India

ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി മമത

ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ സിലിഗുരിയിലാണ് ഇന്ധന – പാചക വാതക വിലവര്‍ധനവിനെതിരെ മമതയുടെ പ്രതിഷേധ പ്രകടനം നടന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. എല്‍.പി.ജി ഗ്യാസ് സിലിണ്ടറിന്റെ കട്ടിങ്ങുകളുമായി നടത്തിയ മാര്‍ച്ചില്‍ മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും പങ്കെടുത്തു. ഏറ്റവും വലിയ കൊള്ളക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മമത വിമര്‍ശിച്ചു. റെയില്‍വേയും സിയാലും കോള്‍ ഇന്ത്യയും എണ്ണ കമ്പനികളും വില്‍ക്കുന്നത് വലിയ കൊള്ളയല്ലാതെ മറ്റൊന്നുമല്ലെന്ന് മമത പറഞ്ഞു. ബംഗാള്‍ […]

India

“ആരെയും പേടിയില്ല, ജയിൽ കാട്ടി പേടിപ്പിക്കേണ്ട” – മമത ബാനർജി

തനിക്ക് ആരെയും പേടിയില്ലെന്നും തന്നെ ജയിൽ കാട്ടി പേടിപ്പിക്കേണ്ടെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു രാഷ്ട്രീയ പാർട്ടിയെയും പേരെടുത്തു പറയാതെ വെല്ലുവിളിച്ച് തങ്ങൾ തോൽക്കാൻ പഠിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. “ഞങ്ങളെ ജയിൽ കാട്ടി പേടിപ്പിക്കേണ്ട. ഞങ്ങൾ തോക്കുകൾക്കെതിരെ പൊരുതിയവരാണ്. അത് കൊണ്ട് തന്നെ എലികൾക്കെതിരെ പോരാടുന്നതിനു ഞങ്ങൾക്ക് ഭയമില്ല.”മമത പറഞ്ഞു. “എന്റെ ഉള്ളിൽ ജീവനുള്ളിടത്തോളം ഒരു വിരട്ടലിലും എനിക്ക് പേടിയില്ല.”ഞായറാഴ്ച അന്താരാഷ്ട്ര മാതൃഭാഷ ദിനത്തോടനുബന്ധിച്ചു ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് അവർ ഇങ്ങനെ പറഞ്ഞത്. കൽക്കരി […]

India National

‘തെരഞ്ഞെടുപ്പ് കഴിയട്ടെ, മമതയും ജയ് ശ്രീറാം വിളിച്ച് തുടങ്ങും’ അമിത് ഷാ

തെരഞ്ഞെടുപ്പ് വരാനിരിക്കേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവിളിച്ച് അമിത് ഷാ. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മമതക്ക് ജയ് ശ്രീറാം വിളിക്കേണ്ടി വരുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വെല്ലുവിളി. ബംഗാളിലെ കൂച്ച് ബെഹറിൽ പരിവർത്തൻ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. ‘ജയ് ശ്രീറാം വിളിക്കുന്നത് എന്തുകൊണ്ടാണ് ബംഗാളിൽ കുറ്റകരമാകുന്നത്? ഇന്ത്യയിലല്ലാതെ പിന്നെ പാകിസ്ഥാനിലാണോ ജയ് ശ്രീറാം മുഴങ്ങേണ്ടത്? ജയ് ശ്രീറാം മന്ത്രം കേൾക്കുമ്പോൾ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് ദേഷ്യം വരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തട്ടെ, […]

India

‘ബി.ജെ.പിയെ അധികാരത്തിലേറ്റില്ല, ജീവനുള്ള കാലത്തോളം ബംഗാള്‍ കടുവയെപ്പോലെ തലയുയര്‍ത്തി നില്‍ക്കും’ മമതാ ബാനര്‍ജി

പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ വരാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുക എന്നത് സംസ്ഥാനത്ത് കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ജീവനുള്ള കാലത്തോളം അതിന് സമ്മതിക്കില്ലെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മാള്‍ഡയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി ‘ഞാനൊരു ദുര്‍ബലയാണെന്ന് ആരും കരുതേണ്ട, അങ്ങനെ ഭയപ്പെടുന്ന ആളുമല്ല. അവസാനം വരെ തല ഉയര്‍ത്തിപ്പിടിച്ച് ഒരു ബംഗാള്‍ കടുവയെ പോലെ ജീവിക്കും. ബി.ജെ.പിയെ അധികാരത്തിലേറ്റുക എന്നത് കലാപത്തെ പ്രോത്സാഹിപ്പിക്കുന്നത് പോലെയാണ്. കലാപം ആണ് […]

Economy India

‘രാജ്യ-വിരുദ്ധ ബജറ്റ്’, കേന്ദ്രം ജനങ്ങളെ കബളിപ്പിക്കുന്നു: മമത

”അവർ ദേശീയതയെ കുറിച്ച് മറ്റുള്ളവർക്ക് പ്രഭാഷണങ്ങൾ നടത്തുന്നു. പക്ഷെ പ്രവർത്തിയിൽ, അവർ തന്നെയാണ് രാജ്യത്തെ വിൽക്കുന്നതും..” കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. കേന്ദ്ര ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് മമത ആരോപിച്ചു. ”അവർ ദേശീയതയെ കുറിച്ച് മറ്റുള്ളവർക്ക് പ്രഭാഷണങ്ങൾ നടത്തുന്നു. പക്ഷെ പ്രവർത്തിയിൽ, അവർ തന്നെയാണ് രാജ്യത്തെ വിൽക്കുന്നതും. രാജ്യത്തിന്റെ പൊതു മേഖല സ്ഥാപനങ്ങൾ, ഇൻഷുറൻസ്, റയിൽവേ തുടങ്ങി എല്ലാം അവർ വിൽക്കുകയാണ്.” മമത പറഞ്ഞു. ”ഇത് […]

India

ഇന്ത്യയ്ക്ക് നാലു തലസ്ഥാനങ്ങൾ വേണം; പുതിയ ആവശ്യം ഉന്നയിച്ച് മമത ബാനർജി

ന്യൂഡൽഹി: ഇന്ത്യയ്ക്ക് നാലു ദേശീയ തലസ്ഥാനങ്ങൾ വേണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ‘ഇന്ത്യയ്ക്ക് ഊഴം തിരിച്ച് നാലു തലസ്ഥാനങ്ങൾ വേണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇംഗ്ലീഷുകാർ രാജ്യം മുഴുവൻ ഭരിച്ചത് കൊൽക്കത്തയിൽനിന്നാണ്. എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഒരു തലസ്ഥാനം മാത്രം?’ – അവർ ചോദിച്ചു. നമ്മൾ നേതാജിയുടെ ജന്മദിനം ദേശനായക് ദിവസ് ആയാണ് ആഘോഷിക്കുന്നത്.ഈ ദിവസം ദേശീയ അവധിയായി കേന്ദ്രസർക്കാർ […]