തെരഞ്ഞെടുപ്പ് അക്രമങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതി നടപടിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സിബിഐയില്‍ നിന്ന് നീതിയുക്തമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനാണ് തിരക്കെന്നും ഹര്‍ജിയില്‍ മമത സര്‍ക്കാര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും ബലാത്സംഗങ്ങളും സിബിഐ അന്വേഷിക്കണമെന്നായിരുന്നു കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ്. മറ്റ് അതിക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു.
Tag: Mamta banerjee
നന്ദിഗ്രാമിലെ തോല്‍വി; മമത സുപ്രിംകോടതിയിലേക്ക്
പശ്ചിമബംഗാളില്‍ വലിയ വിജയം നേടിയെങ്കിലും നന്ദിഗ്രാമിലെ പരാജയത്തിന് പിന്നാലെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി മമതാ ബാനര്‍ജി. ‘നന്ദിഗ്രാമിലെ പരാജയത്തെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ വോട്ടെണ്ണലില്‍ കൃത്രിമം നടന്നിട്ടുണ്ട്. അതിനെതിരെ കോടതിയെ സമീപിക്കും’ എന്ന് മമത പറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ നന്ദിഗ്രാം മമത പിടിച്ചെടുക്കുമെന്ന സൂചനകള്‍ വന്നിരുന്നെങ്കിലും അവസാന നിമിഷം വിജയം കൈവിട്ടു. കര്‍ഷകരെ കുടിയൊഴുപ്പിക്കുന്നതിനെതിരായി സിംഗുവിലും നന്ദിഗ്രാമിലും നടന്ന പ്രക്ഷോഭങ്ങളില്‍ മമത മുന്‍നിരയിലുണ്ടായിരുന്നു. ഈ രണ്ടിടങ്ങളിലെയും വോട്ട് തന്നെയാണ് ബംഗാള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നോട് […]
മമതാ ബാനർജി പ്രചാരണ രംഗത്തേയ്ക്ക്; തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക നാളെ പുറത്തിറക്കും
പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നാളെ പ്രചാരണ രംഗത്ത് മടങ്ങിയെത്തും. പ്രകടന പത്രിക പുറത്തിറക്കിയ ശേഷമാകും മമത പ്രചാരണത്തിനായി തിരിച്ചെത്തുക. നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പതിനാലാം വാർഷിക ദിനമായ നാളെയാണ് തൃണമൂൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട മമത ബാനർജി കാളിഘട്ടിലെ വസതിയിൽ പ്രകടന പത്രിക പ്രഖ്യാപിക്കും. തുടർന്ന് മമത ബാനർജി പ്രചാരണ രംഗത്ത് തിരിച്ചെത്തും. വീൽചെയറിൽ ഇരുന്നാകും മമത ഇനി പ്രചാരണം നയിക്കുക. അതേസമയം, മമതയ്ക്ക് പരുക്കേറ്റ സംഭവത്തിൽ […]
കോവിഡ് വ്യാപനം; ആരോഗ്യ സെക്രട്ടറിയെ മാറ്റി മമതാ ബാനര്‍ജി
സംസ്ഥാന ഭക്ഷ്യ വിതരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് അഗർവാളിനെയും നേരത്തെ സംസ്ഥാന സർക്കാർ മാറ്റിയിരുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിൽ വര്‍ദ്ധനവുണ്ടായ പശ്ചിമബംഗാളിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിവേക് കുമാറിനെ മമതാ ബാനര്‍ജി സ്ഥലം മാറ്റി. ഇദ്ദേഹത്തിനു പകരക്കാരനായി ഗതാഗത സെക്രട്ടറി നാരായൺ നിഗത്തെ നിയമിച്ചു.സംസ്ഥാന പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് വിവേക് കുമാറിന് പുതിയ ചുമതല. ഡിസംബറിലാണ് വിവേക് കുമാറിനെ ആരോഗ്യ സെക്രട്ടറിയായി മമത സർക്കാർ നിയോഗിച്ചത്.കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചയാളായിരുന്നു […]