റെയിൽപാളത്തിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിൽ അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 15 മരണം. മഹാരാഷ്ട്രയിലെ ഔറംഗബാദ് –നാന്ദേഡ് പാതയിലാണ് അപകടം. റെയിൽപാളത്തിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞു കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലേക്ക് കാല്‍നടയായി പോകുകയായിരുന്നു തൊഴിലാളികള്‍. ക്ഷീണം കാരണം ട്രാക്കില്‍ ഉറങ്ങുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.
Tag: Maharashtra
മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം; 36 ജില്ലകളില്‍ 34ഉം കോവിഡ് ബാധിത ജില്ലകള്‍
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെഎണ്ണം 15000 കവിഞ്ഞ സന്ദര്‍ഭത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. നിലവില്‍ സംസ്ഥാനത്ത് ആകെയുള്ള 36 ജില്ലകളില്‍ 34 ജില്ലകളും കോവിഡ് ബാധിത പ്രദേശങ്ങളാണ്. ഈ പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കേണ്ടതുണ്ടെന്നും വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുമായ് കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ‘മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കപ്പെടുത്തുന്നതാണ്. നിലവില്‍ […]