മുസ്‍ലിം വ്യക്തിനിയമം അടക്കമുള്ള 52 നിയമങ്ങൾ കേന്ദ്രം പുനഃപരിശോധിക്കുന്നു. 1937ലെ ശരീഅത്ത് ആക്ട് അടക്കം പുനഃപരിശോധിക്കാനാണ് കേന്ദ്ര നിയമമന്ത്രാലയം നീക്കം നടത്തുന്നത്. ഇതോടൊപ്പം, ഹിന്ദു വിവാഹ നിയമം, ഇന്ത്യൻ പിന്തുടർച്ചാ നിയമം, സിവിൽ നടപടിക്രമ നിയമം തുടങ്ങിയവയും പരിഷ്‌ക്കരിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ട്. ദേശീയ മാധ്യമമായ എക്കണോമിക്‌സ് ടൈംസ് ആണ് പുതിയ നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 52 നിയമങ്ങളുടെ നിലവിലെ പ്രസക്തിയും ഇവയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്‌നങ്ങളും പരിശോധിച്ച് അഭിപ്രായം അറിയിക്കാൻ വിവിധ മന്ത്രാലയങ്ങളോട് കേന്ദ്ര നിയമവകുപ്പ് നിർദേശിച്ചിട്ടുണ്ട്. […]