2005 നു തുല്യമായ വെള്ളപ്പൊക്ക ഭീഷണിയാണ് നഗരമിപ്പോള്‍ അനുഭവിക്കുന്നത്. കനത്തമഴയില്‍ വലഞ്ഞിരിക്കുകയാണ് മുംബൈ നഗരവും നഗരത്തിലെ ജനങ്ങളും. മുംബൈയിലും പരിസരപ്രദേശങ്ങളിലും കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് ജനങ്ങള്‍ക്ക് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. 2005 നു തുല്യമായ വെള്ളപ്പൊക്ക ഭീഷണിയാണ് നഗരമിപ്പോള്‍ അനുഭവിക്കുന്നത്. റെയില്‍വെ ട്രാക്കുകളും റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ റോഡ്, റെയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. അതിതീവ്രമഴ പ്രവചിച്ച സാഹചര്യത്തില്‍ മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റു ചില പ്രദേശങ്ങളിലും ഇന്നും റെഡ് അലര്‍ട്ടാണ്. മുംബൈയ്ക്ക് പുറമേ […]
Tag: Maharashtra
മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31വരെ നീട്ടി
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ് മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടാൻ ഉദ്ധവ് താക്കറെ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടതിനു പിന്നാലെയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. തീയറ്ററുകൾ ഇല്ലാത്ത മാളുകളും മാർക്കറ്റ് കോംപ്ലക്സും റസ്റ്റോറന്റുകളും ഫുഡ് കോർട്ടുകളും തുറക്കാനും സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് അഞ്ച് മുതലാണ് ഇവ തുറക്കുക. രാവിലെ ഒൻപത് മുതൽ രാത്രി ഏഴ് വരെയാണ് തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചുമുതല്‍ ടെന്നീസ്, […]
സാമ്പത്തികാവസ്ഥ മാത്രം പരിഗണിച്ച് ലോക്ക്ഡൗൺ നീക്കി ആളുകളെ മരിക്കാൻ വിടണോ? ഉദ്ധവ് താക്കറെ
സമ്പദ് വ്യവസ്ഥ മാത്രം പരിഗണിച്ച് ലോക്ക്ഡൗൺ നീക്കാൻ കഴിയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഘട്ടം ഘട്ടമായി മാത്രമേ ലോക്ക്ഡൗൺ നീക്കാനാവൂ. മഹാമാരിയുടെ കാലത്ത് ആരോഗ്യമോ സാമ്പത്തിക സ്ഥിതിയോ മാത്രമായി പരിഗണിക്കാനാവില്ലെന്നും ഒരു സമതുലിത നിലപാട് ആവശ്യമാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ശിവസേന മുഖപത്രമായ സാമ്നയിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ ലോക്ക്ഡൗൺ ജൂലൈ 31 വരെ തുടരും. ജൂൺ മുതൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നുണ്ടായിരുന്നു. സാമ്പത്തിക സ്ഥിതി പരിഗണിച്ച് അൺലോക്ക് ആവശ്യമാണെന്നാണ് […]
രാജ്യത്ത് കോവിഡ് ബാധിതര്‍ ഏഴര ലക്ഷത്തിലേക്ക്; മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷം
ഇതേ അവസ്ഥ തുടർന്നാൽ 2021 ഫെബ്രുവരിയിൽ പ്രതിദിനം 2 ലക്ഷത്തിലധികം പേർക്ക് രോഗബാധ ഉണ്ടാകാമെന്ന് മസാച്ചുസെറ്റ്സ് ടെക്നോളജിയിലെ ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട് രാജ്യത്ത് കോവിഡ് മരണം ഉയരുന്നു. 482 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 20642 ആയി. 22,752 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 7,42,417 കടന്നു. ഇതേ അവസ്ഥ തുടർന്നാൽ 2021 ഫെബ്രുവരിയിൽ പ്രതിദിനം 2 ലക്ഷത്തിലധികം പേർക്ക് രോഗബാധ ഉണ്ടാകാമെന്ന് മസാച്ചുസെറ്റ്സ് ടെക്നോളജിയിലെ ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് […]
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുക്കുന്നു. സംസ്ഥാനത്ത് പുതുതായി 4,841 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. അതേസമയം, ഡൽഹിയിൽ രോഗികൾ കൊവിഡ് കെയർ കേന്ദ്രങ്ങളിലെത്തി പരിശോധനയ്ക്ക് വിധേയമാകണമെന്ന ഉത്തരവ് ലഫ്റ്റനന്റ് ഗവർണർ പിൻവലിച്ചു. ആദ്യമായിട്ടാണ് രാജ്യത്ത് ഒരു സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ഒരു ദിവസം 4000 കടക്കുന്നത്. 192 പേർ കൂടി മരിച്ചതോടെ 6931 ആണ് സംസ്ഥാനത്തെ മരണസംഖ്യ. 1,47,741 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1350 […]
