മിസോറാമിലെ ഹ്നഹ്തിയാൽ ജില്ലയിലുഉണ്ടായ കല്ല് ക്വാറി അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. അവശിഷ്ടങ്ങളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സൈസിക്പുയി അറിയിച്ചു. അതേസമയം കാണാതായ ഒരാൾക്കായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ബിഎസ്എഫ്, അസം റൈഫിൾസ്, എൻഡിആർഎഫ്, സംസ്ഥാന പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംഘങ്ങൾ ബാക്കിയുള്ള ആളുടെ മൃതദേഹം പുറത്തെടുക്കാൻ തെരച്ചിൽ നടത്തുകയാണെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ചൊവ്വാഴ്ച എട്ട് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ആകെ 11 […]
Tag: mizoram
മിസോറാം കല്ല് ക്വാറി അപകടം; 8 തൊഴിലാളികൾ മരിച്ചു, 4 പേർക്കായി തെരച്ചിൽ
മിസോറാമിലെ കല്ല് ക്വാറി തകർന്നുണ്ടായ അപകടത്തിൽ മരിച്ച എട്ട് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കുടുങ്ങിക്കിടക്കുന്ന മറ്റ് നാല് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ചയാണ് മിസോറാമിൽ ഒരു കല്ല് ക്വാറി തകർന്ന് ഒരു ഡസനോളം തൊഴിലാളികൾ കുടുങ്ങിയത്. ‘പോസ്റ്റ്‌മോർട്ടത്തിന് ശേഷമായിരിക്കും മൃതദേഹങ്ങൾ തിരിച്ചറിയുക. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്, കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തുടരും’ – ദേശീയ ദുരന്ത നിവാരണ സേന പ്രസ്താവനയിൽ പറഞ്ഞു. എബിസിഐ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിലെ തൊഴിലാളികൾ ആണ് കുടുങ്ങിയത്. ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് […]
കോവിഡ് മരണം പൂജ്യം: പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ മിസോറാം
കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കാനൊരുങ്ങി മിസോറാം. ഇതുവരെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇന്ത്യന്‍ സംസ്ഥാനമാണ് മിസോറാം. എന്നാല്‍ കോവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെയും, മതനേതാക്കളുടെയും എന്‍.ജി.ഓകളുടെയും യോഗം വിളിച്ചിരുന്നു സര്‍ക്കാര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പതിനെട്ട് വയസിന് താഴെയുള്ള 295 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ രണ്ട് വയസിനും താഴെയുള്ളവരാണ്. ഒക്ടോബര്‍ പതിനെട്ട് മുതല്‍ […]