World

യുഎസിൽ കഞ്ചാവ് ഉപയോ​ഗത്തിനുള്ള ശിക്ഷയിൽ ഇളവ്; മാപ്പ് നൽകുന്നുവെന്ന് ജോ ബൈഡൻ

രാജ്യത്ത് കഞ്ചാവ് ഉപയോ​ഗിച്ചതിനുള്ള ശിക്ഷയിൽ നിന്ന് പൗരന്മാർക്ക് ഇളവ് നൽകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കഞ്ചാവ് കേസിൽ ഇതുവരേക്കും അറസ്റ്റുചെയ്യപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലാത്തവർ ഉൾപ്പെടെ മുഴുവൻ പൗരന്മാർക്കും ഭരണകൂടം മാപ്പ് നൽകുന്നുവെന്ന് ബൈഡൻ പ്രഖ്യാപിച്ചു. എല്ലാ യുഎസ് പൗരന്മാർക്കും സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വച്ചിരിക്കുന്ന നിയമാനുസൃത സ്ഥിര താമസക്കാർക്കും സമാനമായ ഫെഡറൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇളവ് ബാധകമാണ്. ഫെഡറൽ നിയമപ്രകാരം നിയമവിരുദ്ധമായ മയക്കുമരുന്ന് വിൽപ്പന നടത്തിയവർക്കും വാഹനമോടിക്കുമ്പോൾ കഞ്ചാവ് ഉപയോ​ഗിച്ചവർക്കും ബാധകമല്ല. ക്രിസ്മസ് […]

World

കുത്തിവെപ്പ് എടുപ്പിക്കാന്‍ ഇങ്ങനെയും ഓഫര്‍ !

കുത്തനെ കുറഞ്ഞ കോവിഡ് വാക്സിൻ നിരക്ക് ഉയർത്താൻ പുത്തൻ ഓഫറുമായി അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനം. കുത്തിവെപ്പ് എടുക്കുന്ന പ്രായപൂർത്തിയായവർക്ക് സാക്ഷാൽ കഞ്ചാവാണ് വാഷിങ്ടൺ ഭരണകൂടം വാ​ഗ്ദാനം ചെയ്യുന്നത്. വാക്സിൻ സ്വീകരിക്കുന്ന 21 വയസിന് മുകളിലുള്ളവർക്കാണ് സൗജന്യമായി ‘സ്റ്റഫ്’ ലഭിക്കുക. പദ്ധതിക്ക് പിന്തുണയുമായി സംസ്ഥാനത്തെ ചെറുകിട കഞ്ചാവ് വ്യാപാരികളും രം​ഗത്തെത്തിയിട്ടുണ്ട്. വാഷിങ്ടൺ ഉൾപ്പടെ, അമേരിക്കയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 2012 മുതൽ കഞ്ചാവ് ഉപഭോ​ഗം നിയമവിധേയമാണ്. ‘ജോയിൻസ് ഫോർ ജാബ്സ്’ എന്നാണ് വാഷിങ്ടണിലെ വാക്സിൻ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. […]