അതിശയകരമായ ഫീച്ചറുകള്‍ കുത്തിനിറച്ച് ചൈനീസ് കമ്പനികള്‍ ഭരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് തകര്‍പ്പനൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം മൈക്രോമാക്‌സ്. ഒരു കാലത്ത് നോക്കിയയും സാംസങും ഇറക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലേക്ക് കൗതുകത്തോടെ നോക്കിയിരുന്നവര്‍ക്ക് മുന്നിലേക്കേണ് ന്യൂജനറേഷന്‍ ഫോണുകള്‍ എന്ന നിലയില്‍ മൈക്രോമാക്‌സിനെപ്പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ രംഗത്തുവന്നത്. നോക്കിയയും സാംസങും ഇറക്കുന്ന ഫോണുകളെ തുടക്കത്തിലെ വെല്ലുവിളിക്കാനായില്ലെങ്കിലും വാങ്ങുന്നവരെ നിരാശപ്പെടുത്താത്ത നിലയിലുള്ള ഫീച്ചറുകള്‍ കുറഞ്ഞ വിലയില്‍ എത്തിച്ചതോടെ മൈക്രോയുടെ വളര്‍ച്ചയും തുടങ്ങി. ശ്രദ്ധേയമായിരുന്നു മൈക്രോമാക്‌സിന്റെ വളര്‍ച്ച. അതുപോലെതന്നെ തളര്‍ച്ചയും. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അഡ്രസ് നഷ്ടപ്പെട്ട […]