National

മേഘാലയയില്‍ വീണ്ടും ട്വിസ്റ്റ്; എന്‍പിപിക്കുള്ള പിന്തുണ പിന്‍വലിച്ച് രണ്ട് എംഎല്‍എമാര്‍; സര്‍ക്കാര്‍ രൂപീകരണത്തിന് തൃണമൂല്‍ നീക്കം

മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെടുത്ത കോണ്‍റാഡ് സാങ്മയ്ക്ക് തിരിച്ചടി. എന്‍പിപിക്കുള്ള പിന്തുണ പിന്‍വലിച്ചതായി ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചതാണ് സര്‍ക്കാര്‍ രൂപീകരണത്തിന് സാങ്മയ്ക്ക് മുന്നില്‍ വിലങ്ങുതടിയാകുന്നത്. ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ചത്. 32 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടുള്ള കത്താണ് കോണ്‍റാഡ് സാങ്മ നല്‍കിയിരുന്നത്. (Twist in Meghalaya govt formation; HSPDP withdraws support Sangma’s NPP) സര്‍ക്കാര്‍ രൂപീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്‍സിപി, […]

National

കോണ്‍റാഡ് സാംഗ്മ വീണ്ടും മേഘാലയ മുഖ്യമന്ത്രി

കോണ്‍റാഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി മാര്‍ച്ച് 7ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്തേക്കും. മേഘാലയ ഗവര്‍ണര്‍ ഫാഗു ചൗഹാന് രാജിക്കത്ത് സമര്‍പ്പിച്ച സാംഗ്മ, പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.conrad sangma become meghalaya cm as second phase രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട സാംഗ്മ കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണയും ഉറപ്പാക്കി. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് ബിജെപി കേന്ദ്ര നേതൃത്വവും പിന്തുണ അറിയിച്ചു. പഴയ സഖ്യ കക്ഷിയായ യുണൈറ്റഡ് […]

National

മേഘാലയയും നാഗാലാൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്: കനത്ത സുരക്ഷ

മേഘാലയയും നാഗാലാൻഡും പോളിംഗ് ബൂത്തിലേക്ക്. കനത്ത സുരക്ഷയിൽ ഇരു സംസ്ഥാനങ്ങളിലും രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4 മണി വരെ തുടരും. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. ബഹുകോണ മത്സരത്തിനാണ് മേഘാലയ സാക്ഷ്യം വഹിക്കുന്നത്. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ളത്. കോൺറാഡ് സാങ്മയുടെ എൻപിപിയുമായുള്ള ഭിന്നതയെ തുടർന്ന് ബിജെപി ഒറ്റയ്ക്കു മത്സരിക്കുന്നു നാഗാലാൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. […]

India

അസം-മേഘാലയ അതിർത്തിയിൽ ഏറ്റുമുട്ടൽ; തടി കടത്തുസംഘത്തിലെ 4 പേർ കൊല്ലപ്പെട്ടു

അസം-മേഘാലയ അതിർത്തിയിൽ അനധികൃത തടി കടത്തുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ 4 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തടി കടത്താനുപയോഗിച്ച വാഹനം പൊലീസ് തടഞ്ഞതിനെ തുടർന്നാണ് ആക്രമണം ഉടലെടുത്തത്. കൊല്ലപ്പെട്ടവരിൽ ഒരു ഫോറസ്റ്റ് ഗാർഡ് ഉൾപ്പെടുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് അസം വനംവകുപ്പ് സംഘം മേഘാലയ അതിർത്തിയിൽ ട്രക്ക് തടഞ്ഞത്. വാഹനം നിർത്താതെ പോയതോടെ വനപാലകർ വെടിയുതിർക്കുകയും ടയർ പഞ്ചറാകുകയും ചെയ്തു. പിന്നാലെ പ്രതികൾ പുറത്തിറങ്ങി ആക്രമിക്കുകയായിരുന്നു. ഡ്രൈവറെയും കൈക്കാരനെയും മറ്റൊരാളെയും പിടികൂടിയതായും മറ്റുള്ളവർ രക്ഷപ്പെട്ടതായും വെസ്റ്റ് […]

India

മേഘാലയയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാതെ തുടരുന്നു; ഷില്ലോങ്ങിൽ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ

മേഘാലയയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാതെ തുടരുന്നു. രാത്രിയിലും വിവിധ ഇടങ്ങളിൽ പൊലീസും കലാപകാരികളുമായി എറ്റുമുട്ടി. സംസ്ഥാനത്തെങ്ങും അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിനെത്തുടർന്ന് മേഘാലയ ആഭ്യന്തരമന്ത്രി ലഖ്മന്‍ റിംബുയി രാജിവച്ചു. ഇപ്പോഴത്തെ സാഹചര്യം മുൻ നിർത്തി ഷില്ലോങ്ങിൽ ചൊവ്വാഴ്ച പുലർച്ചെവരെ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിമത നേതാവ് ആയിരുന്ന ചെറിസ്റ്റർഫീൽഡ് താന്ക്യൂവിന്റെ മരണം ആണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് കാരണം. നിയമം കൈയിലെടുത്ത കലാപകാരികാരികൾ വ്യാപകമായി പൊതുമുതൽ നശിപ്പിക്കുകയും, തീവയ്പ് നടത്തുകയും ചെയ്യുകയാണ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് സംസ്ഥാനത്ത് ആരംഭിച്ച അക്രമങ്ങൾ സംസ്ഥാന […]