തൊഴിലില്ലായ്മ, കര്‍ഷകരുടെ ജീവിതം, ചെറുകിട വ്യവസായം തുടങ്ങിയ പ്രശ്നങ്ങളിലൊന്നും മോദി സംസാരിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി തന്റെ കുടുംബത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പോലെ തേജ്വശ്‍വിയുടെ കുടുംബത്തെക്കുറിച്ച് ബീഹാര്‍ മുഖ്യമന്ത്രി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്, എന്നാല്‍ ഇവര്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ഒന്നും സംസാരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘തൊഴിലില്ലായ്മ, കര്‍ഷകരുടെ ജീവിതം, ചെറുകിട വ്യവസായം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് മോദി സംസാരിക്കുന്നില്ല. തെരഞ്ഞെടുപ്പ് നിതീഷ് കുമാറിന്റേയോ എന്റേയോ കുടുംബത്തെപറ്റിയല്ല, മറിച്ച് ബീഹാര്‍ […]
Tag: Modi
അഞ്ച് വര്‍ഷം, 58 രാജ്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശയാത്രക്ക് ചിലവായത് 517.8 കോടി രൂപ !
പ്രധാനമന്ത്രി അവസാന അഞ്ച് വര്‍ഷത്തിനുള്ളില്‍ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും 517.82 കോടി രൂപ ചിലവഴിച്ചുവെന്നും വിദേശകാര്യ വകുപ്പ്. രാജ്യസഭയിലെ സംശയത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് വിദേശകാര്യ മന്ത്രി വി.മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘2015 മുതല്‍ 2019 വരെ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും 517.82 കോടി രൂപ ചിലവഴിച്ചു’ അദ്ദേഹം പറഞ്ഞു. ഈ സന്ദര്‍ശനങ്ങള്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നും സാങ്കേതിക, സാമ്പത്തിക, പ്രതിരോധ മേഖലകളിലെല്ലാം ബന്ധം ശക്തിപ്പെടുത്താനായെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം […]
‘തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദിക്ക് ഫേസ്ബുക്ക് സഹായം’; പുതിയ വെളിപ്പെടുത്തലുമായി വാള്‍സ്ട്രീറ്റ് ജേണല്‍
ബി.ജെ.പി, ഫേസ്ബുക്ക് അവിശുദ്ധ കൂട്ടുക്കെട്ടിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധം കത്തുന്നനിടെയാണ് പുതിയ വെളിപ്പെടുത്തൽ. ഫേസ്ബുക്കും ബിജെപിയും തമ്മിലുള്ള കൂട്ട്കെട്ട് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി വാൾസ്ട്രീറ്റ് ജേർണൽ. തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദിയെ ഫേസ്ബുക്ക് സഹായിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടറുടെ 2014 ലെ പോസ്റ്റുകളുദ്ധരിച്ചാണ് പത്രത്തിന്റെ വെളിപ്പെടുത്തൽ. ബി.ജെ.പി, ഫേസ്ബുക്ക് അവിശുദ്ധ കൂട്ടുക്കെട്ടിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധം കത്തുന്നനിടെയാണ് പുതിയ വെളിപ്പെടുത്തൽ. 2014 ലെ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ട് മുന്നത്തെ ദിവസമുള്ള ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി മേധാവി […]
“യുവാക്കൾക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയം” രാഹുൽ ഗാന്ധി
വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്മയെയും സമ്പദ്‌വ്യവസ്ഥയുടെ നാശത്തെയും കുറിച്ചുള്ള സത്യം മറച്ചുവെക്കാനാവില്ല രാഹുൽ ഗാന്ധി ട്വിറ്റ് ചെയ്തു യുവാക്കൾക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാരിന് പരാജയമെന്ന് രാഹുൽ ഗാന്ധി.”കോവിഡ് മൂലം കനത്ത നഷ്ടമുണ്ടാകുമെന്ന് ഞാൻ രാജ്യത്തിന് മുന്നറിയിപ്പ് നൽകിയപ്പോൾ മാധ്യമങ്ങൾ എന്നെ വിമര്‍ശിച്ചിരുന്നു. വരുന്ന മാസങ്ങളില്‍ ഇന്ത്യയിലെ യുവാക്കളുടെ അവസ്ഥ കൂടുതല്‍ മോശമാക്കും. ഇത് ഇന്ത്യയെ എത്രത്തോളം ബാധിക്കുമെന്ന് കാത്തിരുന്നു കാണം ”രാഹുൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ രണ്ട് കോടി ആളുകൾക്ക് തൊഴിൽ […]
