India National

മൂന്നാം തരംഗത്തിന്‍റെ സൂചന നൽകി മഹാരാഷ്ട്രയിൽ കുട്ടികളിൽ കോവിഡ് പടരുന്നു

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്‍റെ സൂചന നൽകി മഹാരാഷ്ട്രയിൽ കുട്ടികളിൽ കോവിഡ് പടരുന്നു. അഹമ്മദ്നഗറിൽ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ 10 ശതമാനത്തോളം വരുമിത്. പുതിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂൺ 15 വരെ നീട്ടി. കോവിഡ് മൂന്നാം തരംഗത്തിനായി കാത്തിരിക്കാനാവില്ലെന്നും ആശുപത്രി ബെഡ്ഡുകളുടെയും ഓക്സിജൻ ലഭ്യതയുടെയും സ്ഥിതി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സാംഗ്ലി നഗരത്തിൽ, കുട്ടികൾക്കായി കോവിഡ് […]

India National

ടോക്ട്ടെ മുംബൈ തീരത്തോട് അടുക്കുന്നു; ഇതിനോടകം തകർന്നത് അറുനൂറോളം കെട്ടിടങ്ങൾ

ടോക്ട്ടെ ചുഴലിക്കാറ്റ് മുംബൈ തീരത്തോട് അടുക്കുന്നു. മുംബൈ തീരത്തു നിന്നും നൂറ്റിയമ്പത് കിലോമീറ്റ൪ അകലെയാണ് ചുഴലിക്കാറ്റ് നിലവിലുള്ളത്. മുംബൈ തീരങ്ങളിൽ നൂറ് കിലോമീറ്റ൪ വരെ വേഗതയുള്ള കാറ്റാണ് ഇപ്പോൾ വീശിയടിക്കുന്നത്. പ്രദേശത്ത് കനത്ത പേമാരിയും തുടരുകയാണ്. അറുനൂറോളം കെട്ടിടങ്ങളാണ് ഇതിനോടകം ചുഴലിക്കാറ്റിൽ തക൪ന്നത്. മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാ൪പ്പിക്കുന്നത് തുടരുകയാണ്. ഇതിനകം മപ്പതിനായിരത്തിലധികം പേരെ മാറ്റിപ്പാ൪പ്പിച്ചതായാണ് റിപ്പോർട്ടുകൾ. 56 ദേശീയ ദുരന്ത നിവാരണ സേന വിഭാഗങ്ങളെ ഇവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മുംബൈ വിമാത്താവളം ഉച്ചക്ക് രണ്ട് […]

India National

കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ജൂൺ ഒന്നുവരെ കർശന നിയന്ത്രണം തുടരും

കോവിഡ്​ വ്യാപനം ​രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ അടുത്തമാസം വരെ നിയന്ത്രണം നീളും. ജൂൺ ഒന്ന്​ രാവിലെ ഒന്നുവരെ ലോക്ക്ഡൗണിന്​ സമാനമായ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു. അവശ്യ സർവിസുകൾക്ക്​ നിയന്ത്രണം ഉണ്ടാകില്ല. അവശ്യ സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിക്കാൻ പരമാവധി ശ്രമിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തേക്ക് പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗികളു​ള്ള സംസ്​ഥാനങ്ങളിലൊന്നാണ്​ മഹാരാഷ്ട്ര. പ്രതിദിനം ലക്ഷത്തിനടുത്ത്​ കോവിഡ്​ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട്​ ചെയ്​തിരുന്നത്. ഇതിനു പിന്നാലെ […]

India National

മുംബൈയിലെക്ക് നേരിട്ട് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ ആലോചനയുണ്ടെന്ന് ആദിത്യ താക്കറെ

മഹാരാഷ്ട്രയിലേക്ക് നേരിട്ട് വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള സാധ്യതയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ആദിത്യ താക്കറെ. കോവിഡ് ഏറ്റവും നാശം വിതച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞാല്‍ മൂന്നാഴ്ചയ്ക്കുള്ളിൽ മുംബൈയിലെ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ കഴിയുമെന്നും ആദിത്യ താക്കറെ പറഞ്ഞു. വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള ചെലവ് ഒരു ഘടകമല്ല. എത്രയും വേഗം വാക്സിന്‍ സംഭരിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നോക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഞങ്ങളും വാക്സിന്‍ കിട്ടാനായി പോരാടുകയാണ്. തുടക്കത്തില്‍ വാക്സിന്‍ സ്വീകരിക്കുന്ന കാര്യത്തിലുണ്ടായിരുന്ന മടി […]

India

മഹാരാഷ്ട്രയിൽ ഇന്ന് 57,640 പേർക്ക് കൊവിഡ്; 920 മരണം:

മഹാരാഷ്ട്രയിൽ കൊവിഡ് ബാധ അതീവ ഗുരുതരം. 57,640 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 920 പേർ മരണപ്പെട്ടു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. മുംബൈയിൽ 3882 കൊവിഡ് കേസുകളും 77 മരണവും റിപ്പോർട്ട് ചെയ്തപ്പോൾ പൂനെയിൽ 9084 കേസുകളും 93 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ മൂന്നേമുക്കാൽ ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,82,315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 പേർ മരിച്ചു. കഴിഞ്ഞ ദിവസം […]

