തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒളിംപിക് ലിയോണ്‍ പരാജയപ്പെടുത്തി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ലിയോണ്‍ സിറ്റിയെ വിഴ്ത്തിയത്. ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട് പുറത്താകുന്നത്. പകരക്കാരനായി ഇറങ്ങിയ മുന്നേറ്റതാരം മൂസ ഡെംബലേയാണ് കളിയിലെ താരം. 79, 87 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച സിറ്റിയെ […]
Tag: manchester city
വിലക്ക് റദ്ദാക്കി; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാം
സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ യുവേഫ ഏർപ്പെടുത്തിയിരുന്ന രണ്ടു വർഷത്തെ വിലക്ക് കായിക തർക്ക പരിഹാര കോടതി റദ്ദാക്കി. ഇതോടെ അടുത്ത രണ്ടു വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലും സിറ്റിക്ക് കളി തുടരാം. യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്ന ഫിനാൻഷ്യൽ ഫെയർപ്ലേ ചട്ടങ്ങൾ ലംഘിച്ചതിനും യുവേഫയെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് സിറ്റിക്ക് യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബ് ചാമ്പ്യൻഷിപ്പായ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഈ വർഷം ആദ്യം വിലക്ക് വന്നത്. ഇതിനെതിരേ […]
സിറ്റി- ബേണ്‍ലി മത്സരത്തിനിടെ ആകാശത്ത് വൈറ്റ് ലൈഫ് മാറ്റര്‍ ബാനര്‍
ബാനറിന് പിന്നില്‍ ആരായാലും അവര്‍ക്ക് തങ്ങളുടെ സ്റ്റേഡിയത്തില്‍ മേലില്‍ പ്രവേശനമുണ്ടാവില്ലെന്നും ബേണ്‍ലി അധികൃതര്‍ അറിയിച്ചു മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലി മത്സരത്തിനിടെ എത്തിഹാദ് സ്റ്റേഡിയത്തിന് മുകളിലൂടെ പറന്ന വൈറ്റ് ലൈവ്‌സ് മാറ്റര്‍ ബേണ്‍ലി ബാനര്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. ലോകമാകെ വംശീയതക്കെതിരായ മുന്നേറ്റങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രീമിയര്‍ ലീഗില്‍ വംശീയതയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ബാനറില്‍ പേരുണ്ടായിരുന്നതുകൊണ്ടുതന്നെ മിനുറ്റുകള്‍ക്കകം ഇതിനെ അപലപിച്ചുകൊണ്ട് ബേണ്‍ലി ക്ലബ് അധികൃതര്‍ രംഗത്തെത്തുകയും ചെയ്തു. എല്ലാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കു മുമ്പും വംശീയ അധിക്ഷേപങ്ങള്‍ക്കെതിരായ […]
പിഴവുകളുടെ കെട്ടഴിച്ച് ഡേവിഡ് ലൂയിസ്; മാഞ്ചസ്റ്റര്‍ സിറ്റി 3-0 അഴ്‌സണല്‍
പകരക്കാരനായിറങ്ങി ആകെ 25 മിനുറ്റ് മാത്രമേ കളിച്ചുള്ളൂവെങ്കിലും സ്വന്തം ടീമിന്റെ തോല്‍വി ഉറപ്പിച്ച ശേഷമാണ് ബ്രസീലുകാരന്‍ ഡേവിഡ് ലൂയിസ് 49ാം മിനുറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക്‌പോയത്… മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ ഗോളടിച്ചത് ഡേവിഡ് ലൂയിസിന്റെ പിഴവില്‍ നിന്ന്. രണ്ടാം ഗോളടിച്ചത് ഡേവിഡ് ലൂയിസിന്റെ ഫൗളില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ. ഇതേ ഫൗളിന്റെ പേരില്‍ ഡേവിഡ് ലൂയിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 49 മിനുറ്റിന് ശേഷം അഴ്‌സണല്‍ പത്തുപേരിലേക്ക് ചുരുങ്ങുകയും ചെയ്തു. ബ്രസീലിയന്‍ പ്രതിരോധതാരം ഡേവിഡ് ലൂയിസ് പിഴവുകളുടെ […]