India National

“മുസ്‍ലിമായിരിക്കുക, മാധ്യമപ്രവർത്തകനായിരിക്കുക.. ഇന്ത്യയിൽ ഇത് ഡെ‍ഡ്‍ലി കോമ്പിനേഷൻ”

യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരായ നീതി നിഷേധത്തിൽ പ്രതിഷേധവുമായി മുൻ സുപ്രീംകോടതി ജഡ്ജ് മാർക്കണ്ഡേയ കട്ജു. മുസ്‍ലിമായിരിക്കുക, അതോടൊപ്പം മാധ്യമപ്രവർത്തകനായിരിക്കുക എന്നുള്ളത് ഇന്ത്യയിൽ ഇന്ന് അപകടകരമായ കോമ്പനേഷനാണെന്നാണ് കട്ജു സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സിദ്ദീഖ് കാപ്പൻ വിഷയത്തിൽ എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് കട്ജു സിദ്ദീഖ് കാപ്പന് പിന്തുണയുമായി എത്തിയത്. അന്യായമായി തടവിലാക്കപ്പെട്ട സിദ്ദീഖ് കാപ്പന് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിൽ യു.പി മുഖ്യമന്ത്രിയുടെ ഭാ​ഗത്ത് നിന്ന് […]

India National

നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും; ക‍ട്ജുവിന്‍റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം

നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്ന മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കേണ്ഡയ കട്ജുവിന്‍റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ഫേസ്ബുക്കില്‍ ഒരു യുവതിയുടെ കമന്‍റിന് മറുപടി നല്‍കുമ്പോഴായിരുന്നു കട്ജുവിന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. ജസ്റ്റിസിന്‍റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശമാണ് ഉയരുന്നത്. അദ്ദേഹം എല്ലായ്പ്പോഴും ഇങ്ങിനെ തന്നെയാണെന്നും ഇതില്‍ അതിശയമൊന്നുമില്ലെന്നും ചിലര്‍ കമന്‍റ് ചെയ്തു. ഒപ്പം ക‍ട്ജുവിന്‍റെ പഴയ റിപ്ലൈകളുടെ സ്ക്രീന്‍ ഷോട്ടുകളും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഇത് ക‍ട്ജു തന്നെയാണോ എന്നും ചിലര്‍ സംശയം […]

India National

പടികള്‍ കയറാനാവാതെ കോടതി വരാന്തയില്‍ വൃദ്ധ; നിലത്തിരുന്ന് പരാതി തീര്‍പ്പാക്കി ജഡ്ജി

‘ഇന്ത്യയില്‍ ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്ന് പറഞ്ഞ് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവാണ് സംഭവം വിശദീകരിച്ചത്. കോടതി മുറിയിലേക്ക് പടികള്‍ കയറി എത്താന്‍ കഴിയാതിരുന്ന വൃദ്ധയെ കാണാന്‍ ഫയലുകളുമായി ജഡ്ജി പടികളിറങ്ങി. വൃദ്ധയ്ക്ക് പറയാനുള്ളത് കേട്ട ശേഷം ജഡ്ജി പരാതി തീര്‍പ്പാക്കി. തെലങ്കാനയിലെ ഭൂപാല്‍പള്ളി കോടതിയിലാണ് സംഭവം. അബ്ദുല്‍ ഹസീം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ ന്യായാധിപന്‍. ‘ഇന്ത്യയില്‍ ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്ന് പറഞ്ഞ് മുന്‍ സുപ്രീംകോടതി […]

India National

ആനയുടെ മരണം പോലും വര്‍ഗ്ഗീയവല്‍ക്കരിക്കുന്നു

”ഹിറ്റ്‌ലര്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായി ജൂതരെയാണ് പറഞ്ഞിരുന്നത്. അതുപോലെ ഇന്ത്യയില്‍ മുസ്‌ലിംകളാണ് ബലിയാടുകള്‍…” ദ വീക്കില്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കട്ജു എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. പടക്കം അടങ്ങിയ പൈനാപ്പിള്‍ കഴിച്ച് ഒരു ഗര്‍ഭിണിയായ കാട്ടാന കേരളത്തില്‍ ചെരിഞ്ഞു. ഇതിന് പിന്നാലെ ചില രാഷ്ട്രീയക്കാര്‍ വിഷയം ഏറ്റെടുത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമം തുടങ്ങി. തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തെ കൊറോണ വൈറസ് വ്യാപിച്ചതുമായി ചേര്‍ത്ത് നടത്തിയ പ്രചാരണങ്ങള്‍ക്ക് സമാനമായിരുന്നു ഇത്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ ആനകളെ ഉപയോഗിക്കുന്ന […]