പ്രധാനമന്ത്രിപദത്തിൽ റെക്കോർഡിട്ട് മോദി
പ്രഥമ ബി.ജെ.പി പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പെയ് ആണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന കോൺഗ്രസിതര പ്രധാനമന്ത്രി എന്ന നേട്ടം സ്വന്തമാക്കി നരേന്ദ്ര മോദി. രണ്ട് സർക്കാറുകളിലായി 2,271 ദിവസം പ്രധാനമന്ത്രിപദത്തിൽ മോദി ഇന്ന് പിന്നിട്ടു. പ്രഥമ ബി.ജെ.പി പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പെയ് ആണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഏറ്റവുമധികം ദിവസങ്ങൾ ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാരിൽ നാലാം സ്ഥാനവും ഇതോടെ മോദി സ്വന്തമാക്കി. 2014 മെയ് 26-നാണ് നരേന്ദ്ര മോദി […]
അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ മോദിയുടെ സ്വാധീനം കുറയുന്നതായി റിപ്പോർട്ട്
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് അടക്കമുള്ളവ നടക്കാനിരിക്കെയാണു അതിഥി തൊഴിലാഴികളുടെ നിലപാട് നിര്‍ണായമാകുന്നത് അധികാരത്തിലേറി ആദ്യമായി അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാധീനം കുറയുന്നതായി റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി നരേന്ദ്രമോദി രാത്രിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മൂലമുള്ള ദുരതത്തിന്റെ കഥയാണ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ കഴിഞ്ഞ രണ്ടുമാസമായി പറയാനുള്ളത്. ഇതോടെ കേന്ദ്രസര്‍ക്കാരിനോടുള്ള അടുപ്പത്തില്‍ പലര്‍ക്കും കുറവുണ്ടായെന്നാണു വിലയിരുത്തല്‍. തുടര്‍ഭരണത്തിന് ബി.ജെ.പിയെ സഹായിച്ചത് അതിഥി തൊഴിലാളികളായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി ഇവര്‍ക്കിടയിലെ മോദിയുടെ സ്വാധീനത്തില്‍ കുറവുണ്ടാകുന്നുണ്ട്. അടുത്ത […]
“അവസാനം മോദിക്ക് തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കേണ്ടി വന്നു”; പരിഹാസവുമായി സോണിയ
മെയ്-ജൂണ്‍ മാസങ്ങളിലായി, എട്ട് കോടി അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുമെന്നായിരുന്നു ആത്മനിർഭർ ഭാരതില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ആത്മനിർഭർ ഭാരത് പദ്ധതിയില്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ല. ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ എങ്ങുമെത്തിയില്ലെന്നാണ് ഭക്ഷ്യപൊതുവിതരണ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ വ്യക്തമാകുന്നത്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ പരിഹസിച്ച തൊഴിലുറപ്പ് പദ്ധതിയെ തന്നെ മോദിക്ക് ആശ്രയിക്കേണ്ടി വന്നുവെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ലേഖനമെഴുതി. കോവിഡ‍് പ്രതിസന്ധിക്കാലത്ത് ദരിദ്രരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയെ ഫലപ്രദമായി […]
‘നിയന്ത്രണങ്ങളെ പലരും ഗൗരവത്തോടെ എടുക്കുന്നില്ല’: മോദി
കോവിഡ് 19 കാരണം രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി മോദി. പലരും ഇപ്പോഴും നിയന്ത്രണങ്ങളെ ഗൗരവത്തിലെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജനങ്ങള്‍ നിര്‍ദ്ദേശങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മോദി പറഞ്ഞു. ‘പലരും ഈ ലോക്ഡൗണിനെ ഗൗരവത്തിലെടുക്കുന്നില്ല. ദയവു ചെയ്ത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കുക, നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തിലെടുക്കുക. എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദ്ദേശങ്ങളും നിയമങ്ങളും പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’; മോദി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. ഇന്നലെ പ്രഖ്യാപിച്ചിരുന്ന ജനത കര്‍ഫ്യു അവസാനിച്ചതിന് […]