India

സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടിയെന്ന് പ്രധാനമന്ത്രി

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കോവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കോവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ ഉചിതമായ മറുപടി കൊടുക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട്. ഭിന്നതകള്‍ ഉള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ആ ഭിന്നതകള്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ […]

India National

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ച ഇന്ന്: രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം കേരളം മുന്നോട്ടുവെക്കും

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യം നിര്‍ദേശമായി മുന്നോട്ടുവെക്കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യം പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം ഉന്നയിക്കും. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി വെക്കും. ഇന്ന് വൈകിട്ട് 3 മണിക്കാണ് മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ്. രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തെക്കുറിച്ചും ലോക്ക്ഡൌണ്‍ ഇളവുകളെകുറിച്ചും ചര്‍ച്ച നടക്കുന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ […]

India National

മൂന്ന് ലക്ഷം കടന്ന് കോവിഡ് കേസുകള്‍; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീണ്ടും ചര്‍ച്ച നടത്തും

ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കേരള ഹൗസില്‍ ഉത്തരേന്ത്യക്കാരനായ ശുചീകരണ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അയ്യായിരത്തി തൊള്ളായിരത്തി അന്‍പതായി. 8712 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം […]