പൗരത്വ നിയമം, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തെടുത്ത മുഴുവന്‍ കേസുകളും പരിശോധിക്കാന്‍ തമിഴ്‌നാട് നിയമമന്ത്രാലയത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. പൗരത്വ നിയമം, കാര്‍ഷിക നിയമം, ന്യൂട്രിനോ പ്രൊജക്ട്, കൂടംകുളം ആണവനിലയം, ചെന്നൈ സേലം എക്‌സ്പ്രസ് ഹൈവേ എന്നിവക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത കേസുകളാണ് പിന്‍വലിക്കുന്നത്. അക്രമാസക്തമല്ലാത്ത സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്ന് സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. […]
Tag: MKStalin
സോണിയയെയും രാഹുലിനെയും കണ്ട് സ്റ്റാലിൻ
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ ഡൽഹി യാത്രയിലാണ് സ്റ്റാലിൻ കോൺഗ്രസ് നേതാക്കളെ കണ്ടത്. ഭാര്യ ദുർഗവതിക്കൊപ്പമായിരുന്നു സ്റ്റാലിൻ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയത്. കൂടിക്കാഴ്ചയുടെ വിവരങ്ങൾ സ്റ്റാലിനും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട് ജനതയ്ക്കായി ശക്തവും സമൃദ്ധവുമായ ഒരു സംസ്ഥാനത്തെ കെട്ടിപ്പടുക്കാനായി ഡിഎംകെക്കൊപ്പം ഒരുമിച്ചു പ്രവർത്തിക്കുമെന്ന് ട്വീറ്റിൽ രാഹുൽ കുറിച്ചു. തമിഴ്‌നാട്ടിലെ ഭരണത്തെക്കുറിച്ചും പുതിയ നയങ്ങളെക്കുറിച്ചും ദേശീയ രാഷ്ട്രീയത്തിലെ […]
കോവിഡില്‍ അനാഥരായ കുട്ടികളുടെ പേരില്‍ അഞ്ചു ലക്ഷം നിക്ഷേപിക്കും; വിവിധ പദ്ധതികളുമായി തമിഴ്നാട് സര്‍ക്കാര്‍
കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കോവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും. 18 വയസ്സ് തികഞ്ഞതിന് ശേഷം പലിശ സഹിതം ഇത് കുട്ടികൾക്ക് നൽകും. വിദ്യാർഥികളുടെ ഡിഗ്രി വരെയുള്ള ഹോസ്റ്റൽ ചെലവുകളടക്കമുള്ള മുഴുവൻ വിദ്യാഭ്യാസ ചിലവും സർക്കാർ വഹിക്കും. സർക്കാർ ഹോമുകളിലും ഹോസ്റ്റലുകളിലും ഇവർക്ക് മുൻഗണന നൽകും.കോവിഡിൽ ഭർത്താവിനെ […]