നാഥു റാം ഗോഡ്‌സേ നല്‍കിയ അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന 93 പേജുള്ള മൊഴിയിലെ പ്രസക്തഭാഗങ്ങള്‍. ജനുവരി 20ന് നടന്ന ഗ്രനേഡ് ഉപയോഗിച്ചുള്ള വധശ്രമത്തെക്കുറിച്ചും 30ന് നടന്ന സംഭവങ്ങളെക്കുറിച്ചുമായിരുന്നു ചോദ്യങ്ങള്‍…( court statements by godse about assassination of mahatma gandhi) ഏതു ചോദ്യത്തിനും ഒറ്റ ഉത്തരമായിരുന്നു നാഥുറാം ഗോഡ്‌സേ കോടതി മുറിയില്‍ നല്‍കിയത്. ‘ഒപ്പം ആരുമില്ല. ആരും പറഞ്ഞിട്ടല്ല കൊന്നത്. ഗാന്ധിജിയെ കൊല്ലാന്‍ സ്വയം തീരുമാനിച്ചു. സ്വയം നടപ്പാക്കി. എനിക്ക് ആരുടേയും ദയ വേണ്ട. […]
Tag: mahatma gandhi
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വാർഷികം. “നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്… പ്രകാശിച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല… ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക് അത് ആശ്വാസം പകർന്നുകൊണ്ടിരിക്കും” 1948 ജനുവരി 30ന് മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട് രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ ജവഹർലാൽ നെഹ്‌റു പറഞ്ഞ വാക്കുകളാണിവ. ഡൽഹിയിലെ ബിർല ഹൗസിനടുത്ത് പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ ഗാന്ധിയെ ഹിന്ദു തീവ്രാദിയായ നാഥുറാം വിനായക് ഗോഡ്സെയാണ് വെടിവെച്ച് കൊന്നത്. […]
കറൻസി നോട്ടുകളിൽ നിന്ന് ഗാന്ധിയെ മാറ്റില്ല; മറിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമെന്ന് ആർബിഐ
കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് റിസർവ് ബാങ്ക്. പുതിയ സീസൺ കറൻസി നോട്ടുകളിൽ എപിജെ അബ്ദുൽ കലാം, രവീന്ദ്രനാഥ് ടാഗോർ തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ആർബിഐ. ഇത്തരത്തിൽ ഒരു തീരുമാനവും തങ്ങൾ എടുത്തിട്ടില്ലെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.