹമ്മദ് സിറാജ്. മൂന്ന് മത്സരങ്ങളില്‍ നിന്നായി 13 വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ സിറാജ് കളിച്ചിരുന്നില്ല. നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടവും സിറാജ് സ്വന്തമാക്കി. മെല്‍ബണിലെ ബോക്സിങ് ഡേ ടെസ്റ്റിലാണ് സിറാജ് തന്‍റെ അരങ്ങേറ്റ മത്സരം കളിച്ചത്. ആദ്യ മത്സരത്തില്‍ത്തന്നെ അഞ്ച് വിക്കറ്റുകള്‍ നേടി സിറാജ് തിളങ്ങിയിരുന്നു. പരിചയസമ്പത്ത് വളരെ കുറഞ്ഞ ഇന്ത്യന്‍ ബൌളിങ് നിരയെ […]