തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. അവകാശങ്ങൾക്കായി തൊഴിലാളികൾ നടത്തിയ പോരാട്ടങ്ങളെ ഓർമിക്കുന്ന ദിനം. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലിടം ഉണ്ടാകേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നു സാർവദേശീയ തൊഴിലാളി ദിനം. തൊഴിലാളികളേയും സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളേയും ബഹുമാനിക്കുന്ന ദിനമാണ് മെയ് ദിനം. 1800 കളുടെ തുടക്കത്തിൽ അമേരിക്കയിലെ തൊഴിൽ സമയം 12 മണിക്കൂറായിരുന്നു. എത് മോശം സാഹചര്യത്തിലും ആഴ്ച മുഴുവൻ പണി എടുക്കേണ്ടി വന്നിരുന്നു അവർക്ക്. ഒടുവിൽ തൊഴിലാളികൾ സമരത്തിനിറങ്ങി. 8 മണിക്കൂറാക്കി ജോലി സമയം […]