ശീതയുദ്ധത്തിന് അന്ത്യം കുറിച്ചവൻ…സോവിയറ്റ് യൂണിയനിൽ ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കൊണ്ടുവന്ന വ്യക്തി…സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ്… മിഖായേൽ ഗോബച്ചേവ്… കമ്യൂണിസത്തിന്റെ കാർക്കശ്യ ചട്ടക്കൂടിൽ നിന്ന് വഴിമാറാനുള്ള ശ്രമത്തിൽ രാജ്യം തന്നെ പല കഷണങ്ങളായി മാറുന്നതാണ് ഗോർബച്ചേവിന്റെ കാലത്തു കണ്ടത്. ലഭിച്ച നൊബേൽ പോലും കമ്യൂണിസത്തെ തകർത്തതിനുളള പാരിതോഷികമാണെന്ന വിമർശനും ഏറ്റുവാങ്ങേണ്ടി വന്നു. പെരിസ്ട്രോയിക്ക അഥവാ പുന:സംഘടന എന്നതാണ് വളരുന്ന സമൂത്തിന്റെ ഏറ്റവും വലിയ അടയാളം. ഗ്ളാസ്നോസ്റ്റ് അഥവാ തുറന്ന മനസ്സാണ് ജനാധിപത്യത്തിന്റെ ലക്ഷണവും. ഇതുരണ്ടും നടപ്പാക്കിയതിനു പിന്നാലെ […]