Health India

മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണം; ഓഫീസുകളില്‍ 15% ജീവനക്കാര്‍ മാത്രം

കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. അടിയന്തര സേവനങ്ങള്‍ അല്ലാത്ത ഓഫീസുകളില്‍ 15% ജീവനക്കാരെ മാത്രമേ… പുതുച്ചേരിയില്‍ വെള്ളിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഝാര്‍ഖണ്ഡിലും രാജസ്ഥാനിലും ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ നടപ്പാക്കും. ഗോവയില്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൊവിഡ് തീവ്ര വ്യാപനമുള്ള ഡല്‍ഹി ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മരുന്ന്, ഓക്‌സിജന്‍ എന്നിവയുടെ […]

India

രാജ്യം വീണ്ടും ലോക്ഡൗണിലേക്കോ..?

2020ലാണ് ആദ്യമായി ലോക്ഡൌണ്‍ എന്ന വാക്ക് ലോകം മുഴുവന്‍ ഉയര്‍ന്നുകേട്ടത്. മാര്‍ച്ച് 25 മുതല്‍ മേയ് 18 വരെ നീണ്ടുനിന്ന ലോക്ഡൌണും ഘട്ടം ഘട്ടമായി നടന്ന അണ്‍ലോക്ക് പ്രക്രിയയും ആരും മറന്നിട്ടുണ്ടാകില്ല. കോവിഡ് അതിരൂക്ഷമായി വ്യാപിച്ചുനിന്ന സമയത്ത് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി രാജ്യം സ്വീകരിച്ച നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടെടുക്കുന്നവരുണ്ട്. എന്നാല്‍ രാജ്യം വീണ്ടും അതേ അവസ്ഥയിലേക്ക് എത്തുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ നിരീക്ഷകര്‍. അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നതാകട്ടെ മഹാരാഷ്ട്രയിലെ സ്ഥിതിയും. കോവിഡ് ഏറ്റവുമധികം ആഘാതം സൃഷ്ടിച്ച […]

Entertainment Sports

സെലിബ്രിറ്റികളെ ബിജെപി സമ്മര്‍ദത്തിലാക്കിയോ? മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും

നമ്മള്‍ എന്തുകൊണ്ട് കര്‍ഷക സമരത്തെ പിന്തുണക്കുന്നില്ലെന്ന ഗായിക റിഹാനയുടെ ചോദ്യത്തിന് പിന്നാലെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ നടത്തിയ പ്രതികരണം സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും. ഒരേ സമയത്ത് ഒരേ ആശയമടങ്ങിയ സമാനമായ ഹാഷ് ടാഗുള്ള ട്വീറ്റുകള്‍ വന്നതോടെയാണ് അന്വേഷണം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണം നടത്താമെന്ന് അറിയിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൈന നേവാള്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരുടെ ട്വീറ്റുകള്‍ ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് സെലിബ്രിറ്റികളും […]

India

മഹാരാഷ്ട്രയില്‍ 12 കുട്ടികള്‍ക്ക് പോളിയോക്ക് പകരം നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍; 3 പേര്‍ക്ക് സസ്പെന്‍ഷന്‍

മഹാരാഷ്ട്ര യവത്മല്‍ ഗന്ധാജിയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍‍. ഒന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള 12 കുട്ടികള്‍ക്കാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കിയത്. സാനിറ്റൈസര്‍ സ്വീകരിച്ച കുട്ടികള്‍ അവശ നിലയിലാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. യവത്മല്‍ ജില്ലയിലെ ഗന്ധാജി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദേശീയ പള്‍സ് പോളിയോ ദിനമായ ഞായറാഴ്ചയാണ് സംഭവം നടന്നത്. രാവിലെ മുതല്‍ ഗ്രാമപഞ്ചായത്തിലുള്ള കുട്ടികള്‍ക്ക് പോളിയോ […]

India National

അര്‍ണബ് ജയിലില്‍ ആക്രമിക്കപ്പെട്ടേക്കാം, സുരക്ഷയില്‍ ആശങ്കയെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍

ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്​റ്റ്​ ചെയ്​ത റിപബ്ലിക്​ ടി.വി എഡിറ്റർ അർണബ്​ ഗോസ്വാമിയുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച്​ മഹാരാഷ്​ട്ര ഗവർണർ. ജയിലിൽ വെച്ച്​ അർണബ്​ ഗോസ്വാമി ​ആക്രമിക്കപ്പെ​ടാന്‍ സാധ്യതയുണ്ടെന്നാണ് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി പറഞ്ഞത്. അര്‍ണബിനെ കാണാന്‍ വീട്ടുകാരെ പോലും അനുവദിക്കുന്നില്ലെന്നും ഗവർണർ വിമര്‍ശിച്ചു. മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ ഗവര്‍ണര്‍ വിളിച്ചു. അർണബിന്‍റെ ആരോഗ്യ കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് അറിയിച്ചു. ബന്ധുക്കളെ കാണാന്‍ അര്‍ണബിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം അർണബിന്റെ ജാമ്യാപേക്ഷ […]