India

ന്യൂനപക്ഷ കമ്മീഷനിൽ ആറിൽ അഞ്ച് പദവികളും ഒഴിവ്

ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ ഒഴിവുള്ള തസ്തികകൾ എപ്പോൾ നികത്തുമെന്ന് പറയാനാവില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ. കമ്മീഷനിലെ ആറ് സ്ഥാനങ്ങളിൽ അഞ്ചും ഒഴിഞ്ഞു കിടക്കുകയാണെന്ന് കോടതിക്കു മുമ്പാകെ സമ്മതിച്ച കേന്ദ്രം, സമയബന്ധിതമായി ഒഴിവുകൾ നികത്തണമെന്ന് ചട്ടങ്ങളില്ലെന്ന് കോടതിയെ അറിയിച്ചു. മുഖ്താർ അബ്ബാസ് നഖ്‌വി മന്ത്രിയായ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ നിലവിൽ വൈസ് ചെയർമാൻ ഒരു അംഗം മാത്രമാണുള്ളത്; മുൻ എ.ബി.വി.പി നേതാവും ഡൽഹി ന്യൂനപക്ഷ മോർച്ച മുൻ പ്രസിഡണ്ടുമായ ആതിഫ് റഷീദ്. മുസ്ലിം, […]