India

എന്നേക്കാള്‍ കഴിവുറ്റ നടി ഈ ലോകത്ത് ഇല്ല, ഉണ്ടെന്ന് തെളിയിച്ചാല്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കും: കങ്കണ റണാവത്ത്

ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടി താനാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. മറ്റേതെങ്കിലും നടിക്ക് തന്നേക്കാള്‍ കഴിവുണ്ടെന്ന് തെളിയിച്ചാല്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു. മൂന്ന് തവണ ഓസ്കര്‍ പുരസ്കാരം ലഭിച്ച മെറില്‍ സ്ട്രീപ്പിനോടാണ് കങ്കണ സ്വയം താരതമ്യം ചെയ്തത്. പല അടരുകളുള്ള കഥാപാത്രം ചെയ്യാന്‍ മെറില്‍ സ്ട്രീപ്പിനെ പോലെ കഴിവുണ്ട് തനിക്ക് എന്നാണ് കങ്കണ അവകാശപ്പെടുന്നത്. ആക്ഷന്‍, ഗ്ലാമര്‍ വേഷങ്ങളില്‍ ഗാല്‍ ഗാഡോയെ പോലെ അഭിനയിക്കാന്‍ തനിക്ക് കഴിയുമെന്നും കങ്കണ പറയുന്നു. […]