National

‘വളരില്ല, കരിഞ്ഞുപോകും’; ആര്‍ത്തവമുള്ള പെണ്‍കുട്ടികളെ മരം നടുന്നതില്‍ നിന്ന് വിലക്കി അധ്യാപകര്‍

ആര്‍ത്തവത്തിന്റെ പേരില്‍ ആദിവാസി വിദ്യാര്‍ത്ഥിനികളെ മരം നടുന്നതില്‍ നിന്ന് വിലക്കി. മഹാരാഷ്ട്രയില നാസിക് ജില്ലയിലാണ് സംഭവം. ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ മരം നട്ടാല്‍ മരത്തിന്റെ വളര്‍ച്ച മുരടിക്കുമെന്ന് പറഞ്ഞാണ് അധ്യാപകരുടെ പ്രവൃത്തി. നാസികിലെ സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ തോട്ടം പരിപാലിക്കുന്നതിനിടെയാണ് കുട്ടികളെ ആര്‍ത്തവത്തിന്റെ പേരില്‍ മരം നടുന്നതില്‍ നിന്ന് വിലക്കിയത്. സ്‌കൂളിലെ ആദിവാസി വിദ്യാര്‍ത്ഥിനിയാണ് തനിക്കും സുഹൃത്തുക്കള്‍ക്കും നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ‘ഞങ്ങള്‍ മരം നട്ടാല്‍ മരം വളരില്ലെന്നും ഉണങ്ങിപ്പോകുമെന്നും മറ്റ് കുട്ടികളോടും അധ്യാപകര്‍ […]