India

ജനറല്‍ എം.എം നരവനെ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി

കരസേനാ മേധാവി ജനറല്‍ എംഎം നരവനെ (മനോജ് മുകുന്ദ് നരവനെ) ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയായി നിയമിച്ചു. മൂന്ന് സേനകളും തമ്മിലുള്ള ഏകോപനമാണ് ചീഫ് ഓഫ് കമ്മിറ്റിയുടെ ചുമതല. സംയുക്ത സേനാ മേധാവിയായി നരവനെയെ നിയമിക്കുന്ന നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സൂചന. നേരത്തെ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ജനറല്‍ ബിപിന്‍ റാവത്ത് ആയിരുന്നു. അതിനുശേഷമാണ് സംയുക്ത സൈനിക മേധാവി പദവി വരുന്നത്. നരവനെ ഇന്ന് തന്നെ ചുമതലയേറ്റെടുക്കുമെന്നാണ് വിവരം. നിലവിലെ സേനാ മേധാവികളില്‍ എം.എം […]

India National

അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി എം.എം നരവനെ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മേഖലയില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. മോസ്കോയില്‍ നടക്കുന്ന ഷാങ്‌ഹായ് ഉച്ചകോടിക്കിടെ പ്രശ്നം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ ചൈന സന്നദ്ധത അറിയിച്ചു. കഴിഞ്ഞ വാരാവസാനത്തോടെ ഇന്ത്യ ചുഷുല്‍ മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ചൈന മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കിയത്. നാലിടങ്ങളിലായി ഇന്ത്യ ചൈന സൈന്യം മുഖാമുഖം നിലയുറപ്പിച്ചിട്ടുണ്ട്. ചൈനയുടെ ടാങ്കുകളടക്കം […]