നേരത്തെ ബി.എസ്.പിയുടെ ആറ് എം.എല്‍.എമാരും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ജനാധിപത്യത്തിനുതന്നെ ഭീഷണിയായി മാറുന്ന രാഷ്ട്രീയാന്തരീക്ഷമാണ് രാജസ്ഥാനിലുള്ളത്. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിന് മുന്നോട്ടുപോവാൻ സാധിക്കില്ല. അതുകൊണ്ട് എത്രയും പെട്ടന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും മായാവതി ആവശ്യപ്പെട്ടു. ഗെലോട്ട് ബിഎസ്പിയെ നേരത്തെയും വഞ്ചിച്ചിട്ടുണ്ട്. ബി.എസ്.പി എം.എൽ.എമാരെ സ്വാധീച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചിരുന്നെന്നും മായാവതി ആരോപിച്ചു. തങ്ങളുടെ എം.എല്‍.എമാരെ അവര്‍ തട്ടിയെടുത്തെന്നും, അവരെ കോണ്‍ഗ്രസിലെത്തിച്ചെന്നും മായാവതി ആരോപിച്ചു. […]
Tag: Mayawati
മുലായം സിങും മായാവതിയും പിരിയാന്‍ കാരണം
നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയും ഒരേ വേദി പങ്കിടുന്നു. ബി.ജെ.പിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.പി ബി.എസ്.പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന റാലിയിലാണ് ഇരുനേതാക്കളും വേദി പങ്കിടുക. 1995 ലെ എസ്.പി ബി.എസ്.പി സഖ്യ തകര്‍ച്ചയും മായാവതിക്ക് നേരെ മീരാഭായ് ഗസ്റ്റ് ഹൗസിലുണ്ടായ ആക്രമണവുമാണ് ഇരുവരും തമ്മിലുള്ള ശത്രുതക്ക് തുടക്കം കുറിച്ചത്. മീരാഭായ് ഗസ്റ്റ് ഹൗസില്‍ അന്ന് സംഭവിച്ചത് അയോധ്യയില്‍ രാം […]
മുലായത്തിന് വോട്ട് ചോദിച്ച് മായാവതി എത്തും
യു.പിയില്‍ മഹാസഖ്യത്തിന്റെ റാലിയില്‍ ചിരവൈരം മറന്ന് മുലായം സിംഗ് യാദവും മായാവതിയും ഇന്ന് ഒന്നിച്ച് പങ്കെടുക്കും. മതം പറഞ്ഞ് വോട്ട് ചോദിച്ചെന്ന് കണ്ടെത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഏര്‍പ്പെടുത്തിയ പ്രചാരണ വിലക്ക് ഇന്ന് രാവിലെ ആറ് മണിയോടെ അവസാനിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശിലെ മയിന്‍പുരിയില്‍ എസ്.പി, ബി.എസ്.പി, ആര്.എല്‍.ഡി സഖ്യത്തിന്റെ റാലിക്ക് മായാവതി എത്തുന്നത്. മയിന്‍ പുരില്‍ സഖ്യത്തിന്റെ സ്ഥാനാര്‍ഥി, സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് സാക്ഷാല്‍ മുലായം സിംഗ് യാദവ് ആണ്. മുലായത്തിനായി […]