India National

വർഗീയ പാർട്ടിക്കൊപ്പം പോകില്ല; രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വന്നാലും ബി.ജെ.പിയോട് സഹകരിക്കില്ല: മായാവതി

ബി.ജെ.പിയുമയി ഒരുതരത്തിലുള്ള സഖ്യത്തിനും ഒരുക്കമല്ലെന്ന് മായാവതി. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കേണ്ടി വന്നാലും ബി.ജെ.പിയുടെ കൂട്ട് പിടിക്കില്ലെന്നും ബി.എസ്.പി അധ്യക്ഷ പറഞ്ഞു. സമാജ്​വാദി പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കണമെന്ന്​ മായാവതി ആഹ്വാനം ചെയ് തതിന് പിന്നാലെയാണ് അവർ ബി.ജെ.പിക്കൊപ്പം പോകുമെന്ന അഭ്യൂഹങ്ങൾ ശക്​തമായത്​. എന്നാൽ ബി.ജെ.പിയെ പോലൊരു വർഗീയ പാർട്ടിയുമായി സഹകരിക്കുന്നതിലും നല്ലത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതാണെന്ന് മായാവതി അഭിപ്രായപ്പെട്ടു. ‘ബി.എസ്.പിയും ബി.ജെ.പിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പുകളിലും സാധ്യമാവില്ല. വർഗീയ പാർട്ടിയുമായി സഹകരിച്ച് മത്സരിക്കാൻ ബി.എസ്.പിക്ക് സാധിക്കില്ല. […]