‘വ്യാജമരുന്നിന്‍റെ വില്‍പന ഇവിടെ വേണ്ട’; പതഞ്ജലിയുടെ കോവിഡ് മരുന്നിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍
മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്. രാംദേവിന്‍റെ പതഞ്ജലി വികസിപ്പിച്ച കൊറോണിലിന്‍റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര. ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്. ‘കൊറോണില്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പരിശോധിക്കും. വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് രാംദേവിന് താക്കീത് നല്‍കുകയാണ്’- അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ജീവന്‍ വെച്ച് […]
മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമെന്ന് കേരളത്തില്‍ നിന്ന് പോയ മെഡിക്കല്‍ സംഘം
കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം വേണമെന്ന് മെഡിക്കല്‍ സംഘം മഹാരാഷ്ട്രയിലെ സ്ഥിതി ആശങ്ക ഉളവാക്കുന്നതാണെന്ന് കേരളത്തില്‍ നിന്ന് പോയ മെഡിക്കല്‍ സംഘം. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ചികിത്സാ സൌകര്യങ്ങളില്ല. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം വേണമെന്നും സംഘം പറഞ്ഞു. ഓരോ ദിവസവും മഹാരാഷ്ട്രയില്‍ കുതിച്ചുയരുന്ന കോവിഡ് കേസുകളുടെ കണക്കുകള്‍ ആശങ്കയോടെയാണ് കാണുന്നത്. ദിവസവും 4000ത്തിനും 5000നും ഇടക്കാണ് രോഗികളുടെ എണ്ണം. കേട്ടതിനേക്കാള്‍ ഭീകരമാണ് മഹാരാഷ്ട്രയിലെ സ്ഥിതിയെന്ന് മെഡിക്കല്‍ സംഘത്തെ നയിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് […]
രാജ്യത്ത് ഇതുവരെ നടത്തിയത് 32 ലക്ഷം കോവിഡ് പരിശോധനകള്‍; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 56948 ആയി
കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 170 പേര്‍ മരിക്കുകയും 6385 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അമ്പത്തൊരായിരത്തി എഴുന്നൂറ്റി അറുപത്തി ഏഴായി. ഇതു വരെ 4337 പേർ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ രോഗ ബാധിതരുടെ എണ്ണം 56948 ആയി .ഇതു വരെ 32.42 ലക്ഷം കോവിഡ് പരിശോധനകൾ നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 170 പേര്‍ മരിക്കുകയും […]
കോവിഡ് പ്രതിരോധത്തിന് കേരളത്തോട് സഹായം ചോദിച്ച് മഹാരാഷ്ട്ര
50 ഡോക്ടര്‍മാരേയും 100 നേഴ്‌സുമാരേയുമാണ് മഹാരാഷ്ട്ര കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്… കോവിഡ് പ്രതിസന്ധി നേരിടാന്‍ കേരളത്തോട് സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര. കേരളത്തില്‍ നിന്നും പരിചയസമ്പന്നരായ 50 ഡോക്ടര്‍മാരേയും 100 നേഴ്‌സുമാരേയും താത്ക്കാലികമായി വിട്ടു നല്‍കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ടി.പി ലഹാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് കത്തയച്ചു. കോവിഡ് വലിയ തോതില്‍ പടര്‍ന്നു പിടിച്ച സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേരളത്തിന്റെ വൈദ്യരംഗത്തിന്റെ സഹായം […]
മഹാരാഷ്ട്രയിൽ 1001 പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്; രാജ്യത്ത് ദിവസവും രോഗം സ്ഥിരീകരിക്കുന്നത് മൂവായിരത്തിലേറെ പേര്‍ക്ക്
കോവിഡ് രോഗികളുടെ എണ്ണം 78,000 കടന്നു രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ദിവസവും മൂവായിരത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണം 78,000 കടന്നു. 24 മണിക്കൂറിനിടെ 3722 കോവിഡ് കേസുകളും 134 മരണവും റിപ്പോ൪ട്ട് ചെയ്തു. തുടർച്ചയായ ദിവസങ്ങളില്‍ 3000നും 3750നും ഇടയിലാണ് കോവിഡ് രോഗബാധിതരുടെ എണ്ണം. നിലവിൽ 49219 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം 134 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 2549 ആയെന്നും […]