National

അപകടങ്ങള്‍ കൂടുന്നു; മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കാന്‍ വ്യോമസേന

മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി വ്യോമസേന. സിംഗിള്‍ എന്‍ജിന്റെ നാല് സ്‌ക്വാര്‍ഡനും പിന്‍വലിക്കാനാണ് വ്യോമസേനയുടെ തീരുമാനം. ഈ സെപ്റ്റംബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കും. 2025ഓടെ നടപടികള്‍ പൂര്‍ത്തിയാക്കും. 1969 ലാണ് മിഗ്ഗ് 21 സൂപ്പര്‍സോണിക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. അപകടനിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് വിമാനങ്ങള്‍ പിന്‍വലിക്കുന്നത്. 1960കള്‍ മുതല്‍ 872 മിഗ് 21 വിമാനങ്ങളില്‍ 400ലധികം എണ്ണം അപകടങ്ങളില്‍പ്പെട്ട് നശിച്ചു. മിഗ് 21 വിമാനങ്ങളുടെ അപകടങ്ങളില്‍ 200ലധികം പൈലറ്റുമാരും അന്‍പതോളം യാത്രക്കാരും ഇതുവരെ […]

National

രാജസ്ഥാനിൽ മിഗ്-21 യുദ്ധവിമാനം തകർന്നുവീണു

ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മിഗ്-21 യുദ്ധവിമാനം തകർന്നു വീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാർമറിലാണ് അപകടം. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും രണ്ട് പൈലറ്റുമാരും മരിച്ചതായി റിപ്പോർട്ടുണ്ട്. ഭീംദ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. അപകടത്തെ തുടർന്ന് വിമാനത്തിന് തീപിടിച്ചു. അവശിഷ്ടങ്ങൾ അര കിലോമീറ്റർ ചുറ്റളവിൽ ചിതറിക്കിടക്കുകയാണ്. സംഭവത്തിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഭരണകൂടത്തോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായല്ല വ്യോമസേനയുടെ വിമാനം അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 24ന് രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം തകർന്നുവീണിരുന്നു. പൈലറ്റ് വിംഗ് […]